Lok Sabha Election 2024

ലോക്‌സഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തില്‍ കരുത്താര്‍ക്ക്, 2019 ലെ കണക്കുകളിങ്ങനെ

2019ലെ കണക്കുകള്‍ പരിശോധിച്ചാല്‍ രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്ന സീറ്റുകളില്‍ മുന്‍തൂക്കം ഭരണ കക്ഷിയായ എന്‍ഡിഎയ്ക്കാണ്

വെബ് ഡെസ്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ്ങ് ആരംഭിക്കുമ്പോള്‍ കണക്കൂകൂട്ടല്‍ ശക്തമാക്കി മുന്നണികള്‍. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ആശങ്കയുണ്ടെങ്കിലും അത് മറികടക്കാന്‍ ശക്തമായ പ്രചാരണമാണ് രണ്ടാം ഘട്ടത്തില്‍ രാജ്യം കണ്ടത്. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 89 മണ്ഡലങ്ങളാണ് രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്നത്. 2019ലെ കണക്കുകള്‍ പരിശോധിച്ചാല്‍ രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്ന സീറ്റുകളില്‍ മുന്‍തൂക്കം ഭരണ കക്ഷിയായ എന്‍ഡിഎയ്ക്കാണ്.

കണക്കുകളിങ്ങനെ-

പോളിങ് ബുത്തിലേക്ക് എത്തുന്ന 89 സീറ്റുകളില്‍ 61 എണ്ണമായിരുന്നു എന്‍ഡിഎ നേടിയത്. ബിജെപി മാത്രം 55 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന് മണ്ടിയ എംപി സുമലത, അമരാവതി എംപി നവനീത് റാണ എന്നിവരും സ്വതന്ത്രരായി ജയിച്ച് എന്‍ഡിഎയ്ക്ക് ഒപ്പം നിന്നിരുന്നു.

അന്നത്തെ യുപിഎ മുന്നണി 23 സീറ്റുകളാണ് സ്വന്തമാക്കിയത്. കോണ്‍ഗ്രസ് മാത്രം 18 സീറ്റുകള്‍ നേടി. അവിഭക്ത ശിവസേന ആയിരുന്നു പട്ടികയില്‍ മൂന്നമത്. ഇന്ന് പോളിങ് നടക്കുന്ന സീറ്റുകളില്‍ നാലെണ്ണമായിരുന്നു ശിവസേന വിജയിച്ചത്. ബിഎസ്പിയുടേതാണ് ഒരു സീറ്റ്.

2014 ലെ കണക്കുകള്‍ പരിശോധിച്ചാന്‍ പോളിങ് നടക്കുന്ന സീറ്റുകളില്‍ 46 എണ്ണം എന്‍ഡിഎയ്ക്ക് അനുകമായിട്ടായിരുന്നു വിധിയെഴുതിയത്. യുപിഎയ്ക്ക് ഒപ്പം 35 സീറ്റുകള്‍ നിലകൊണ്ടു.

2019 ലെ വോട്ട് ഷെയര്‍ പരിശോധിച്ചാല്‍ എന്‍ഡിഎയ്ക്ക് 50.73 ശതമാനം വോട്ടുകളാണ് ഈ മണ്ഡലങ്ങളില്‍ നിന്ന് ലഭിച്ചത്. ഇന്ത്യ സഖ്യത്തിന് 41.94 ശതമാനം വോട്ടുകളും സ്വന്തമാക്കാനായി. അന്ന് ശിവസേനയും എന്‍സിപിയും പിളര്‍ന്നിരുന്നില്ലെന്നതാണ് മറ്റൊരു വസ്തുത.

ജനവിധി തേടുന്നത് 1,210 സ്ഥാനാര്‍ത്ഥികള്‍

രണ്ടാം ഘട്ടത്തില്‍ വിധിയെഴുതുന്ന മണ്ഡലങ്ങളിലായി ആകെ 1,210 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ബിഎസ്പിയാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കിയിരിക്കുന്ന പാര്‍ട്ടി. 74 പേരാണ് ബിഎസ്പി ടിക്കറ്റില്‍ മത്സരിക്കുന്നത്. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. ഇത്തവണ 69 പേരാണ് ബിജെപി ടിക്കറ്റില്‍ ജനവിധി തേടുന്നത്. 68 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്.

14 സീറ്റുകളിലേക്ക് പോളിങ്ങ് നടക്കുന്ന കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുള്ളത്. 247 പേരാണ് ഇവിടെ ജനവിധി തേടുന്നത്. മഹാരാഷ്ട്രയിലെ 8 സീറ്റുകളില്‍ 204 പേലും കേരളത്തിലും 20 സീറ്റുകളില്‍ 194 പേരും മത്സരിക്കുന്നു.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം