കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 88 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ ഭേദപ്പെട്ട പോളിങ്ങ്. പതിനൊന്ന് മണിവരെയുള്ള കണക്കുകള്‍ പ്രകാരം മിക്ക സംസ്ഥാനങ്ങളിലും പോളിങ് ശതമാനം 20 പിന്നിട്ടു. കര്‍ണാടക 22.38 ശതമാനം, വെസ്റ്റ് ബെംഗാള്‍ 31.25 അസം 27.43, അസം 27.43, ഉത്തര്‍പ്രദേശ് 24.31, ഛത്തീസ്ഗഡ് 35.47, മധ്യപ്രദേശ് 28.15, രാജസ്ഥാന്‍ 26.84, കേരളം 25.61, ത്രിപുര 36.42, ജമ്മു കശ്മീര്‍ 26.61, ബിഹാര്‍ 21.68, മഹാരാഷ്ട്ര 18.83, മണിപ്പൂര്‍ 33.22 എന്നിങ്ങനെയാണ് പോളിങ്.
നേരത്തെ 89 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ ബഹുജൻ സമാജ് പാർട്ടിയുടെ സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മധ്യപ്രദേശിലെ ബേതുളിൽ വോട്ടെടുപ്പ് പുനഃക്രമീകരിച്ചിരിക്കുകയാണ്.
കർണാടക - 9.21%, പശ്ചിമ ബംഗാൾ - 15.68%, അസം - 9.71%, യുപി - 11.67%, ഛത്തീസ്ഗഡ് - 15.42%, മധ്യ പ്രദേശ് - 13.82%, രാജസ്ഥാൻ - 11.77%, കേരളം - 11.98%, ത്രിപുര - 16.97%, ജമ്മു കാശ്മീർ - 10.39%, ബീഹാർ - 9.84%, മഹാരാഷ്ട്ര - 7.45%, മണിപ്പൂർ - 15.49% എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ വോട്ടിങ് നില.
ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രാഹുൽ ദ്രാവിഡ്, ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തി, പിണറായി വിജയൻ, ധനമന്ത്രി നിർമ്മല സീതാറാം, പ്രകാശ് രാജ് തുടങ്ങി വിവിധ മേഖലയിലെ പ്രമുഖർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കനത്ത സുരക്ഷയിലാണ് ജമ്മു കശ്മീരിലെ ജമ്മു മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നത്.
മണ്ഡലത്തിലുടനീളമുള്ള 2,416 പോളിംഗ് സ്റ്റേഷനുകളിലും രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് സുഗമമായി നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ വ്യാപകമായ അക്രമസംഭവങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ മണിപ്പൂരിലും സുരക്ഷാ ശക്തമാക്കിയിട്ടുണ്ട്.
അതിനിടെ പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങൾ അരങ്ങേറി. തൃണമൂൽ കോൺഗ്രസ് ബൂത്ത് പിടിക്കാൻ ശ്രമം നടത്തിയെന്നും ബിജെപി പ്രവർത്തകരെ കൊല്ലുമെന്നും സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയെന്നും ബിജെപി ആരോപിച്ചിരുന്നു.
പശ്ചിമ ബംഗാളിലെ ഇവിഎം പ്രശ്‌നങ്ങളിലും കേന്ദ്ര സേന സ്ത്രീ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്നും തൃണമൂൽ കോൺഗ്രസും നിരവധി പരാതികൾ നൽകിയിട്ടുണ്ട്. രാവിലെ 7 മുതൽ 8 വരെ 58 പരാതികളും രാവിലെ 8 മുതൽ 9 വരെ 54 പരാതികളും പാർട്ടി സമർപ്പിച്ചിട്ടുണ്ട്. രാവിലെ 9 മുതൽ 10 വരെ 31 പരാതികളും പാർട്ടി നൽകിയിട്ടുണ്ട്. ബിജെപിയുടെ ബാലൂർഘട്ട് സ്ഥാനാർത്ഥി സുകാന്ത മജുംദാറിനെ തൃണമൂൽ പ്രവർത്തകർ മര്ദിച്ചതായും ആരോപണം ഉണ്ട്. മജുംദാർ വോട്ടർമാരുമായി ബൂത്തിൽ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു.