Lok Sabha Election 2024

'രാഹുല്‍ ഗാന്ധിയുടെ ഗ്യാരന്റി'; യുവാക്കളെ ലക്ഷ്യമിട്ട് അഞ്ച് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

സര്‍ക്കാര്‍ സര്‍വീസില്‍ ഒഴിഞ്ഞു കിടക്കുന്ന 30 ലക്ഷം തൊഴിലവസരങ്ങളില്‍ 90 ശതമാനവും അടിയന്തര പ്രാധാന്യത്തോടെ നികത്തും

വെബ് ഡെസ്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുവാക്കളുടെ പിന്തുണ ഉറപ്പാക്കാന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ രാജ്യത്തിന് മുന്നില്‍ അവതരിപ്പിച്ചത്. എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ രാജ്യത്തെ യുവാക്കളെ സ്വാധീനിക്കാന്‍ കഴിയുന്ന പ്രഖ്യപനങ്ങളാണ് രാഹുല്‍ മുന്നോട്ട് വച്ചത്.

ഭാരതി ഭരോസ: രാജ്യത്തെ സര്‍ക്കാര്‍ സര്‍വീസില്‍ ഒഴിഞ്ഞു കിടക്കുന്ന 30 ലക്ഷം തൊഴിലവസരങ്ങളില്‍ 90 ശതമാനവും ഉടന്‍ നികത്തും.

തൊഴില്‍ ഗ്യാരന്റി: ബിരുദ ഡിപ്ലോമധാരികള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ സ്റ്റൈപ്പന്റ് നല്‍കും.

ചോദ്യപ്പേപര്‍ ചോര്‍ച്ച തടയും: രാജ്യത്തെ തൊഴില്‍ റിക്രൂട്ട്‌മെന്റുകളെ ബാധിക്കുന്ന തരത്തില്‍ ചോദ്യപ്പേപറുകള്‍ ചോരുന്നത് തടയാന്‍ ഇടപെടല്‍ നടത്തും. ഇതിനായി നിയമ നിര്‍മാണം നടത്തും.

മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം: തൊഴില്‍ സാമൂഹ്യ സുരക്ഷ മെച്ചപ്പെട്ട ജോലി സാഹചര്യവും സാമൂഹ്യ സുരക്ഷയും തൊഴിലാളികള്‍ക്ക് ഉറപ്പാക്കും.

യുവ റോഷിണി: ജില്ലാ തലങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കാന്‍ 5000 കോടി നീക്കിവയ്ക്കും.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളെ ഉള്‍പ്പെടെ പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കളം നിറയുമ്പോഴാണ് കോണ്‍ഗ്രസ് തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന നിലപാടുകള്‍ പ്രഖ്യാപിക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്മയും യുവാക്കളുടെ പ്രശ്‌നങ്ങളും സാമൂഹ്യ പ്രശ്‌നങ്ങളുമായിരിക്കും പാര്‍ട്ടി ജനങ്ങളിലേക്ക് ഇറങ്ങുക എന്ന സൂചന കൂടിയാണ് കോണ്‍ഗ്രസ് നല്‍കുന്നത്.

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് പാകിസ്താനിലേക്കാള്‍ ഇരട്ടിയാണെന്ന് കഴിഞ്ഞ ദിവസവും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നയങ്ങളാണ് തൊഴില്‍ മേഖലയ്ക്ക് തിരിച്ചടിയായത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ