പതിനായിരങ്ങളുടെ ജീവനും ദശലക്ഷ കണക്കിന് മനുഷ്യരുടെ അഭയാർത്ഥി പ്രവാഹത്തിനും കാരണമായ റഷ്യൻ അധിനിവേശത്തിന് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. 2022 ഫെബ്രുവരി 24ന് പുലർച്ചെയാണ് റഷ്യൻ ഭരണാധികാരി വ്ളാഡിമർ പുടിൻ 'പ്രത്യേക സൈനിക നടപടി' എന്ന പ്രഖ്യാപനവുമായി യുക്രെയ്നിലേക്ക് കടക്കുന്നത്. ഇന്ന് യുക്രെയ്ന് സർവ പിന്തുണയും നൽകുന്ന നാറ്റോ രാജ്യങ്ങൾ ഉൾപ്പെടെ, ഒരാഴ്ച കൊണ്ട് തീരുമെന്ന് കരുതിയ അധിനിവേശമാണ് 365 ദിനങ്ങൾ പിന്നിടുമ്പോഴും അവസാനമെന്തെന്നറിയാതെ തുടരുന്നത്.