മമത ബാനർജി 
Lok Sabha Election 2024

'ഇന്ത്യ സഖ്യത്തിന് പുറത്തുനിന്ന് പിന്തുണ', നിബന്ധന മുന്നോട്ടുവച്ച് മമത ബാനർജി

വെബ് ഡെസ്ക്

പൊതുതിരഞ്ഞെടുപ്പിനുശേഷം ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ പുറത്തുനിന്നു പിന്തുണ നൽകുമെന്ന് നൽകുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. എന്നാൽ ഇന്ത്യ സഖ്യമെന്ന നിർവചനത്തിൽ ബംഗാളിലെ കോൺഗ്രസ് ഘടകമോ സിപിഎമ്മോ ഉൾപ്പെടുന്നില്ലെന്നും ദേശീയത്തിലെ സഖ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും മമത ചൂണ്ടിക്കാട്ടി.

"ഞങ്ങൾ ഇന്ത്യൻ സഖ്യത്തിന് നേതൃത്വം നൽകും, കൂടാതെ അവരെ എല്ലാ വിധത്തിലും പുറത്തുനിന്ന് സഹായിക്കുകയും ചെയ്യും. ബംഗാളിൽ ഞങ്ങളുടെ അമ്മമാർക്കും സഹോദരിമാർക്കും 100 ദിവസത്തെ തൊഴിൽ പദ്ധതിയിൽ ജോലി ചെയ്യുന്നവർക്കും ഒരു പ്രശ്‌നവും ഉണ്ടാകാതിരിക്കാൻ ഞങ്ങൾ സർക്കാർ രൂപീകരിക്കും," മമത പറഞ്ഞു.

ബദ്ധവൈരിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അധിർ ചൗധരിയുടെ നേതൃത്വത്തിലുള്ള ബംഗാൾ ഘടകം കോൺഗ്രസോ സിപിഎമ്മോ ഇതിൽ ഉൾപ്പെടുന്നില്ലെന്നും മമത വ്യക്തമാക്കി. "ഇന്ത്യ സഖ്യം എന്ന നിർവചനത്തിൽ ബംഗാൾ കോൺഗ്രസിനെയും സിപിഎമ്മിനെയും കണക്കാക്കരുത്. അവർ രണ്ടുപേരും ഞങ്ങളോടൊപ്പമില്ല, ബിജെപിക്കൊപ്പമാണ്. ഞാൻ ഡൽഹിയെക്കുറിച്ചാണ് സംസാരിക്കുന്നത്," അവർ പറഞ്ഞു.

നേരത്തെ ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ സർക്കാർ രൂപീകരിക്കാൻ ബംഗാൾ പൂർണ പിന്തുണ നൽകുമെന്ന് മമത പറഞ്ഞിരുന്നു. “ ബംഗാൾ വഴി കാണിക്കും. സർക്കാർ രൂപീകരിക്കാൻ ബംഗാൾ പൂർണ പിന്തുണ നൽകും. ഞങ്ങൾക്ക് ഒന്നും വേണ്ട. ആളുകളെ ജീവിക്കാൻ അനുവദിക്കൂ. രാഷ്ട്രം ജീവിക്കട്ടെ. ജനങ്ങൾ സമാധാനത്തോടെ ജീവിക്കട്ടെ. രാഷ്ട്രം വിൽക്കാൻ പാടില്ല. ഭരണഘടന വിൽക്കാൻ പാടില്ല. മനുഷ്യത്വം വിൽക്കാൻ പാടില്ല,” ബാരക്പൂർ റാലിയിൽ മമത പറഞ്ഞു. ബിജെപിക്ക് 195 സീറ്റ് മാത്രമേ ലഭിക്കൂയെന്ന് ദളിത് മതുവ സമുദായത്തിനു ശക്തമായ സാന്നിധ്യമുള്ള ബോംഗാവിൽ നടന്ന റാലിയിൽ മമത പറഞ്ഞിരുന്നു.

“മൂന്ന് റൗണ്ട് പോളിങ് കഴിഞ്ഞു. അവരുടെ മുഖത്തേക്ക് നോക്കൂ. ഇനി മോദി വേണ്ട. ഇന്ത്യ സഖ്യം വിജയിക്കും. ഇന്നലെ വരെ ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം ബിജെപിക്ക് 195 സീറ്റ് മാത്രമേ ലഭിക്കൂ. ബാക്കിയുള്ളത് ഇന്ത്യയിലേക്കും ചില ചെറിയ പാർട്ടികളിലേക്കും പോകും. മോദി പോകട്ടെ. ഇന്ത്യ ജീവിക്കട്ടെ,” മമത പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും