Lok Sabha Election 2024

'ഗാന്ധിയാണോ ഗോഡ്‌സെയാണോയെന്ന് തിരഞ്ഞെടുക്കാൻ കഴിയാത്ത ജഡ്ജി സ്ഥാനാർത്ഥി'; ബിജെപിക്കെതിരെ രൂക്ഷവിമർശവുമായി കോൺഗ്രസ്

കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജി അഭിജിത് ഗംഗോപാധ്യായ കഴിഞ്ഞദിവസമാണ് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്

വെബ് ഡെസ്ക്

തനിക്ക് ഗാന്ധിയെയോ ഗോഡ്‌സെയെയോ തിരഞ്ഞെടുക്കാൻ കഴിയില്ലെന്ന വിവാദ പരാമർശം നടത്തിയ കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജിയെ ബിജെപി സ്ഥാനാർത്ഥിയാക്കിയതിനെതിരെ രൂക്ഷവിമർശവുമായി കോൺഗ്രസ്. അഭിജിത് ഗംഗോപാധ്യായയുടെ സ്ഥാനാർഥിത്വം പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

കൊൽക്കത്ത ഹൈക്കോടതി ജഡ്ജിയായിരുന്ന അഭിജിത് ഗംഗോപാധ്യായ പദവി രാജിവച്ച് അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്. തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ സ്ഥാനാർത്ഥിയായി ബിജെപി പ്രഖ്യാപിക്കുകയായിരുന്നു.

“ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ രാജിവെച്ച കൽക്കട്ട ഹൈക്കോടതിയിലെ ഒരു ജഡ്ജി ഇപ്പോൾ പ്രധാനമന്ത്രിയാൽ അനുഗ്രഹിക്കപ്പെട്ടത് ദയനീയമാണ്. തനിക്ക് ഗാന്ധിയെയും ഗോഡ്‌സെയും തിരഞ്ഞെടുക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. മഹാത്മയുടെ പൈതൃകത്തിനുവേണ്ടി ഒരു ശ്രമവും നടത്താത്തവർ സ്ഥാനാർത്ഥിത്വം ഉടൻ പിൻവലിക്കണം,'' കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് സമൂഹമാധ്യമായ എക്‌സിൽ കുറിച്ചു.

ബിജെപിയിൽ ചേർന്നതിനുപിന്നാലെ ആജ്‌തക് ബംഗ്ലായ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജഡ്ജിയുടെ വിവാദ പരാമർശം. ഗാന്ധിയെയോ ഗോഡ്‌സെയെയോ തിരഞ്ഞെടുക്കാൻ തനിക്ക് സാധിക്കില്ലെന്നും ഗോഡ്സെയുടെ പ്രവർത്തനങ്ങൾക്ക് പിന്നിലെ ന്യായവാദം പരിശോധിക്കാൻ താൻ നിർബന്ധിതനാണെന്നുമായിരുന്നു അഭിജിത് ഗംഗോപാധ്യായ പറഞ്ഞത്.

''വക്കീൽ തൊഴിലിൽനിന്നുള്ള ഒരാളെന്ന നിലയിൽ, കഥയുടെ മറുവശം മനസ്സിലാക്കാൻ ഞാൻ ശ്രമിക്കണം. മഹാത്മാഗാന്ധിയെ കൊല്ലാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്താണെന്ന് എനിക്ക് അദ്ദേഹത്തിന്റെ (നാഥുറാം ഗോഡ്സെ) രചനകൾ വായിക്കുകയും മനസ്സിലാക്കുകയും വേണം. അതുവരെ എനിക്ക് ഗാന്ധിയെയും ഗോഡ്സെയെയും തിരഞ്ഞെടുക്കാൻ കഴിയില്ല,'' എന്നായിരുന്നു അഭിജിത് ഗംഗോപാധ്യായ പറഞ്ഞത്.

'ഗോഡ്സെ ഒരു പുസ്തകം എഴുതിയിരുന്നു, അത് ബംഗാളിയിലും ലഭ്യമാണ്. പക്ഷേ, അത് നിരോധിച്ചിരിക്കുകയാണെന്നും ഇനി ലഭ്യമല്ലെന്നും ഞാൻ കരുതുന്നു. ഗാന്ധിയെ കൊല്ലാൻ ഗോഡ്സെയെ പ്രേരിപ്പിച്ചത് എന്താണെന്ന് മനസ്സിലാക്കാൻ ആ പുസ്തകം എനിക്ക് വായിക്കണമെന്നും അഭിജിത് പറഞ്ഞിരുന്നു.

നേരത്തെ അഭിജിത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷവിമർശവുമായി തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. 'നാണമില്ലാത്ത ഗോഡ്സെ അനുഭാവി'യാണ് ഗംഗോപാധ്യായ എന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ കുറ്റപ്പെടുത്തൽ.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ