Lok Sabha Election 2024

ഇടത് കോട്ടകള്‍ സുനില്‍ കുമാറിനെ കൈവിട്ടു, മുരളിക്ക് ഒപ്പം നിന്നത് ഗുരുവായൂര്‍ മാത്രം; തൃശൂരില്‍ ബിജെപിയുടെ ജയം ഇങ്ങനെ

ഗുരുവായൂര്‍ മണ്ഡലത്തില്‍ മാത്രമാണ് സുരേഷ് ഗോപി രണ്ടാം സ്ഥാനത്ത് എത്തിയത്. മണ്ഡലത്തില്‍ സുരേഷ് ഗോപി രണ്ടാമതായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ 57925 വോട്ടുകളുടെ മുന്നേറ്റം കാഴ്ചവച്ചു.

വെബ് ഡെസ്ക്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറന്ന തൃശൂര്‍ മണ്ഡലത്തിലെ എല്ലാ നിയമസഭാ സീറ്റുകളിലും സുരേഷ് ഗോപിക്ക് വന്‍ മുന്നേറ്റം. തൃശുര്‍ മണ്ഡലത്തിലെ ഏഴില്‍ ആറ് നിയമ സഭാ മണ്ഡലങ്ങളിലും സുരേഷ് ഗോപി ലീഡ് നേടി. ഗുരുവായൂര്‍ മണ്ഡലത്തില്‍ മാത്രമാണ് സുരേഷ് ഗോപി രണ്ടാം സ്ഥാനത്ത് എത്തിയത്. മണ്ഡലത്തില്‍ സുരേഷ് ഗോപി രണ്ടാമതായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ 57925 വോട്ടുകളുടെ മുന്നേറ്റം കാഴ്ചവച്ചു.

വിജയ പ്രതീക്ഷയില്‍ കളം നിറഞ്ഞുനിന്ന ഇടത് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാര്‍ അഞ്ച് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തൃശൂര്‍ നഗരം ഉള്‍പ്പെട്ട മണ്ഡലത്തിലും ഗുരുവായൂരും ഇരിങ്ങാലക്കുടയിലും വി എസ് സുനില്‍ കുമാര്‍ മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

2019ലായിരുന്നു ആദ്യമായി സുരേഷ് ഗോപിയെ തൃശൂരില്‍ ബിജെപി പരീക്ഷിച്ചത്. 2014 മണ്ഡലത്തിലെ ബിജെപിയുടെ വോട്ടുവിഹിതം കേവലം 11.15 ശതമാനമായിരുന്നു. 2019ല്‍ സുരേഷ് ഗോപിക്ക് ഇത് 28.19 ആയി ഉയര്‍ത്താനായി. 17.04 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. മുന്നേറ്റം 2024ല്‍ ആവര്‍ത്തിക്കാനും സുരേഷ് ഗോപിക്കായി. ഇത്തവണ വോട്ടുവിഹിതം 37.80 ശതമാനമായി ഉയര്‍ന്നു.

നിയമസഭാ മണ്ഡലങ്ങളിലെ കണക്ക് പരിശോധിച്ചാല്‍ 2019 ല്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ 45 ശതമാനം വോട്ടുകളാണ് അന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു ടി എന്‍ പ്രതാപന്‍ നേടിയത്. അന്ന് ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി (23.5 ശതമാനം ) വോട്ടുനേടി മുന്നാം സ്ഥാനത്തായിരുന്നു. ഇത്തവണ ഗുരുവായൂരില്‍ 45049 വോട്ടുകള്‍ നേടി സുരേഷ് ഗോപി രണ്ടാമത് എത്തി.

ഇടത് മണ്ഡലമായ നാട്ടികയിലാണ് സുരേഷ് ഗോപി ഏറ്റവും കൂടുതല്‍ വോട്ട് നേടിയത്. 66854 വോട്ടുകളാണ് സുരേഷ് ഗോപി നാട്ടികയില്‍ നേടിയത്. 2019 ല്‍ നാട്ടികയില്‍ 31.2 ശതമാനം ആയിരുന്നു ബിജെപിയുടെ വോട്ട്. സിപിഐ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 28, 431 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സി സി മുകുന്ദന്‍ ജയിച്ചത്. ഇതേ മണ്ഡലത്തില്‍ ഇത്തവണ സുരേഷ് ഗോപി 13, 945 വോട്ടുകളാണ് അധികം നേടിയത്. സിപിഐക്ക് 20021 വോട്ടുകള്‍ കുറഞ്ഞു. ആറായിരത്തില്‍ അധികം വോട്ടുകളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് കുറഞ്ഞത്.

ഇരിങ്ങാലക്കുടയിലും സമാനമായ സാഹചര്യമാണ് വോട്ടിങ്ങിലുണ്ടായത്. 2019ല്‍ 39 ശതമാനം വോട്ടുകള്‍ നേടി യുഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെത്തിയ മണ്ഡലത്തില്‍ ബിജെപി ഇത്തവണ 59515 വോട്ടുകള്‍ നേടി. 2021 ല്‍ 62493 വോട്ടുകള്‍ നേടി മന്ത്രി ആര്‍ ബിന്ദു ജയിച്ച മണ്ഡലത്തില്‍ ഇത്തവണ 25,830 വോട്ടുകളാണ് സുരേഷ് ഗോപിക്ക് ഭൂരിപക്ഷം നല്‍കിയത്. ഇടതുപക്ഷത്തിന് 17, 471 വോട്ടുകള്‍ ഇവിടെ നഷ്ടപ്പെട്ടപ്പോള്‍ യുഡിഎഫിന് 10045 വോട്ടുകള്‍ കുറഞ്ഞു.

തൃശൂര്‍ മണ്ഡലത്തില്‍ 55057 വോട്ടുകളാണ് സുരേഷ് ഗോപി നേടിയത്. 30.7 ശതമാനം വോട്ടുകള്‍ നേടി 2019 ല്‍ രണ്ടാമത് എത്തിയ സുരേഷ് ഗോപി 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 14600 വോട്ടുകള്‍ അധികം നേടി. മണ്ഡലത്തില്‍ 2377 വോട്ടുകള്‍ കോണ്‍ഗ്രസിന് കുറഞ്ഞപ്പോള്‍, 10,010 വോട്ടുകള്‍ ഇടത് സ്ഥാനാര്‍ഥിക്ക് കുറഞ്ഞു.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം