Lok Sabha Election 2024

ബിജെപിക്ക് എട്ടു തവണ വോട്ടുരേഖപ്പെടുത്തി യുവാവ്, വീഡിയോ വൈറലായതോടെ അറസ്റ്റ്; നടപടി, റീ പോളിങ്ങിന് നിർദേശം

സമാജ്‌വാദി പാർട്ടി (എസ്‌പി) തലവന്‍ അഖിലേഷ് യദവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീഡിയോ സമൂഹമാധ്യമമായ എക്സില്‍ റീഷെയർ ചെയ്തു

വെബ് ഡെസ്ക്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശിലെ എഠാ ജില്ലയില്‍ ബിജെപി സ്ഥാനാർഥിക്ക് നിരവധി തവണ വോട്ട് ചെയ്ത യുവാവ് അറസ്റ്റില്‍. ഖിരിയ പാമരന്‍ സ്വദേശിയായ രാജന്‍ സിങ്ങാണ് അറസ്റ്റിലായിരിക്കുന്നത്. നാലാം ഘട്ട വോട്ടെടുപ്പ് നടന്ന മേയ് 13ന് അലഗഞ്ജിലെ പോളിങ് ബൂത്തിലാണ് സംഭവം. ഫറൂഖബാദ് ലോക്‌സഭ മണ്ഡലത്തിന് കീഴിലാണ് എഠാ ഉള്‍പ്പെട്ടിരിക്കുന്നത്.

ബിജെപിക്ക് എട്ടു തവണ വോട്ട് രേഖപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പകർത്തിയത് രാജന്‍ സിങ് തന്നെയായിരുന്നു. ഇത് പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സമാജ്‌വാദി പാർട്ടി (എസ്‌പി) തലവന്‍ അഖിലേഷ് യദവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വീഡിയോ സമൂഹമാധ്യമമായ എക്സില്‍ റീഷെയർ ചെയ്തു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പോളിങ് ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നല്‍കിയതായി ഉത്തർ പ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫിസർ നവ്‌ദീപ് റിന്‍വ അറിയിച്ചു. ഇതിന്പുറമെ പോളിങ് ബൂത്തിലുണ്ടായിരുന്നു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായും വകുപ്പുതല നടപടി സ്വീകരിച്ചതായും നവ്‌ദിപ് കൂട്ടിച്ചേർത്തു.

ഇവിഎമ്മില്‍ നിരവധി തവണ വോട്ടുരേഖപ്പെടുത്തിയ യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതില്‍ അന്വേഷണം നടത്തുകയും സംഭവം നടന്നത് ഫറൂഖാബാദ് ലോക്‌സഭ മണ്ഡലത്തിലാണെന്ന് കണ്ടെത്തുകയും ചെയ്തു. കൃത്യമായി പറഞ്ഞാല്‍ എഠാ ജില്ലയിലെ അലിഗഞ്ജ് നിയമസഭാ മണ്ഡലത്തിലാണ് ഇത് നടന്നത്, നവ്‍ദീപ് പറഞ്ഞു.

വോട്ടുരേഖപ്പെടുത്തിയ യുവാവിനെ കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ജനപ്രാതിനിധ്യ നിയമം, ഇന്‍ഫർമേഷന്‍ ടെക്നോളജി നിയമം എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോളിങ് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു. ഇതിന് പുറമെ സസ്പെന്‍ഷനും നല്‍കിയിട്ടുണ്ട്. വീണ്ടും വോട്ടെടുപ്പ് നടത്താനുള്ള നിർദേശം തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയിട്ടുണ്ട്- നവ്‍ദീപ് വ്യക്തമാക്കി.

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി