Lok Sabha Election 2024

'രാജ്യം നയിക്കാൻ മോദിയും അമിത് ഷായും ആവശ്യമില്ലെന്ന് ജനങ്ങൾ പറഞ്ഞു,'; യുപിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി

ഭരണഘടനയെ സംരക്ഷിച്ചത് കര്‍ഷകരും ആദിവാസികളും ഉള്‍പ്പെടെയുള്ള രാജ്യത്തെ അടിസ്ഥാനവര്‍ഗമെന്നും രാഹുൽ ഗാന്ധി.

വെബ് ഡെസ്ക്

മോദിയെയും അമിത്ഷായെയും രാജ്യം നയിക്കാൻ ആവശ്യമില്ലെന്ന് ജനങ്ങൾ പറഞ്ഞുകഴിഞ്ഞെന്ന് രാഹുൽ ഗാന്ധി. ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെ മാത്രമല്ല, നരേന്ദ്ര മോദിയും അമിത് ഷായും പിടിച്ചെടുത്ത സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും എതിരെയാണ് ഞങ്ങൾ പോരാടുന്നത്. ഭരണഘടന സംരക്ഷിക്കാനായിരുന്നു പോരാട്ടം. ഭരണഘടനയെ സംരക്ഷിച്ചത് കര്‍ഷകരും ആദിവാസികളും ഉള്‍പ്പെടെയുള്ള രാജ്യത്തെ അടിസ്ഥാനവര്‍ഗമെന്നും രാഹുൽ ഗാന്ധി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 100 സീറ്റിൽ മുന്നേറ്റം കാഴ്ചവെച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുൽ ഗാന്ധി. " ഈ തിരഞ്ഞെടുപ്പിൽ പറഞ്ഞ പ്രധാന കാര്യം, രാജ്യം അത് വ്യക്തമായും ഏകകണ്ഠമായും പറഞ്ഞു - ഈ രാജ്യത്തിൻ്റെ നടത്തിപ്പിൽ നരേന്ദ്ര മോദിയും അമിത് ഷായും ഇടപെടുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അവരുടെ രീതി ഞങ്ങൾക്ക് ഇഷ്ടമല്ല. അവർ ഭരണഘടനയെ ആക്രമിച്ച രീതിയെ ഞങ്ങൾ അഭിനന്ദിക്കുന്നില്ല, അത് നരേന്ദ്ര മോദിക്കുള്ള സന്ദേശമാണ്," രാഹുൽ പറഞ്ഞു.

ഒപ്പം ജനങ്ങൾക്കും രാഹുൽ നന്ദി പറഞ്ഞു. "ബിജെപിയെ തടഞ്ഞ രാഷ്ട്രീയപ്രബുദ്ധരായ യുപിയിലെ ജനങ്ങള്‍ക്കു നന്ദി. ഞാൻ ജനങ്ങളിൽ വിശ്വാസം അർപ്പിച്ചു. ഞങ്ങൾ ഇന്ത്യാ ബ്ലോക്ക് അംഗങ്ങളെ ബഹുമാനിക്കുകയും ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു. കോൺഗ്രസ് രാജ്യത്തിന് ഒരു പുതിയ കാഴ്ചപ്പാട് നൽകി. ജനങ്ങൾ മോദിയെ അദാനിയുമായി നേരിട്ട് ബന്ധപ്പെടുത്തുന്നു. ഇത് അഴിമതി കാരണമുണ്ടായ നേരിട്ടുള്ള ബന്ധമാണ്. മോദിയെ വേണ്ടെന്ന് വോട്ടർമാർ പറഞ്ഞു. രാജ്യത്തെ ജനങ്ങളെയോർത്ത് ഞാൻ അഭിമാനിക്കുന്നു," രാഹുൽ ഗാന്ധി പറഞ്ഞു.

കിഷോരിലാൽ ശർമയെ അപമാനിച്ച സംഭവത്തിലും രാഹുൽ ഗാന്ധി പ്രതികരിച്ചു." ബിജെപി ജനങ്ങളെ ബഹുമാനിക്കുന്നില്ല. കിഷോരി ലാൽ ശർമ കഴിഞ്ഞ 40 വർഷമായി അമേഠിയിൽ ജോലി ചെയ്യുന്നു. അമേഠിയിലെ ജനങ്ങളുമായി അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമുണ്ട്. ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അദ്ദേഹം പിഎ ആണെന്ന് പറയുന്നത് തെറ്റാണ്,” . മറ്റു ചർച്ചകൾ ഇന്ത്യ സഖ്യ യോഗത്തിൽ നടക്കുമെന്ന് രാഹുല്‍ പറഞ്ഞു.

നിലവിൽ റായ്‌ബലേറിയിലും വയനാട്ടിലും രാഹുൽ ഗാന്ധി ജയിച്ചിട്ടുണ്ട്. ഏത് മണ്ഡലം നിലനിർത്തുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അക്കാര്യം തീരുമാനിച്ചിട്ടില്ലെന്നും ജനങ്ങളോട് നന്ദി പറയുന്നുവെന്നും അദ്ദേഹം മറുപടി പറഞ്ഞു.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം