NEWS

നാസികള്‍ക്ക് വേണ്ടി പോരാടിയ വിമുക്തഭടനെ പാര്‍ലമെന്റില്‍ ആദരിച്ചു; ട്രൂഡോ മാപ്പ് പറയണമെന്ന് പ്രതിപക്ഷം

വെബ് ഡെസ്ക്

രണ്ടാം ലോകമഹായുദ്ധത്തില്‍ നാസികള്‍ക്ക് വേണ്ടി പോരാടിയ വിമുക്തഭടനെ വ്യക്തിപരമായി കാണുകയും ആദരിക്കുകയും ചെയ്തെന്ന് ആരോപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിയറി പൊയിലിവ്റെ. ട്രൂഡോയുടെ ഭാഗത്ത് നിന്ന് വലിയ പിഴവുണ്ടായെന്നും പ്രധാനമന്ത്രിയുടെ പ്രോട്ടോക്കോള്‍ ഓഫീസാണ് ഇതിന് ഉത്തരവാദിയെന്നും പിയറി പറയുന്നു.

98കാരനായ യുക്രെയ്‌നിയന്‍ കുടിയേറ്റക്കാരന്‍ യാറോസ്ലാവ് ഹുംഗയെ കാനഡയിലെ ഹൗസ് ഓഫ് കോമണ്‍സില്‍ വച്ച് യുദ്ധവീരനായി പ്രഖ്യാപിച്ച് ആദരിച്ചതിന് പിന്നാലെയാണ് വിവാദം. യുക്രെയ്‌ന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെന്‍സ്കിയുടെ കാനഡ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. കനേഡിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ആന്തണി റൊട്ട ഹുംഗയെ വാഴ്ത്തുകയും ചെയ്തിരുന്നു. "യുക്രൈന്‍ സ്വാതന്ത്ര്യത്തിനായി റഷ്യക്കെതിരെ പോരാടിയ യുക്രെയ്‌നിയന്‍-കനേഡിയന്‍ വിമുക്തഭടന്‍. അദ്ദേഹം യുക്രെയ്‌നിയന്‍ വീരന്‍ മാത്രമല്ല ഒരു കനേഡിയന്‍ വീരന്‍ കൂടിയാണ്," റൊട്ട പറഞ്ഞു.

സ്പീക്കറിന്റെ വാക്കുകള്‍ക്ക് പിന്നാലെ പാര്‍ലമെന്റിലെ അംഗങ്ങളെല്ലാവരും എഴുന്നേറ്റ് നിന്നാണ് ഹുംഗയ്ക്ക് ആദരമര്‍പ്പിച്ചത്. യുക്രെയ്‌നിയന്‍ വീരന്‍ എന്ന് ഹുംഗയെ വിശേഷിപ്പിച്ചതിന് റൊട്ട കഴിഞ്ഞ ദിവസം ക്ഷമാപണം നടത്തിയിരുന്നു. തന്റെ തീരുമാനത്തില്‍ അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു. തന്റെ പരാമര്‍ശങ്ങള്‍ അവതരിപ്പിക്കുന്നതിന് മുന്‍പ് പാര്‍ലമെന്റ് അംഗങ്ങള്‍ക്കോ യുക്രെയ്‌നിയന്‍ അതിഥികള്‍ക്കോ അറിയില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ട്രൂഡോ ക്ഷമാപണം നടത്തണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവും ട്രൂഡോയുടെ എതിരാളികൂടിയായ പിയറി. മറ്റുള്ളവരുടെ ചുമലില്‍ കുറ്റം ചാര്‍ത്തുന്ന സ്ഥിരം ശൈലി ട്രൂഡോ ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റില്‍ ആദരിക്കപ്പെടുന്നതിന് മുന്‍പ് ഹുംഗയുടെ ഭൂതകാലത്തെക്കുറിച്ച് അറിയാന്‍ ആര്‍ക്കും അവസരം ലഭിച്ചിരുന്നില്ലെന്നും സമൂഹമാധ്യമമായ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പിയറി പറയുന്നു.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?