Lok Sabha Election 2024

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

മൂന്ന് റൗണ്ട് പോളിങ് കൂടി ബാക്കിനിൽക്കെയാണിത്

വെബ് ഡെസ്ക്

ലോക്‌സഭ തിരഞ്ഞെടുപ്പിൽ പിടികൂടിയ പണത്തിന്റെയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും മറ്റുവസ്തുക്കളുടെയും കണക്കുകൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. 8,889 കോടി രൂപയുടെ വസ്തുക്കളും പണവും മദ്യവും വിലപിടിപ്പുള്ള വസ്തുക്കളും സ്വർണവുമാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതൽ ഇതുവരെ പിടികൂടിയത്.

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ടരയിരട്ടിയാണ് ഇത്തവണ പിടികൂടിയിരിക്കുന്നത്. മൂന്ന് റൗണ്ട് പോളിങ് കൂടി ബാക്കിനിൽക്കെയാണിത്. ഈ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ തുക ഇനിയും ഉയരാനാണ് സാധ്യത.

മൊത്തം പിടിച്ചെടുത്ത 8,889 കോടി രൂപയിൽ ഏകദേശം 45 ശതമാനം മയക്കുമരുന്നുകളും 23 ശതമാനം സൗജന്യ വസ്തുക്കളും (ഫ്രീബീസ്) 14 ശതമാനം സ്വർണമടക്കമുള്ള ലോഹങ്ങളുമാണ്. 849 കോടി രൂപയും 815 കോടി രൂപ വിലവരുന്ന 5.4 കോടി ലിറ്റർ മദ്യവും വിവിധ ഏജൻസികൾ പിടികൂടിയിട്ടുണ്ട്.

ഏറ്റവും വലിയ മയക്കുമരുന്ന് ശേഖരം പിടികൂടിയത് ഗുജറാത്തിൽ നിന്നാണ്. 1462 കോടി രൂപയുടെ മയക്കുമരുന്നാണ് ഇവിടെ നിന്ന് മാത്രം പിടികൂടിയത്. രണ്ടാം സ്ഥാനത്ത് പഞ്ചാബാണ് 665.7 കോടി രൂപ. ഡൽഹി, തമിഴ്‌നാട്, മഹാരാഷ്ട്ര മുതലായ സംസ്ഥാനങ്ങളാണ് തൊട്ടടുത്തുള്ളത്.

ഏപ്രിൽ 17 ന് ഗ്രേറ്റർ നോയിഡയിലെ ഒരു മയക്കുമരുന്ന് ഫാക്ടറി പോലീസ് തകർത്തിരുന്നു. ഇവിടെ നിന്ന് 150 കോടി രൂപ വിലമതിക്കുന്ന 26.7 കിലോ എംഡിഎംഎ പിടികൂടുകയും രണ്ട് വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

വോട്ടിനായി സൗജന്യ വസ്തുക്കൾ നൽകുന്ന സംഭവത്തിൽ രാജസ്ഥാനാണ് ഒന്നാം സ്ഥാനത്ത്. മധ്യപ്രദേശ്. കർണാടക, വെസ്റ്റ് ബംഗാൾ, ഒഡീഷ എന്നിവയാണ് തൊട്ടടുത്ത സംസ്ഥാനങ്ങൾ.

കർണാടകയിൽ നിന്നാണ് അനധികൃത മദ്യം ഏറ്റവും കൂടുതൽ പിടികൂടിയത്. 175.4 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് പിടികൂടിയത്. വെസ്റ്റ് ബംഗാൾ, തെലങ്കാന, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് തൊട്ടുപിന്നിൽ.

114.1 കോടി രൂപ പിടികൂടിയ തെലങ്കാനയാണ് കള്ളപ്പണം പിടികൂടിയതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. കർണാടക, ഡൽഹി, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ