Lok Sabha Election 2024

ലോക്‌സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ടത്തിലും പോളിങ്ങില്‍ ഇടിവ്, ബംഗാളിലും ലഡാക്കിലും മികച്ച പ്രതികരണം

വെബ് ഡെസ്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പിലും പോളിങ് മന്ദഗതിയില്‍. അഞ്ച് മണി വരെയുള്ള കണക്കുകള്‍ പ്രകാരം 56 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിലും ലഡാക്കിലാണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനം. പശ്ചിമ ബംഗാളില്‍ അഞ്ച് മണി വരെയുള്ള കണക്കുകള്‍ പ്രകാരം 73 ശതമാനമാണ് പോളിങ്.

ലഡാക്ക് (61.26 ശതമാനം), ഝാർഖണ്ഡ് (53.90 ശതമാനം), ഉത്തർപ്രദേശ് (47.55 ശതമാനം), ഒഡീഷ (48.95 ശതമാനം), ജമ്മു കശ്മീർ. (44.90 ശതമാനം), ബിഹാർ (45.33 ശതമാനം), മഹാരാഷ്ട്ര (38.77 ശതമാനം) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകൾ. എട്ട് സംസ്ഥാനങ്ങളില്‍ നിന്നും 49 മണ്ഡലങ്ങളിലെ 695 സ്ഥാനാര്‍ഥികളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 

ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, രൺബീർ കപൂർ, ദീപിക പദുക്കോൺ, സൽമാൻ ഖാൻ, ഐശ്വര്യ റായ്, മാധുരി ദീക്ഷിത്, സണ്ണി ഡിയോൾ, ബോബി ഡിയോൾ, സോനാക്ഷി സിൻഹ തുടങ്ങിയവർ വോട്ടു രേഖപ്പെടുത്തി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി, റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി, മകൻ ആകാശ് അംബാനി എന്നിവർ മുംബൈയിൽ വോട്ട് രേഖപ്പെടുത്തി.

രാഹുല്‍ ഗാന്ധി, രാജ്‌നാഥ് സിങ്, സ്മൃതി ഇറാനി, രാജ്‌നാഥ് സിംഗ്, രാജീവ് പ്രതാപ് റൂഡി, പിയൂഷ് ഗോയൽ, ഉജ്ജ്വല് നികം, കരൺ ഭൂഷൺ സിംഗ്, എൽജെപി (രാംവിലാസ്) തലവൻ ചിരാഗ് പാസ്വാൻ, ജെകെഎൻസി മേധാവി ഒമർ അബ്ദുള്ള, ആർജെഡി നേതാവ് രോഹിണി ആചാര്യ തുടങ്ങിയ പ്രമുഖ നേതാക്കളാണ് ഇന്ന് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്.

അതേസമയം, പോളിങ്ങുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് അഞ്ചാംഘട്ട വോട്ടെടുപ്പ് ദിനത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമ ബംഗാളില്‍ നിന്ന് മാത്രം 1036 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇവിഎം തകരാറ്, പോളിങ് ബുത്തില്‍ ഏജന്റുമാരെ തടയല്‍, വോട്ടര്‍മാരെ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ പരാതികളാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിച്ചിരിക്കുന്നത്.

ബിഹാര്‍ (5), ജമ്മു ആന്‍ഡ് കശ്മീര്‍ (1), ലഡാക്ക് (1), ജാര്‍ഖണ്ഡ് (4), മഹാരാഷ്ട്ര (13), ഒഡീഷ (5), ഉത്തര്‍ പ്രദേശ് (14), പശ്ചിമ ബംഗാള്‍ (7) എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. 8.95 കോടിയിലധികം വോട്ടര്‍മാരാണ് 49 മണ്ഡലങ്ങളിലുമായി ഉള്ളത്. 4.69 കോടി പുരുഷന്മാരും 4.26 കോടി സ്ത്രീകളും 5409 ട്രാന്‍സ്‌ജെന്‍ഡര്‍മാരുമാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തുന്നത്. ഏപ്രില്‍ 19, 26, മെയ് ഏഴ്, 13 എന്നീ തീയ്യതികളിലാണ് നാല് ഘട്ട വോട്ടെടുപ്പ് നടന്നത്. മെയ് രണ്ടിനും ജൂണ്‍ ഒന്നിനുമാണ് അടുത്ത ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും