Lok Sabha Election 2024

'ജനകീയപ്രശ്‌നങ്ങള്‍ ഉയരുമ്പോള്‍ മോദി പൂജയ്ക്ക്‌ കടലിനടിയില്‍ പോകുന്നു, അവിടെ ക്ഷേത്രം പോലുമില്ല'; പരിഹസിച്ച്‌ രാഹുല്‍

ഇന്ത്യാ സഖ്യം കർഷകരുടെ ശബ്ദമായിരിക്കുമെന്ന് ഇതേ യോഗത്തിൽ രാഹുൽ ഗാന്ധി

വെബ് ഡെസ്ക്

കടലിനടിയില്‍ ശ്രീകൃഷ്ണ ജന്മസ്ഥലമായ ദ്വാരക നഗരത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പൂജ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നാണ്യപ്പെരുപ്പവും വിലക്കയറ്റവും തൊഴിലില്ലായ്മയുമടക്കമുള്ള ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി കടലിനടിയില്‍ പോയി പൂജ നടത്തുകയാണെന്നും അവിടെ ഒരു ക്ഷേത്രംപോലും ഇല്ലെന്നിരിക്കെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള അടവാണ് മോദി കാട്ടുന്നതെന്നുമാണ് രാഹുല്‍ പരിഹസിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മഹാരാഷ്ട്രലില്‍ ഒരു റാലിയില്‍ പങ്കെടുക്കവെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഫെബ്രുവരി ആദ്യമാണ് ഗുജറാത്ത് തീരത്ത് നിന്ന് അകലെ അറബികടലിന്റെ അടിത്തട്ടില്‍ പുരാതന നഗരമായ ദ്വാരകയുടെ അവശിഷ്ടങ്ങള്‍ എന്ന് വിശ്വസിക്കുന്ന സ്ഥലത്ത് പ്രധാനമന്ത്രി പൂജ നടത്തിയത്.

പ്രധാനമന്ത്രിക്ക് നൽകുന്ന മാധ്യമ കവറേജിൽ രാജ്യത്തെ സുപ്രധാന വിഷയങ്ങൾ അവഗണിക്കപ്പെടുന്നുവെന്നും രാഹുൽ പറഞ്ഞു. "കർഷകരുടെ പ്രശ്നങ്ങളും പണപ്പെരുപ്പവും തൊഴിലില്ലായ്മയും അഗ്‌നിവീർമാരും ഇന്ന് രാജ്യത്ത് ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളാണ്. പക്ഷേ ടിവി ചാനലുകളിൽ, ഈ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ച നിങ്ങൾ ഒരിക്കലും കാണില്ല. പകരം, ടിവി ചാനലുകൾ 24 മണിക്കൂറും മോദിജിയെ കാണിക്കുന്നു. ചില സമയങ്ങളിൽ അദ്ദേഹം പൂജ നടത്താൻ കടലിനടിയിൽ പോകും. ടിവി ക്യാമറ അദ്ദേഹത്തോടൊപ്പം പോകും. ​​തുടർന്ന് അദ്ദേഹം ജലവിമാനത്തിൽ പറക്കുന്നു."പിന്നെ അദ്ദേഹം ചൈന അതിർത്തിയിൽ പോകും. ​​മാധ്യമങ്ങൾ അദ്ദേഹത്തെ പിന്തുടരും. എന്നിട്ട് പാകിസ്ഥാനെ കുറിച്ച് സംസാരിക്കും. അപ്പോൾ കോവിഡ് മഹാമാരി. അദ്ദേഹം കൈകൊട്ടുകയും പാത്രങ്ങൾ കൊട്ടുകയും ചെയ്യും. അദ്ദേഹം എല്ലാവരെയും നൃത്തം ചെയ്യിക്കും" -രാഹുല്‍ പരിഹസിച്ചു.

'ഇന്ത്യാ സഖ്യം' കർഷകരുടെ ശബ്ദമായിരിക്കുമെന്നും രാഹുൽ പറഞ്ഞു. "ഇന്ത്യ സഖ്യ സർക്കാർ കർഷകരുടെ ശബ്ദമായിരിക്കും, അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കും. എൻ്റെയും ഞങ്ങളുടെ (ഇന്ത്യ സഖ്യം) സർക്കാരിൻ്റെയും വാതിലുകൾ കർഷകർക്കായി എപ്പോഴും തുറന്നിരിക്കും" അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കർഷകരുടെ വായ്പ എഴുതിത്തള്ളുമെന്നും കർഷകർക്ക് പ്രയോജനപ്പെടുന്ന വിധത്തിൽ വിള ഇൻഷുറൻസ് പദ്ധതി പുനഃക്രമീകരിക്കുമെന്നും രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൃഷിയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കി ഒരു നികുതിയിൽ മാത്രം പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി