2019ന് സമാനമായി കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോള്‍ നിലംപരിശായത് സിപിഎമ്മും എല്‍ഡിഎഫും. ചരിത്രത്തില്‍ ആദ്യമായി പാര്‍ട്ടി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ആയ ആവേശത്തിലാണ് ബിജെപി. ലോക്‌സഭ തിരഞ്ഞെടുപ്പിലെ നിയമസഭ മണ്ഡലങ്ങളുടെ പ്രകടനം വിലയിരുത്തിയാല്‍ 140 മണ്ഡലങ്ങളില്‍ 110 മണ്ഡലങ്ങളിലും യുഡിഎഫ് തേരോട്ടമാണ്. എല്‍ഡിഎഫ് പത്തൊമ്പത് ഇടങ്ങളില്‍ ഒതുങ്ങുമ്പോള്‍ ബിജെപി പതിനൊന്ന് നിയമസഭ മണ്ഡലങ്ങള്‍ സ്വന്തമാക്കിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം, തൃശൂര്‍, ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലങ്ങളിലാണ് ബിജെപി മുന്നിലെത്തിയ അസംബ്ലി സീറ്റുകൾ. ബിജെപി ഒന്നാംസ്ഥാനത്ത് എത്തിയ നിയമസഭാ സീറ്റുകളെല്ലാം സിപിഎമ്മിന്റേതാണെന്ന പ്രത്യേകതയുമുണ്ട്. 2019ലും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് സമാനമായ അവസ്ഥ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് പോലെ ഒരു സീറ്റ് മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. എന്നാല്‍, 2021 നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു.
എന്നാല്‍. മന്ത്രിമാരുടെ അടക്കം മണ്ഡലങ്ങള്‍ ഇത്തവണ യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികള്‍ പിടിച്ചെടുത്തെന്ന് പുറത്തുവന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ബിജെപി സ്വന്തമാക്കിയ മണ്ഡലങ്ങള്‍ ഇവയാണ്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ ആറ്റിങ്ങല്‍, കാട്ടാക്കട. തിരുവനന്തപുരം മണ്ഡലത്തിലെ വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം. തൃശൂര്‍ മണ്ഡലത്തിലെ മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, പുതുക്കാട്, ഇരിങ്ങാലക്കുട.
തൃശൂര്‍ മണ്ഡലത്തിലെ വോട്ടുനില
സുരേഷ് ഗോപി
ഗുരുവായൂര്‍ -45049
മണലൂര്‍-61196
ഒല്ലൂര്‍ -58996
തൃശൂര്‍ -55057
നാട്ടിക -66854
ഇരിഞ്ഞാലക്കുട-59515
പുതുക്കാട് -62635
അഡ്വ. വി.എസ് സുനില്‍കുമാര്‍
ഗുരുവായൂര്‍ -50519
മണലൂര്‍-53183
ഒല്ലൂര്‍ -48633
തൃശൂര്‍ -34253
നാട്ടിക -52909
ഇരിഞ്ഞാലക്കുട-45022
പുതുക്കാട് -49943
കെ. മുരളീധരന്‍
ഗുരുവായൂര്‍ - 57925
മണലൂര്‍-50897
ഒല്ലൂര്‍ -47639
തൃശൂര്‍ -40940
നാട്ടിക -38195
ഇരിങ്ങാലക്കുട-46499
പുതുക്കാട് -42719.
തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടുനില
കഴക്കൂട്ടം
ശശി തരൂര്‍ -39,602
രാജീവ് ചന്ദ്രശേഖര്‍- 50,444
പന്ന്യന്‍ രവീന്ദ്രന്‍ -34,382
വട്ടിയൂര്‍കാവ്
ശശി തരൂര്‍ -44,863
രാജീവ് ചന്ദ്രശേഖര്‍- 53,025
പന്ന്യന്‍ രവീന്ദ്രന്‍ - 28,336
തിരുവനന്തപുരം
ശശി തരൂര്‍ -48,296
രാജീവ് ചന്ദ്രശേഖര്‍- 43,755
പന്ന്യന്‍ രവീന്ദ്രന്‍ -27,076
നേമം
ശശി തരൂര്‍- 39,101
രാജീവ് ചന്ദ്രശേഖര്‍- 61,227
പന്ന്യന്‍ രവീന്ദ്രന്‍ - 33,322
പാറശ്ശാല
ശശി തരൂര്‍- 59,026
രാജീവ് ചന്ദ്രശേഖര്‍- 45,957
പന്ന്യന്‍ രവീന്ദ്രന്‍ -46,654
കോവളം
ശശി തരൂര്‍- 64,042
രാജീവ് ചന്ദ്രശേഖര്‍- 47,376
പന്ന്യന്‍ രവീന്ദ്രന്‍- 39,137
നെയ്യാറ്റിന്‍കര
ശശി തരൂര്‍- 58,749
രാജീവ് ചന്ദ്രശേഖര്‍- 36,136
പന്ന്യന്‍ രവീന്ദ്രന്‍ -35,526
ആകെ ഇ.വി.എം വോട്ടുകള്‍
ശശി തരൂര്‍- 3,53,679
രാജീവ് ചന്ദ്രശേഖര്‍-3,37,920
പന്ന്യന്‍ രവീന്ദ്രന്‍-2,44,433
ആകെ പോസ്റ്റല്‍ വോട്ടുകള്‍
ശശി തരൂര്‍-4,476
രാജീവ് ചന്ദ്രശേഖര്‍- 4,158
പന്ന്യന്‍ രവീന്ദ്രന്‍- 3,215
ആറ്റിങ്ങല്‍ മണ്ഡലത്തിലെ വോട്ടുനില
വര്‍ക്കല
അടൂര്‍ പ്രകാശ് -39,806
വി. ജോയി -45,930
വി. മുരളീധരന്‍ -40,816
ചിറയിന്‍കീഴ്
അടൂര്‍ പ്രകാശ് -47,695
വി. ജോയി -44,874
വി. മുരളീധരന്‍ -42,929
ആറ്റിങ്ങല്‍
അടൂര്‍ പ്രകാശ് -42,006
വി. ജോയി -46,161
വി. മുരളീധരന്‍ -52,448
നെടുമങ്ങാട്
അടൂര്‍ പ്രകാശ് -50,437
വി. ജോയി -50,042
വി. മുരളീധരന്‍ -45,180
വാമനപുരം
അടൂര്‍ പ്രകാശ് -50,667
വി. ജോയി -45,617
വി. മുരളീധരന്‍ -40,170
അരുവിക്കര
അടൂര്‍ പ്രകാശ് -49,607
വി. ജോയി -47,375
വി. മുരളീധരന്‍ -38,333
കാട്ടാക്കട
അടൂര്‍ പ്രകാശ് -43,055
വി. ജോയി -41,716
വി. മുരളീധരന്‍ -47,834
ആകെ ഇ.വി.എം വോട്ടുകള്‍
അടൂര്‍ പ്രകാശ് -3,23,273
വി. ജോയി -3,21,715
വി. മുരളീധരന്‍ -3,07,710
ആകെ പോസ്റ്റല്‍ വോട്ടുകള്‍
അടൂര്‍ പ്രകാശ് -4,778
വി. ജോയി -5,652
വി. മുരളീധരന്‍ -4,069
ഇതുകൂടാതെ, എട്ടു മണ്ഡലങ്ങളിൽ ബിജെപി രണ്ടാംസ്ഥാനത്തുണ്ട്.
ലോക്‌സഭയിലെ വോട്ടുനില അനുസരിച്ച് എല്‍ഡിഎഫ് സ്വന്തമാക്കുക ഈ മണ്ഡലങ്ങളാണ്- വര്‍ക്കല, മാവേലിക്കര, കുന്നത്തൂര്‍, കൊട്ടാരക്കര, വൈക്കം, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍, തരൂര്‍, ആലത്തൂര്‍, കുന്നംകുളം, ഷൊര്‍ണൂര്‍, മലമ്പുഴ, തലശേരി, ധര്‍മടം, മട്ടന്നൂര്‍, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കല്ല്യാശേരി, ചേലക്കര
110 നിയമസഭ മണ്ഡലങ്ങളാകും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് പിടിച്ചെടുക്കുക. ഇവയാണ് യുഡിഎഫ് മണ്ഡലങ്ങള്‍-
തിരുവനന്തപുരം, പാറശാല, കോവളം, നെയ്യാറ്റിന്‍കര, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, ചവറ, പുനലൂര്‍, ചടയമംഗലം, കൊല്ലം, ഇരവിപുരം, ചാത്തന്നൂര്‍, കാഞ്ഞിരപ്പള്ളി,പൂഞ്ഞാര്‍, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍, ചങ്ങനാശേരി, കുട്ടനാട്, ചെങ്ങന്നൂര്‍, പത്തനാപുരം, അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കരുനാഗപ്പള്ളി, പിറവം, പാല, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി, മൂവാറ്റുപുഴ, കോതമംഗലം, ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ, ഇടുക്കി, പീരുമേട, കളമശേരി, പറവൂര്‍, വൈപ്പിന്‍, എറണാകുളം, തൃക്കാക്കര, തൃപ്പൂണിത്തുറ, കൊച്ചി, ചാലക്കുടി, പെരുമ്പാവൂര്‍, അങ്കമാലി ആലുവ,കുന്നത്തുനാട്, ഗുരുവായൂര്‍, ചിറ്റൂര്‍, നെന്മാറ, വടക്കാഞ്ചേരി, പട്ടാമ്പി, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, പാലക്കാട്, തിരൂരങ്ങാടി, താനൂര്‍,തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പൊന്നാനി, തൃത്താല, കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, ബാലുശ്ശേരി, എലത്തൂര്‍, കോഴിക്കോട് നോര്‍ത്ത്, കോഴിക്കോട് സൗത്ത് , ബേപ്പൂര്‍, കുന്ദമംഗലം, കൊടുവള്ളി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പറ്റ, തിരുവമ്പാടി,ഏറനാട, നിലമ്പൂര്‍,വണ്ടൂര്‍, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, പേരാമ്പ്ര,തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട, കണ്ണൂര്‍,പേരാവൂര്‍, മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, തൃക്കരിപ്പൂര്‍, മങ്കട.