NEWS

ചോദ്യം ചോദിക്കലാണ് ജോലി, അത് തുടരും; പരഞ്ജോയ് ഗുഹ ഠക്കൂര്‍ത്ത ദ ഫോര്‍ത്ത് അഭിമുഖത്തില്‍ പറഞ്ഞത്

വെബ് ഡെസ്ക്

അദാനി ഗ്രൂപ്പിനെതിരായ ഹിഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നശേഷമാണ് തിരുവനന്തപുരത്ത് ഒരു പരിപാടിയ്ക്കെത്തിയപ്പോള്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരഞ്ജോയ് ഗുഹ ഠക്കൂര്‍ത്ത ദ ഫോര്‍ത്തിന്റെ തിരുവനന്തപുരത്തെ ഓഫീസിലെത്തിയത്.

മോദി ഭരണകാലത്ത് മാധ്യമങ്ങളില്‍ ബഹുഭൂരിപക്ഷവും സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കാതെയായെന്ന് അദ്ദേഹം പറഞ്ഞു. മുന്‍കൂട്ടി തീരുമാനിച്ച ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രം അഭിമുഖം നല്‍കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. ചോദ്യം ചെയ്യലാണ് മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ജോലി. ഏത് സാഹചര്യത്തിലും അത് തുടരുമെന്നും അദ്ദേഹം അന്ന് അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇന്ന് രാവിലെയാണ് പരഞ്ജോയ് ഗുഹ ഠക്കൂര്‍ത്ത അടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വീടുകളില്‍ ഡല്‍ഹി പോലീസ് റെയ്ഡ് നടത്തിയത്. ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റുമായി ബന്ധപ്പെട്ടവരുടെ വീടുകളിലാണ് റെയ്ഡ് നടത്തിയത്.

ന്യൂസ് ക്ലിക്കിന് ചൈനയില്‍നിന്ന് വിദേശ ഫണ്ട് ലഭിച്ചിട്ടുണ്ടെന്ന ആരോപണത്തിന്റെ മറവിലായിരുന്നു റെയ്ഡ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മനുഷ്യാവകാശ പ്രവര്‍ത്തക തീസ്ത സെതല്‍വാദ് എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും