Lok Sabha Election 2024

കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോയ്ക്ക് അനുമതിയില്ല; 1998ല്‍ സ്ഫോടനം നടന്ന സ്ഥലമെന്ന് പോലീസ്

3.6 കിലോമീറ്റര്‍ റോഡ് നടത്താനാണ് ബിജെപി അനുമതി തേടിയത്

വെബ് ഡെസ്ക്

കോയമ്പത്തൂരില്‍ പ്രധാനമന്ത്രി നന്ദ്രേമോദിയുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് പോലീസ്. മാര്‍ച്ച് പതിനെട്ടിന് നടത്താന്‍ തീരുമാനിച്ചിരുന്ന റോഡ് ഷോയ്ക്കാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചത്.

3.6 കിലോമീറ്റര്‍ റോഡ് നടത്താനാണ് ബിജെപി അനുമതി തേടിയത്. സുരക്ഷാ കാരണങ്ങള്‍, കോയമ്പത്തൂര്‍ സ്‌ഫോടന പശ്ചാത്തലം, പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ട് എന്നിവ ചൂണ്ടിക്കാട്ടിയാണ് കോയമ്പത്തൂര്‍ ജില്ലാ പോലീസ് അനുമതി നിഷേധിച്ചത്.

1998-ല്‍ കോയമ്പത്തൂരില്‍ സ്‌ഫോടനം നടന്ന സ്ഥലങ്ങളില്‍ ഒന്നായ ആര്‍എസ് പുരം ആയിരുന്നു ബിജെപി റോഡ് ഷോയുടെ അവസാന വേദിയായി തിരഞ്ഞെടുത്തിരന്നത്. കോയമ്പത്തൂരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് റാലി നടത്താന്‍ പൊതുവേ പോലീസ് അനുമതി നല്‍കാറില്ല.

സാമുദായിക സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ഇത്തരം റാലികള്‍ക്ക് അനുമതി നിഷേധിക്കുന്നത്. മാര്‍ച്ച് 18, 19 തീയതികളില്‍ പൊതു പരീക്ഷകള്‍ നടക്കുന്നുണ്ടെന്നും റോഡ് ഷോ പോലുള്ള പരിപാടികള്‍ വിദ്യാര്‍ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ