Lok Sabha Election 2024

ബിജെപിയുടെ കണക്കുകള്‍ തെറ്റുമോ രാജസ്ഥാനില്‍?

നിയമസഭാ തിരഞ്ഞെടുപ്പിലെ വികാരമല്ല പാര്‍ലമെന്റിലേക്ക് പലപ്പോഴും രാജസ്ഥാന്‍ കാണിച്ചിട്ടുള്ളത്. എന്നാല്‍ ചില ഘട്ടങ്ങളില്‍ ദേശീയ വികാരത്തിനൊപ്പം നിന്നിട്ടുമുണ്ട്

പി ആർ സുനിൽ

ലോക്‌സഭയില്‍ 400ന് മുകളില്‍ സീറ്റാണ് ഇത്തവണ ബിജെപി മുന്നണിയുടെ ലക്ഷ്യം. 400 ലക്ഷ്യം ഉറപ്പാക്കണമെങ്കില്‍ ഹിന്ദി ബെല്‍റ്റിലെ രാജസ്ഥാനില്‍ 2014-ലും 2019-ലും കിട്ടിയ പോലെ മുഴുവന്‍ സീറ്റും ഇത്തവണയും ബിജെപിക്ക് സ്വന്തമാക്കാനാകണം. പക്ഷേ വലിയ ഭരണവിരുദ്ധവികാരവും കോണ്‍ഗ്രസിലെ അനൈക്യവും ആഞ്ഞടിച്ച കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ 200ല്‍ 70 സീറ്റ് കോണ്‍ഗ്രസ് നേടിയ സംസ്ഥാനമാണ് രാജസ്ഥാന്‍. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയതിന് തൊട്ടുപിന്നാലെ നടന്ന 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 25 സീറ്റും ബിജെപിക്ക് കിട്ടിയ സാഹചര്യവുമുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിലെ വികാരമല്ല പാര്‍ലമെന്റിലേക്ക് പലപ്പോഴും രാജസ്ഥാന്‍ കാണിച്ചിട്ടുള്ളത്. എന്നാല്‍ ചില ഘട്ടങ്ങളില്‍ ദേശീയ വികാരത്തിനൊപ്പം നിന്നിട്ടുമുണ്ട്. അടിയന്തിരാവസ്ഥയ്ക്കുശേഷം ഇന്ദിരാഗാന്ധിയെ ജനം പുറത്താക്കിയ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ ആ വികാരത്തിനൊപ്പം നിന്നു. പക്ഷേ 1980-ല്‍ ഇന്ദിരയുടെ തിരിച്ചുവരവിനൊപ്പമായിരുന്നു രാജസ്ഥാന്‍. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടശേഷം നടന്ന തിരഞ്ഞെടുപ്പില്‍ രാജ്യം മുഴുവനെന്ന പോലെ രാജസ്ഥാനും കോണ്‍ഗ്രസ് തൂത്തുവാരി.

പിന്നീടങ്ങോട്ടുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും രാജസ്ഥാനില്‍ മാറിമാറി സീറ്റുകള്‍ പിടിച്ചു. 1996-ല്‍ വാജ്‌പേയി 13 ദിവസം രാജ്യം ഭരിച്ച തെരഞ്ഞെടുപ്പില്‍ ബിജെപിക്കും കോണ്‍ഗ്രസിനും രാജസ്ഥാനില്‍ തുല്യ സീറ്റായിരുന്നു. 1999ല്‍ എന്‍ഡിഎ കേവലഭൂരിപക്ഷം നേടിയപ്പോഴും 2004ല്‍ യുപിഎ അധികാരത്തിലെത്തിയപ്പോഴും ബിജെപിക്ക് തന്നെ രാജസ്ഥാന്‍ കൂടുതല്‍ സീറ്റ് നല്‍കി. പക്ഷേ 2009ല്‍ 25-ല്‍ 20 സീറ്റും കോണ്‍ഗ്രസിന് കിട്ടി.

കോണ്‍ഗ്രസ് റെക്കോഡ്‌ തകര്‍ന്നത് മോദിയുടെ വരവോടെയാണ്. 2019-ലും അത് ആവര്‍ത്തിച്ചു. പുല്‍വാമയും ബാലാക്കോട്ടിലെ മിന്നലാക്രമണവും ഉള്‍പ്പടെ ദേശീയ വികാരം അലയടിച്ച തിരഞ്ഞെടുപ്പായിരുന്നു 2019ലേത്.

അന്നത്തെ സാഹചര്യമല്ല ഇപ്പോഴത്തേതെന്നത് രാജസ്ഥാനിലെ വോട്ടില്‍ ഒരുപക്ഷേ നിര്‍ണായകമാകാം. ഓരോ അഞ്ച് വര്‍ഷത്തിലും ഭരണമാറ്റം എന്നതാണെങ്കില്‍ പാര്‍ലമെന്റിലേക്ക് ദേശീയ വികാരത്തിനൊപ്പം നില്‍ക്കുകന്നെതാണ് രാജസ്ഥാന്റെ സ്വഭാവം. എന്നാല്‍ അതല്ലാത്ത സാഹചര്യവും ചിലപ്പോഴൊക്കെ രാജസ്ഥാന്റെ രാഷ്ട്രീയചരിത്രം പരിശോധിച്ചാല്‍ കാണാം. അതിനാല്‍ 25ല്‍ 25 ഉം എന്നത് ആവര്‍ത്തിക്കുക അത്ര എളുപ്പമായേക്കില്ല ബിജെപിക്ക്. ചില സീറ്റുകളിലെങ്കിലും കടുത്ത മത്സരം ബിജെപി നേരിടുന്നുണ്ട്.

കാര്‍ഷികപ്രതിസന്ധിയും തൊഴിലില്ലായ്മയും ജലദൗര്‍ലഭ്യവും തിരഞ്ഞെടുപ്പ് ബോണ്ടും അഗ്‌നിവീര്‍ പോലുള്ള കേന്ദ്രതീരുമാനങ്ങളും ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. ഇന്ത്യ കൂട്ടുകെട്ടും ബിജെപിയും നേര്‍ക്കുനേര്‍ മത്സരിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നുകൂടിയാണ് രാജസ്ഥാന്‍. എന്നാല്‍ നരേന്ദ്ര മോദി തരംഗത്തില്‍ ഇതെല്ലാം തകര്‍ന്നടിയുമെന്ന് ബിജെപി കണക്കുക്കൂട്ടുന്നു.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം