Lok Sabha Election 2024

രാഹുല്‍ ഗാന്ധി വയനാട് ഒഴിയും, പകരം പ്രിയങ്ക; റായ്‌ബറേലിയില്‍ തുടരാൻ തീരുമാനം

വെബ് ഡെസ്ക്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഒഴിയും. റായ്ബറേലി മണ്ഡലം നിലനിർത്താൻ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം. രാഹുലൊഴിയുന്ന വയനാട് സീറ്റില്‍ സഹോദരി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും ഖാർഗെ അറിയിച്ചു. ലോക്‌സഭയിലേക്ക് പ്രിയങ്കയുടെ കന്നിയങ്കമാണിത്.

വയനാട്ടിലെ ജനങ്ങളോട് രാഹുല്‍ നന്ദി പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷം വയനാട്ടിലെ ജനങ്ങളുടെ സ്നേഹം അറിഞ്ഞു. പോരാടാനുള്ള ഊർജം നല്‍കിയത് വയനാടാണ്. ജീവനുള്ള കാലം വരെ മനസിലുണ്ടാകുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.

വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കാൻ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ആദ്യ പ്രതികരണത്തില്‍ പ്രിയങ്ക പറഞ്ഞു. രാഹുലിന്റെ അസാന്നിധ്യം നികത്താൻ ശ്രമിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു.

2019ല്‍ രാജ്യവ്യാപകമായി നരേന്ദ്ര മോദി തരംഗം ആഞ്ഞടിച്ചപ്പോഴായിരുന്നു രാഹുല്‍ ഗാന്ധിയെ വയനാട് മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഇത് സംസ്ഥാനത്ത് രാഹുല്‍ തരംഗം രൂപപ്പെടുന്നതിനും കാരണമായി. അന്ന് സിപിഐയുടെ പിപി സുനീറായിരുന്നു എതിർ സ്ഥാനർഥി.

ഏഴ് ലക്ഷത്തിലധികം വോട്ടായിരുന്നു രാഹുലിന് ലഭിച്ചത്. 4.31 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുലിനെ ലോക്‌സഭയിലേക്ക് വയനാട് അയച്ചത്. രാഹുല്‍ തരംഗത്തില്‍ അന്ന് ഇരുപതില്‍ 19 സീറ്റും യുഡിഎഫ് കേരളത്തില്‍ നിന്ന് നേടി.

എന്നാല്‍ 2024ല്‍ ദേശീയ നേതാവ് ആനി രാജയെയായിരുന്നു രാഹുലിന്റെ എതിർ സ്ഥാനാർഥിയായി സിപിഐ അവതരിപ്പിച്ചത്. 2019നേക്കാള്‍ അഞ്ച് ശതമാനം വോട്ട് കുറഞ്ഞെങ്കിലും രാഹുലിന്റെ വിജയത്തിന്റെ തിളക്കം കുറഞ്ഞില്ല. 3.64 ലക്ഷമായിരുന്നു ഭൂരിപക്ഷം. 6.47 ലക്ഷം വോട്ടാണ് രണ്ടാം അങ്കത്തില്‍ രാഹുലിന് ലഭിച്ചത്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?