ചാലക്കുടി, രാഷ്ട്രീയത്തിലെ കരുത്തുറ്റവര്‍ വാഴുകയും വീഴുകയും ചെയ്ത മണ്ഡലം. എന്നാൽ, ഇത്തവണ മണ്ഡലം ആർക്കൊപ്പം നിക്കുമെന്ന് പറയുക അസാധ്യമാണ്.
സിറ്റിങ് എംപി ബെന്നി ബെഹന്നാനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഎം നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ സി രവീന്ദ്രനാഥിനെയാണ് മണ്ഡലം തിരിച്ച് പിടിക്കാന്‍ എല്‍ഡിഎഫ് നിയോഗിച്ചിരിക്കുന്നത്. ബിജെപി കളത്തിലിറക്കുന്നത് കെ എം ഉണ്ണികൃഷ്‌ണനെയും. ട്വന്‍റി 20 കിഴക്കമ്പലത്തിനും ചാലക്കുടിയില്‍ സ്ഥാനാര്‍ഥിയുണ്ട്, അഡ്വ. ചാര്‍ലി പോൾ.
2019ലെ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 1,32,274 എന്ന കൂറ്റൻ ഭൂരിപക്ഷത്തിലാണ് ബെന്നി ബെഹന്നാന്‍ ചാലക്കുടിയില്‍ വിജയിച്ചത്. ഇത്തവണ ബെന്നി ബെഹന്നാനും സി രവീന്ദ്രനാഥും തമ്മിലായിരിക്കും പ്രധാന മത്സരമെന്നാണ് വിലയിരുത്തൽ.