ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന്റെ ഉറച്ച കോട്ടകളായ മലപ്പുറവും പൊന്നാനിയും. എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് ഒരു ഘട്ടത്തില്‍ പോലും മുന്നേറ്റം സാധ്യമാക്കാതെയാണ് പൊന്നാനിയില്‍ അബ്ദുള്‍ സമദ് സമദാനിയും മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീറും മുന്നേറിയത്. ഇരുസ്ഥാനാര്‍ഥികളുടെയും ഭൂരിപക്ഷം അരലക്ഷം പിന്നിട്ടു. ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും എറണാകുളത്ത് ഹൈബി ഈഡനും മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. ഇരുവരുടെയും ഭൂരിപക്ഷം അരലക്ഷം പിന്നിട്ടു.
2004-ലെ അട്ടിമറി ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിനെ മലപ്പുറത്തിറക്കിയത്. പൊന്നാനിയില്‍ നിന്ന് മലപ്പുറത്തെത്തിയ ഇ ടി മുഹമ്മദ് ബഷീറും വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിച്ചിരുന്നില്ല.
2004-ലെ അട്ടിമറി ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിനെ മലപ്പുറത്തിറക്കിയത്. പൊന്നാനിയില്‍ നിന്ന് മലപ്പുറത്തെത്തിയ ഇ ടി മുഹമ്മദ് ബഷീറും വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിച്ചിരുന്നില്ല.
പത്തു വര്‍ഷത്തിനിടെ ലോക്സഭ, നിയമസഭ, ഉപതിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പെടെ ആറ് തിരഞ്ഞെടുപ്പുകള്‍ കണ്ട മണ്ഡലമായിരുന്നു മലപ്പുറം. ഏഴ് വര്‍ഷത്തിനിടെ രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍ നടന്നു. 2017-ല്‍ സിറ്റിങ് എംപിയായ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ആദ്യം ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇ അഹമ്മദിന്റെ പിന്‍ഗാമിയായി പി കെ കുഞ്ഞാലിക്കുട്ടിയെ ലീഗ് രംഗത്തിറക്കി. എം ബി ഫൈസലിനെയാണ് സിപിഎം കളത്തിലിറക്കിയത്. 1.71 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കുഞ്ഞാലിക്കുട്ടി വിജയിച്ചുകയറി. പി കെ സൈനബ മത്സരിച്ചപ്പോള്‍ 28 ശതമാനമായി കുറഞ്ഞ വോട്ട് വിഹിതം എംബി ഫൈസല്‍ 36.81 ശതമാനമായി ഉയര്‍ത്തി. 2019-ലും കുഞ്ഞാലിക്കുട്ടി തന്നെ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങി. എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റായിരുന്ന വിപി സാനുവിനെ സിപിഎം രംഗത്തിറക്കി. കാനഡയിലെയും ബൊളീവിയയിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ വരെ വോട്ട് അഭ്യര്‍ത്ഥന നടത്തിയിട്ടും സാനു മലപ്പുറത്ത് തോറ്റു.
ഇ ടി മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റി മലപ്പുറം എംപിയായിരുന്ന അബ്ദുസ്സമദ് സമദാനിയെയാണ് ലീഗ് പൊന്നാനിയിൽ രംഗത്തിറക്കിയത്. മുൻ ലീഗ് നേതാവ് കെ എസ് ഹംസയെ കളത്തിലിറക്കിയാണ് സിപിഎം പരീക്ഷണം തുടര്‍ന്നത്. 2019ൽ 1,93,273 വോട്ടിന്റെ മഹാ ഭൂരിപക്ഷത്തിനാണ് ഇ.ടി.മുഹമ്മദ് ബഷീർ എൽഡിഎഫ് സ്ഥാനാർഥി പി.വി.അൻവറെ പരാജയപ്പെടുത്തിയത്. ഇ.ടിയ്ക്ക് 5,21,824 വോട്ടും അൻവറിന് 3,28,551 വോട്ടും ബിജെപി സ്ഥാനാർഥി രമയ്ക്ക് 1,10,603 വോട്ടും ലഭിച്ചു.