അത്തപൂക്കളത്തില്‍ വശ്യസുഗന്ധം പരത്തുന്ന പൂവാണ് മന്ദാരം. വലിയ ഇതളുകളുള്ള വെള്ളപ്പൂവ് തുമ്പക്കൊപ്പം അത്തക്കളത്തില്‍ പണ്ടു മുതലേ ഉപയോഗിക്കുന്നു. ഇതിന്റെ ഇതളുകള്‍ വേര്‍പെടുത്തിയാണ് പൂക്കളം തയാറാക്കുന്നത്. തെക്കുകിഴക്ക് ഏഷ്യന്‍ സ്വദേശിയായ മന്ദാരത്തിന് ഓണവുമായി ബന്ധപ്പെട്ട് ഐതീഹ്യമൊന്നുമില്ലെങ്കിലും പഴമയുടെ പൈതൃകം അവകാശപ്പെടാനുണ്ട്. മലേഷ്യയിലോ, ഇന്തോനേഷ്യയിലോ ജനിച്ചെന്നു കരുതുന്ന മന്ദാരം കേരളത്തിലെ തൊടികളിലും സുലഭമായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ പൂന്തോട്ടങ്ങളില്‍ ഇന്നു പ്രത്യേക ശ്രദ്ധയോടെ മന്ദാരത്തെ വളര്‍ത്തുന്നവരുണ്ട്.
ഔഷധമാണ് മന്ദാരം
കാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ച തടയാന്‍ വരെ കഴിവുള്ള ഒരു ഔഷധമാണ് മന്ദാരമെന്നു പഠനങ്ങളുണ്ട്. ത്വക്ക് രോഗ ചികിത്സയിലും മന്ദാരത്തിന് പ്രമുഖ സ്ഥാനമുണ്ട്. പാമ്പിന്‍ വിഷത്തിനെതിരേയും ആന്റി ഓക്‌സഡന്റായുമൊക്കെ മന്ദാരം ഉപയോഗിക്കാറുണ്ട്