Lok Sabha Election 2024

അക്രമം, സ്‌ഫോടനം, കൊടുംചൂട്; നാഗലാന്‍ഡിലെ ആറ് ജില്ലകളില്‍ വോട്ട് ബഹിഷ്കരണം, ഒന്നാംഘട്ടം സംഭവബഹുലം

നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലും 17 സംസ്ഥാനങ്ങളിലുമായി ആകെ 102 സീറ്റുകളിലേക്കാണ് കഴിഞ്ഞദിവസം വോട്ടെടുപ്പ് നടന്നത്

വെബ് ഡെസ്ക്

പതിനെട്ടാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത് ഏകദേശം 64 ശതമാനത്തിനടുത്ത് പോളിങ്ങ്. നാല് കേന്ദ്ര ഭരണപ്രദേശങ്ങളിലും 17 സംസ്ഥാനങ്ങളിലുമായി ആകെ 102 സീറ്റിക്കാണ് കഴിഞ്ഞ ദിവസം വോട്ടെടുപ്പ് നടന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ വിധിയെഴുതിയതും ഒന്നാം ഘട്ടത്തിലാണ്. ഏറ്റവും കൂടുതല്‍ പോളിങ് ത്രിപുരയിലും ഏറ്റവും കുറവ് ബിഹാറിലുമാണ്. സിക്കിം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്നിരുന്നു.

ആൻഡമാൻ നിക്കോബാർ-56.87, ശതമാനവും അരുണാചലില്‍ 65.46 ശതമാനവുമാണ് പോളിങ് ശതമാനം. അസം-71.38, ബിഹാര്‍-47.49, ഛത്തിസ്‌ഗഡ്- 63.41, ജമ്മുകശ്മീർ-65.08, ലക്ഷദ്വീപ്-59.02, മധ്യപ്രദേശ്-63.33, മഹാരാഷ്ട്ര- 55.29, മണിപ്പൂര്‍-68.62, മേഘാലയ-70.26, മിസോറാം-54.18, നാഗാലാൻഡ്-56.77, പുതുച്ചേരി- 73.25, രാജസ്ഥാന്‍-50.95, സിക്കിമില്‍ 68.06, തമിഴ്‌നാട്-62.19, ത്രിപുര- 79.90, ഉത്തര്‍പ്രദേശ്-57.61, ഉത്തരാഖണ്ഡ്-53.64, പശ്ചിമ ബംഗാള്‍-77.57. എന്നിങ്ങനെയാണ് ഇന്നലെ രാത്രി ഏഴിന് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട പോളിങ് ശതമാനം.

ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ ചില ഒറ്റപ്പെട്ട അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബംഗാളിലെ കൂച്ച് ബെഹാറില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി. ഇരുവിഭാഗങ്ങളും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നും പോള്‍ ഏജന്റുമാരെ അക്രമിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. മണിപ്പൂരിലെ ബിഷ്ണുപുരിലെ പോളിങ് സ്‌റ്റേഷനില്‍ വെടിവെപ്പുണ്ടായി. കിഴക്കന്‍ ഇംഫാലില്‍ പോളിങ് സ്‌റ്റേഷന്‍ നശിപ്പിച്ചു.

തമിഴ്‌നാട്ടിലെ സേലം ജില്ലയില്‍ 77 വയസുള്ള സ്ത്രീ ഉള്‍പ്പെടെ രണ്ട് പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു. തമിഴ്‌നാട്, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബാര്‍, അസം എന്നീ സംസ്ഥാനങ്ങളിലെ ചില ബൂത്തുകളില്‍ ഇവിഎം തകരാറുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം നാഗലാന്‍ഡിലെ ആറ് ജില്ലകളില്‍ പൂജ്യം വോട്ടിങ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക സ്വയം ഭരണമുള്ള പ്രത്യേകം ഭരണകൂടം ആവശ്യപ്പെട്ട് ഈസ്റ്റേണ്‍ നാഗലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ പൊതു അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. തിരഞ്ഞെടുപ്പ് പ്രക്രിയ തടസപ്പെടുത്തിയതിന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇഎന്‍പിഒയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് 56 ശതമാനം വോട്ടാണ് ആകെ രേഖപ്പെടുത്തിയത്.

ലക്ഷദ്വീപിൽ 84 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെയുള്ള 57,784 വോട്ടുകളില്‍ 48,468 വോട്ടാണ് പോള്‍ ചെയ്തത്. ബിത്രയിലാണ് ഏറ്റവും കൂടുതല്‍ പോള്‍ നിരക്കുള്ളത്. 100 ശതമാനം പോളിങ് നടന്ന ബിത്രയില്‍ 245 വോട്ടാണ് രേഖപ്പെടുത്തിയത്. മിനിക്കോയിലാണ് ഏറ്റവും കുറവ് പോളിങ്. 8,602 വോട്ടര്‍മാരുള്ള ഇവിടെ 64 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്. ചെത്‌ലത്ത് - 91ശതമാനം, കില്‍ത്താന്‍- 90, കടമത്ത് - 89, ആന്ത്രോത്ത്-87, കല്‍പ്പേനി- 83, അമിനി- 89, കവരത്തി- 86, അഗത്തി -87 എന്നിങ്ങനെയാണ് ഓരോ ദ്വീപുകളിലെയും പോളിങ് നിരക്ക്.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി