Lok Sabha Election 2024

അദാനി 'തകര്‍ന്നു'; വോട്ടെണ്ണൽ തുടരുമ്പോൾ കൂപ്പുകുത്തി ഓഹരി വിപണി

വെബ് ഡെസ്ക്

ലോക്സഭാ വോട്ടെണ്ണൽ തുടരുന്നതിനിടെ ഓഹരി വിപണിയിൽ വൻ ഇടിവ്. സെൻസെക്സ് 3200 പോയിന്റിലേക്കും നിഫ്റ്റി 22,250 ലേക്കും ഇടിഞ്ഞു. ഏഴു ഘട്ടമായി നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ നാളുകളില്‍ തന്നെ ഇടിവ് ആരംഭിച്ച ഓഹരി വിപണി, ഒടുവിൽ വോട്ടെണ്ണൽ ദിവസം ആകുമ്പോഴേക്കും 21 ലക്ഷം കോടി രൂപയുടെ നിക്ഷേപം നഷ്ടമായി.

2022 ഫെബ്രുവരി മുതലിങ്ങോട്ടുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ നിഫ്റ്റി ഏറ്റവും താഴ്ന്ന അവസ്ഥയിലാണ് ഇപ്പോൾ. അദാനി ഗ്രൂപ്പിന്റെ ഓഹരിയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. 11% ഇടിഞ്ഞ്‌ 21.5 ലക്ഷം കോടിരൂപയുടെ നിക്ഷേപമാണ് ഇല്ലാതായത്. നിഫ്റ്റി കഴിഞ്ഞ പത്ത് വർഷത്തിനിടയ്ക്കുള്ള ഏറ്റവും വലിയ ഇടിവിലേക്കാണ് കടക്കുന്നത്. 1100 പോയിന്റുകളാണ് ഒറ്റയടിക്ക് കുറഞ്ഞത്.

ഓഹരി വിപണിയുടെ ദൗർബല്യം സൂചിപ്പിക്കുന്ന വിഐഎക്സ് 40 ശതമാനത്തിലേക്കുയർന്നിരിക്കുന്നു. വരും ദിവസങ്ങളിൽ വിപണി കൂടുതൽ ഇടിയാൻ സാധ്യതയുണെന്ന സൂചനയാണിത്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം