NEWS

തമിഴ്നാട്ടില്‍ എന്‍ഡിഎ പിളര്‍ന്നു; ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് എഐഎഡിഎംകെ

എഐഎഡിഎംകെ നേതൃയോഗത്തിലാണ് തീരുമാനം

വെബ് ഡെസ്ക്

തമിഴ്നാട്ടില്‍ എന്‍ഡിഎ പിളര്‍ന്നു. ഓള്‍ ഇന്ത്യ ദ്രാവിഡ മുന്നേറ്റ കഴകം (എഐഎഡിഎംകെ) ബിജെപി ബന്ധം അവസാനിപ്പിച്ചു. പാര്‍ട്ടിയുടെ നേതൃയോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. യോഗത്തില്‍ എഐഎഡിഎംകെ ഐകകണ്ഠ്യേന പ്രമേയം പാസാക്കിയതായി പാര്‍ട്ടി ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ കെ പി മുനിസാമി അറിയിച്ചു.

ഇന്ന് മുതൽ ബിജെപിയുമായും എൻഡിഎ സഖ്യവുമായുള്ള എല്ലാ ബന്ധവും എഐഎഡിഎംകെ വിച്ഛേദിക്കുന്നു. ബിജെപിയുടെ സംസ്ഥാന നേതൃത്വം കഴിഞ്ഞ ഒരു വർഷമായി പാര്‍ട്ടിയുടെ മുൻ നേതാക്കളെയും അണികളെയും കുറിച്ച് അനാവശ്യ പരാമർശങ്ങൾ നടത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ശനിയാഴ്ചയായിരുന്നു സഖ്യം നിലനിര്‍ത്താനുള്ള അവസാനവട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടന്നത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രി സി എന്‍ അണ്ണാദുരൈയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ അണ്ണാമലൈ ക്ഷമാപണം നടത്തണമെന്ന നിലപാടില്‍ എഐഎഡിഎംകെ ഉറച്ചു നില്‍ക്കുകയായിരുന്നു. എഐഎഡിഎംകെ സ്ഥാപകന്‍ എം ജി രാമചന്ദ്രന്റെ ഉപദേഷ്ടാവായിരുന്നു അണ്ണാദുരൈ.

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍

'എന്റെ അനുജത്തിയെ നോക്കിക്കോണം'; വോട്ടഭ്യർഥിച്ച് രാഹുൽ, വയനാട്ടില്‍ പത്രിക സമർപ്പിച്ച് പ്രിയങ്ക ഗാന്ധി