Lok Sabha Election 2024

'ഇത് മോദി പോള്‍', ഇന്ത്യ സഖ്യം 295 സീറ്റ് നേടുമെന്ന് രാഹുല്‍ ഗാന്ധി; എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ്

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂല തരംഗമാണ് പ്രവചിച്ചിരിക്കുന്നത്

വെബ് ഡെസ്ക്

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവാനിച്ചതിന് പിന്നാലെ പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. '' ഇത് എക്‌സിറ്റ് പോളല്ല. മോദി മീഡിയ പോള്‍ ആണ്. ഇന്ത്യ സഖ്യം 295ന് മുകളില്‍ സീറ്റ് നേടും'', രാഹുല്‍ ഗാന്ധി പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂല തരംഗമാണ് പ്രവചിച്ചിരിക്കുന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എക്‌സിറ്റ് പോളുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുമായി രാഹുല്‍ ചര്‍ച്ച നടത്തി. കോണ്‍ഗ്രസിന്റെ എല്ലാ ലോക്‌സഭ സ്ഥാനാര്‍ഥികളുമായി നേതൃത്വം ഓണ്‍ലൈനായി സംവദിക്കും.

എക്‌സിറ്റ് പോളുകള്‍ വ്യാജമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇന്ത്യ സഖ്യത്തിന്റെ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കളിക്കുന്ന സൈക്കളോജിക്കല്‍ ഗെയിമാണ് എക്‌സിറ്റ് പോളെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. താന്‍ തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കാണിച്ച് ഉദ്യോഗസ്ഥരേയും ഭരണസംവിധാനങ്ങള്‍ ചലിപ്പിക്കുന്നവരേയും സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രമാണ് മോദി പയറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു. എക്‌സിറ്റ് പോള്‍ ഫലങ്ങളെ സ്വാഗതം ചെയ്ത് ബിജെപി രംഗത്തെത്തിയിരുന്നു.

2024 ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ മുന്നേറ്റമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ഇന്ത്യ ന്യൂസ് - ഡി ഡൈനാമിക്‌സ്, റിപ്പബ്ലിക്ക് ടി വി - പിമാര്‍ക്യു, റിപ്പബ്ലിക്ക് ഭാരത് - മെട്രിസ്, ജന്‍ കി ബാത്ത്, എന്‍ഡിടിവി പോള്‍ ഓഫ് പോള്‍സ്, ദൈനിക് ഭാസ്‌കര്‍, സി വോട്ടര്‍, ന്യൂസ് നേഷന്‍ എന്നിവയുടെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എട്ട് സര്‍വേകളിലും എന്‍ഡിഎ 350ന് മുകളില്‍ സീറ്റ് നേടുമെന്നാണ് പ്രവചനം. പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ സീറ്റ് നില 150ല്‍ താഴെയായിരിക്കും. ദൈനിക് ഭാസ്‌കര്‍ മാത്രമാണ് ഇന്ത്യ സഖ്യത്തിന് 200ലധികം സീറ്റ് പ്രവര്‍ചിച്ചിരിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ ദക്ഷിണേന്ത്യയില്‍ ബിജെപി കാലുറപ്പിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.

കേരളത്തിലും ബിജെപി മുന്നേറ്റമുണ്ടാകും എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. ബിജെപിക്ക് മൂന്ന് വരെ സീറ്റ് നേടാനാകുമെന്നാണ് ഭൂരിഭാഗം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. എല്‍ഡിഎഫിനോടുള്ള വോട്ട് ശതമാനത്തില്‍ രണ്ടു ശതമാനം മാത്രമാണ് ബിജെപിക്ക് കുറവെന്നാണ് പ്രവചനം. 15 ശതമാനത്തില്‍ നിന്ന് 27 ശതമാനത്തിലേക്ക് ബിജെപി വോട്ട് വിഹിതം വര്‍ധിപ്പിക്കുമെന്നും സര്‍വേകള്‍ പറയുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി എല്‍ഡിഎഫും രംഗത്തുവന്നിട്ടുണ്ട്.

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

പാലക്കാട് ബിജെപി കോട്ടകള്‍ തകര്‍ന്നതെങ്ങനെ? എല്‍ഡിഎഫുമായുള്ള വ്യത്യാസം 2071 വോട്ടുകള്‍ മാത്രം