Lok Sabha Election 2024

ദോശ, ലഡ്ഡു, ബിയര്‍...; ബെംഗളൂരുവില്‍ വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് മോഹന വാഗ്ദാനങ്ങള്‍

രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ 28ല്‍ 14 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്

വെബ് ഡെസ്ക്

വോട്ടര്‍മാരെ വോട്ട് രേഖപ്പെടുത്താന്‍ പ്രോത്സാഹിപ്പിക്കുന്ന പുത്തന്‍ രീതിയുമായി ബെംഗളൂരുവിലെ വിവിധ സംരംഭകര്‍. ദോശയും ലഡ്ഡുവും ബിയറും തുടങ്ങി സൗജന്യ യാത്ര വരെയാണ് വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് ലഭിക്കുന്ന വാഗ്ദാനങ്ങള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ട് ചെയ്യാന്‍ യുവാക്കളെയടക്കം പ്രേരിപ്പിക്കുകയാണ് ഇതിലൂടെ ബെംഗളൂരുവിലെ സംരംഭകര്‍.

വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് ബെന്ന ദോശയും ഗീ ലഡുവും ജ്യൂസും സൗജന്യമായി നല്‍കുകയാണ് ന്രുപതുങ റോഡിലെ നിസാര്‍ഗ ഗ്രാന്‍ഡ് ഹോട്ടല്‍. വോട്ട് രേഖപ്പെടുത്തുന്നവരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് നടത്തുന്ന ഈ സംരംഭത്തെ അഭിനന്ദിച്ച് നിരവധിപ്പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. ഹോട്ടലിന് മുന്നില്‍ വരിവരിയായി നീണ്ട് നില്‍ക്കുന്ന വോട്ടര്‍മാരുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വ്യാപകമായി പ്രചരിക്കുകയാണ്.

വോട്ട് രേഖപ്പെടുത്തിയതിന്റെ അടയാളമായി മഷി പുരട്ടിയ വിരലും വോട്ടര്‍ ഐഡി കാര്‍ഡും വോട്ടര്‍മാര്‍ ഹോട്ടലില്‍ കാണിക്കണം. ബെല്ലന്ദൂരിലെ റെസ്റ്റോ പബ്ബായ ഡെക്ക് ഓഫ് ബ്രൂസും വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 27, 28 ദിവസങ്ങളില്‍ സൗജന്യമായി ഒരു മഗ് ബിയറും ഡിസ്‌കൗണ്ടും വാഗ്ദാനം ചെയ്തിട്ടുണ്ട്.

രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകുകയും സംഭാവന നല്‍കുകയും ചെയ്യുന്ന വോട്ടര്‍മാര്‍ക്ക് സമ്മാനം നല്‍കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്ന് പബ്ബിന്റെ ഉടമയായ പ്രഫുല്ല റായ പറയുന്നു. ബെംഗളൂരു സിറ്റിയിലെ ഭിന്നശേഷിക്കാരും മുതിര്‍ന്ന പൗരന്മാരുമായ വോട്ടര്‍മാര്‍ക്ക് സൗജന്യ യാത്രയാണ് റാപിഡോ വാഗ്ദാനം ചെയ്യുന്നത്. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) സാധാരണ പ്രവൃത്തി സമയത്തിനപ്പുറം മെട്രോ സര്‍വീസുകള്‍ നീട്ടിയിട്ടുണ്ട്.

രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ 28ല്‍ 14 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബെംഗളൂരു നോര്‍ത്ത്, ബെംഗളൂരു സൗത്ത്, ബെംഗളൂരു റൂറല്‍, ബെംഗളൂരു സെന്‍ട്രല്‍, ഉഡുപ്പി, ചിക്മംഗളൂര്‍, ദക്ഷിണ കന്നഡ, ചിത്ര ദുര്‍ഗ, ടുംകുര്‍, മൈസൂര്‍, ചമരജനഗര്‍, ഹസ്സന്‍, മണ്ഡ്യ, ചിക്കബല്ലപുര്‍ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ട് നടക്കുന്നത്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ