ലോക മഹാദ്ഭുതങ്ങള്‍ ഏഴാണെന്നും എട്ടാമതൊന്നുണ്ടെങ്കില്‍ അതു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണെന്നും പറഞ്ഞത് പ്രമുഖ ഗാന്ധിയനായിരുന്ന സുകുമാര്‍ അഴീക്കോട് മാസ്റ്ററാണ്. ഒരേ സമയം അതൊരു ഗാന്ധിദര്‍ശനവും അതേ സമയം അതൊരു ഗാന്ധി സാക്ഷ്യവുമാണ്.
ഹിംസയെ ജയിക്കാനുള്ള ഏറ്റവും ശക്തമായ പ്രതിരോധവും ആയുധവും അഹിംസയാണെന്ന് ആധുനിക ലോകത്തോടു പറഞ്ഞതും ഗാന്ധിജി ആയിരുന്നു. പറയുക മാത്രമല്ല ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഗാന്ധി പര്‍വ്വത്തില്‍ അതദ്ദേഹം അനായാസം തെളിയിക്കുകയും ചെയ്തു. വിദേശവസ്ത്ര ബഹി ഷ്‌ക്കരണത്തിലൂടെ ഗാന്ധിജി ഇംഗ്ലണ്ടി ലെ തുണിമില്ലുകളുടെ നടുവൊടിച്ചെങ്കില്‍ ദണ്ഡിയിലെ കടപ്പുറത്ത് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ വസ്തുവായി പരിഗണിക്കപ്പെട്ടു പോന്ന ഉപ്പു വാരിക്കൊണ്ടാണ് ബ്രിട്ടീഷ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉപ്പു നികുതി നിയമത്തെ ഗാന്ധിജി വെല്ലുവിളിച്ചത്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റ അടിത്തറയിളക്കാന്‍ ഒരു പിടി ഉപ്പുമതിയാകുമെന്നു അവരെ ബോധ്യപ്പെടുത്തിയതും ഗാന്ധിജിയായിരുന്നല്ലോ. സര്‍ക്കാരുണ്ടാക്കുന്ന നിയമം നീതിയെ ലംഘിക്കുന്നതാണെങ്കില്‍ ആ നിയമത്തെ ലംഘിക്കുന്നതിനു ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന ന്യായം പറഞ്ഞതും ഗാന്ധിജി തന്നെയാണ്.
ഉപവാസത്തെ ആയുധമാക്കിക്കൊണ്ട് പ്രതിയോഗികളെ പ്രതിരോധത്തിലാക്കുന്ന തന്ത്രവും ഗാന്ധിജിയെപ്പോലെ രാഷ്ട്രീയത്തില്‍ ഉപയോഗപ്പെടുത്തിയ നേതാക്കളും ഇന്ത്യയിലെന്നല്ല, ലോകത്തില്‍ തന്നെ വേറേ ഉണ്ടായിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഗാന്ധിജിയെപ്പോലെ രാഷ്ട്രീയാധികാര പദവികളോട് മുഖം തിരിച്ചുനിന്ന രാഷ്ട്രനേതാക്കളുo ലോകചരിത്രത്തിലില്ല. ഇന്ത്യയുടെ ബഹുസ്വരത ഗാന്ധിജിക്കും നന്നായി മനസ്സിലായിരുന്നു. തന്റെ പ്രാര്‍ത്ഥനാ യോഗങ്ങളിലൊക്കെ ഗീതയില്‍ നിന്നും ബൈബിളില്‍ നിന്നും ഖുറാനില്‍ നിന്നും പ്രസക്ത ഭാഗങ്ങള്‍ വായിപ്പിച്ച് വ്യാഖ്യാനിച്ചു ഇന്ത്യയുടെ ആന്തരികമായ ആത്മചൈതന്യത്തെ ഒരേ ചരടില്‍ കോര്‍ത്തിണക്കാന്‍ ശ്രമിക്കുമ്പോഴും ഇന്ത്യയുടെ രാഷ്ട്രീയ ആത്മീയതയും ഭൗതികമായ സ്വപ്നങ്ങളും അടിസ്ഥാനപരമായി ആശ്രയിച്ചു നിൽക്കുന്നത് സാംസ്‌കാരികമായി ചില 'ഹിന്ദുത്വ ' സങ്കല്പങ്ങളില്‍ കൂടിയാണെന്ന് മനസ്സിലാക്കുവാനുള്ള രാഷ്ട്രീയ ബുദ്ധിയും ഗാന്ധിജിക്കുണ്ടായിരുന്നുവെന്നതാണു സത്യം.
നെഹ്രുവായിരുന്നോ പട്ടേലായിരുന്നോ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാകേണ്ടിയിരുന്നതെന്ന ചോദ്യം അന്നും ഇന്നും സംവാദവിധേയമാണ്.
ഏതൊരിന്ത്യാക്കാരന്റെയും ഉള്ളിന്റെയുള്ളില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ള ' രാമരാജ്യ' സങ്കല്പത്തിന്റെ വൈകാരിക തീവ്രത ഗാന്ധിജി നന്നായിത്തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നതാണ് ശരി. സ്വതന്ത്ര ഇന്ത്യയില്‍ തന്റെ സ്വപ്നം രാമരാജ്യമാണെന്നു ഗാന്ധിജി പറഞ്ഞത് ഹിന്ദുമതാത്മകതയുടെ അടിസ്ഥാനത്തിലെന്നതിനേക്കാള്‍ ഇന്ത്യന്‍ ദേശീയതയുടെ അനിവാര്യമായ ഒരു വൈകാരിക വശമെന്ന തിരിച്ചറിവില്‍ത്തന്നെയാവണം. അതിനെ ഒരു പ്രായോഗിക രാജ്യതന്ത്രജ്ഞതയുടെ ഉള്‍ക്കാഴ്ചയായി കാണുന്നതാവും വിവേകം. 'രാമരാജ്യ'ത്തിന്റെ പേരില്‍ രാഷ്ട്രപിതാവില്‍പ്പോലും വര്‍ഗീയത ആരോപിക്കുന്നവരുടെ മനോഭാവമാണ് തിരസ്‌ക്കരിക്കപ്പെടേണ്ടത്.
ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരിയെ ബോംബേയില്‍ കപ്പലിറങ്ങുന്നതിനും വളരെ മുൻപേ അറിയപ്പെട്ട ദേശീയ നേതാവായിരുന്ന സര്‍ദാര്‍ പട്ടേലിനെയും പിൽക്കാലത്ത് ഹിന്ദു വര്‍ഗീയവാദിയെന്നു ലേബലൊട്ടിക്കാന്‍ ഒട്ടേറെ സംഘടിത ശ്രമങ്ങള്‍ നടന്നിരുന്നല്ലോ. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ സര്‍ദാറിന് സ്വാഭാവികമായും രാജ്യരക്ഷാപരമായ കാര്യങ്ങളില്‍ ഉറച്ച ചില നിലപാടുകള്‍ സ്വീകരിക്കേണ്ടി വന്നിട്ടുണ്ടാകാം.
ചില സംഘടിത ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ചുരുക്കം തീവ്രവാദ വിഭാഗങ്ങള്‍ ഉരുക്കുമനുഷ്യനെന്നു പേരു കേട്ട ആഭ്യന്തര മന്ത്രിയുടെ ശക്തമായ നിലപാടുകള്‍ക്കെതിരെ അന്നും വിമര്‍ശനങ്ങളുടെ കുന്തമുന ഉയര്‍ത്തിയിട്ടുമുണ്ടാവും; പ്രത്യേകിച്ചും കാശ്മീര്‍ - ഹൈദരബാദ് പ്രശ്‌നങ്ങളില്‍. പക്ഷേ രണ്ടിലും സര്‍ദാര്‍ പട്ടേലിന്റെ ഉരുക്കു മുഷ്ടി തന്നെയാണ് ഇന്ത്യാ വിഭജന കാലത്ത് രാജ്യം ശിഥിലമാകാതെ ഇന്ത്യയെ കാത്തതെന്നു ഒട്ടേറെ ചരിത്രകാരന്മാരും നിരീക്ഷകരും പറഞ്ഞു വയ്ക്കുന്നുണ്ട്. കാശ്മീര്‍ കാര്യത്തില്‍ ആഭ്യന്തര മന്ത്രിയുടെ നിലപാടിനു സര്‍ക്കാരില്‍ നിന്നു തന്നെ തടസ്സങ്ങളുണ്ടായെന്നു വിശ്വസിക്കു ന്നവരുമുണ്ട്. സര്‍ദാറിനെതിരെ ഗാന്ധി ജിയോടു പോലും പരാതിപ്പെട്ടവരും അന്നു കോണ്‍ഗ്രസിന്റെ തലപ്പത്തു ണ്ടായിരുന്നുവെന്നതും ചരിത്രം .
നെഹ്രുവായിരുന്നോ പട്ടേലായിരുന്നോ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാകേണ്ടിയിരുന്നതെന്ന ചോദ്യം അന്നും ഇന്നും സംവാദവിധേയമാണ്. രണ്ടു ചിന്താധാരകള്‍ക്കും അതതിന്റെതായ ന്യായാന്യായങ്ങളുമുണ്ട്. അക്കാര്യത്തില്‍ ഗാന്ധിജിയുടെ മനസ്സും ഒപ്പം വൈസ്രോയി മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെ പിന്തുണയും നെഹ്രുവിനൊപ്പമായിരുന്നുവെന്നു വിശ്വസിച്ചിരുന്നവരും പറഞ്ഞിരുന്നവരും ഉണ്ടായിരുന്നുവെ ന്നതും അക്കാലത്തെ പരസ്യമായ ഒരു രഹസ്യമായിരുന്നല്ലോ. അധികാര കൈമാറ്റ നാളുകളില്‍ ആദ്യം കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ മൗലാനാ അബ്ദുള്‍ കലാം ആസാദായിരുന്നു. സാങ്കേതികമായിആസാദായിരുന്നു ഇടക്കാല മന്ത്രി സഭയെ നയിക്കേണ്ടിയിരുന്നതെന്നു പറഞ്ഞവരും ഉണ്ടായിരുന്നു. അതുപുതിയ ഇന്ത്യയുടെ മത നിരപേക്ഷതയ്ക്കു സാക്ഷ്യമാകുമെന്നും അവര്‍ വിശ്വസിച്ചു. വിഭജനശേഷവും ഇന്ത്യ യിലും പാകിസ്താനിലും ഒരേ വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിമാരുണ്ടാകുന്നതിനോടും അന്നത്തെ കോണ്‍ഗ്രസ് 'ഹൈക്കമാന്‍ഡി ' നും യോജി പ്പുണ്ടായിരുന്നില്ല. പാര്‍ട്ടി ഘടകങ്ങളില്‍ കൂടുതല്‍ സ്വാധീനം പട്ടേലിനു തന്നെയായിരുന്നെങ്കിലും നെഹ്രുവിന്റെ പുരോഗമന - യുവത്വ - ജനപ്രിയ പ്രതി ഛായയും അദ്ദേഹത്തിനനുകൂലമായി വന്നിരിക്കണം. പക്ഷേ ജവഹര്‍ലാലി നോടു ഗാന്ധിജിയുടെ ഭാഗത്തു നിന്നു മുണ്ടായ പ്രകടമായ പക്ഷപാതം തീര്‍ച്ചയായും സര്‍ദാര്‍ പട്ടേലിന്റെ മനസ്സിലും ആഴമായ മുറിവുകളുണ്ടാക്കിയിരുന്നിരിക്കണം. ഗാന്ധിജിയുടെ കാര്യത്തില്‍ വേണ്ടത്ര സുരക്ഷയൊരുക്കുന്നതില്‍ ആഭ്യന്തര വകുപ്പിനു വീഴ്ചയുണ്ടായി എന്ന ചിലരുടെ പരസ്യവിമര്‍ ശനവും പട്ടേലിനെ അസ്വസ്ഥനാക്കിയെന്നതും തീര്‍ച്ച. അന്ന് കോണ്‍ഗ്രസിലും ദേശീയ രാഷ്ട്രീയത്തിലും ഉരുത്തിരിഞ്ഞു വന്ന പട്ടേല്‍ - നെഹ്രു ചായ്വുകള്‍ മുക്കാല്‍ നൂറ്റാണ്ടു കഴിയുമ്പോഴും ഇന്നും ദേശീയ രാഷ്ട്രീയത്തില്‍ വിഭാഗീയതയുടെ നിഴലുകള്‍ക്കു കാരണമാകുമാറു സജീവമാണെന്നതും ശ്രദ്ധേയമാണ്.
തീവ്രവാദ തീവ്രതകള്‍ ഇല്ലാത്ത ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, അത്തരം വിഭാഗങ്ങളുള്ള ന്യൂനപക്ഷങ്ങളില്‍പ്പോലുമുള്ള വിവേകമതികളായ ദേശീയവാദികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നിയമ നടപടികളെ സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്നതും കേന്ദ്ര സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും ലഭിക്കുന്ന റേറ്റിങാണെന്നും പറയേണ്ടി വരും.
കേന്ദ്രത്തിന്റെ പൗരത്വ നിയമ ഭേദഗതികളും കശ്മീര്‍ നിലപാടുകളിലെ കേന്ദ്ര സര്‍ക്കാര്‍ നയങ്ങളുo ഇന്ത്യയിലെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കും അവരുടെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരായി അടുത്ത നാളുകളിലുണ്ടായ കടുത്ത നടപടികളിലുമൊക്കെ ഒരു 'സര്‍ദാര്‍ പട്ടേല്‍ ടച്ചിന്റെ ' പ്രതിഫലനം കൂടി ചേര്‍ത്തു വായിച്ചെടുക്കാമെന്നു കരുതുന്ന രാഷ്ട്രീയ നിരീക്ഷകരുമുണ്ട്. സ്വാതന്ത്ര്യം നേടി മുക്കാല്‍ നൂറ്റാണ്ടു കഴിയുമ്പോഴും ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തിലും സര്‍ക്കാര്‍ നയങ്ങളിലും വ്യത്യസ്ത പാര്‍ട്ടികളുടെ നയ നിലപാടുകളിലുമെല്ലാം ഒരു പരിധിവരെയെങ്കിലും വിഭജനകാലത്തിന്റെ തനിയാവര്‍ത്തനം കാണുന്നവരുമുണ്ട്. ചിലര്‍ വ്യത്യസ്തത കാണുന്നത് അന്നത്തെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മിലുണ്ടായിരുന്ന രസതന്ത്രമല്ല ഇന്നത്തെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും തമ്മിലുള്ളതെന്നതിലാണ്. തീവ്രവാദ തീവ്രതകള്‍ ഇല്ലാത്ത ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, അത്തരം വിഭാഗങ്ങളുള്ള ന്യൂനപക്ഷങ്ങളില്‍പ്പോലുമുള്ള വിവേകമതികളായ ദേശീയവാദികളും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച ശക്തമായ നിയമ നടപടികളെ സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്നതും കേന്ദ്ര സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും ലഭിക്കുന്ന റേറ്റിങാണെന്നും പറയേണ്ടി വരും. അതില്‍ രാഷ്ട്രീയമില്ല.
തീവ്രവാദ സംഘങ്ങളുടെ വിദേശ സാമ്പത്തിക സ്രോതസ്സുകളുടെ മേല്‍സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളുടെ നീരീക്ഷണ ക്യാമറകള്‍ വരുന്നതിലും നിയമത്തെ ആദരിക്കുന്ന ആര്‍ക്കും, ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും അശ്ശേഷം അസ്വസ്ഥതയുമുണ്ടാവുകയില്ല. ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ദേശവിരുദ്ധമായ തീവ്രവാദ സംഘങ്ങള്‍ക്കെതിരായ സര്‍ക്കാര്‍ നടപടികളില്‍ - അത് കേന്ദ്രതലത്തിലായാലും സംസ്ഥാനങ്ങളിലായാലും--അതില്‍ തികച്ചും പ്രസന്നനാവുമായിരുന്നുവെന്നതിലും രണ്ടു പക്ഷമുണ്ടാകാനുമിടയില്ല. ഗാന്ധിജിയുടെ പ്രസക്തി അദ്ദേഹം എന്നും തുറവി (Openness) ഉണ്ടായിരുന്ന നേതാവായിരുന്നുവെന്നതാണ്. ഒരു യഥാര്‍ഥ സത്യാന്വേഷി എന്ന നിലയില്‍ അദ്ദേഹത്തിന് മറിച്ചൊരു നിലപാട് അസാധ്യവുമായിരുന്നു.
കോണ്‍ഗ്രസിനു യുവത്വം നല്‍കുവാന്‍ എണ്‍പതുകാരനെ പ്രസിഡന്റാക്കാനുള്ള ' ബുദ്ധി ' തന്റെ കാലത്തു ഹൈക്കമാൻഡിന് ഉണ്ടായിരുന്നില്ലല്ലോ എന്ന് ഗാന്ധിജിയും അദ്ഭുതപ്പെടുന്നുണ്ടാവണം. ജനങ്ങളെപ്പോലെ തന്നെ!
ഗാന്ധിജി അടിസ്ഥാനപരമായി എന്നും ഒരു ആത്മീയനുമായിരുന്നല്ലോ. അതുകൊണ്ടു തന്നെയാവണം സഹപ്രവര്‍ത്തകരുടെ മുന്നറിയിപ്പുകള്‍ തള്ളിതാനാരംഭിച്ച നിയമ നിഷേധ പ്രക്ഷോഭണം ചൗരീ ചൗരയില്‍ പോലീസ് സ്റ്റേഷന്‍ തീവെയ്പ്പിലെത്തിയപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ പ്രക്ഷോഭണം പിന്‍വലിക്കുക മാത്രമല്ല, ലോകത്തോടു തന്റെ വീഴ്ച ഏറ്റുപറഞ്ഞു (I have committed a Himalayan Blunder) ഖേദം പ്രകടിപ്പിച്ചതും. ഇന്നുവരെ ഗാന്ധിജിയല്ലാതെമറ്റൊരു നേതാവും അങ്ങിനെ ഒരു ഏറ്റുപറച്ചില്‍ നടത്തിയിട്ടുമില്ല.ഗാന്ധിജിയുടെ കാലിക പ്രസക്തിയും സംഗതമാകുന്നതവിടെയാണ്.
കോണ്‍ഗ്രസിനു യുവത്വം നല്‍കുവാന്‍ എണ്‍പതുകാരനെ പ്രസിഡന്റാക്കാനുള്ള ' ബുദ്ധി ' തന്റെ കാലത്തു ഹൈക്കമാൻഡിന് ഉണ്ടായിരുന്നില്ലല്ലോ എന്ന് ഗാന്ധിജിയും അദ്ഭുതപ്പെടുന്നുണ്ടാവണം. ജനങ്ങളെപ്പോലെ തന്നെ! ഊര്‍ജ്വസ്വലനായി അന്‍പതുകാരന്‍ ജോഡോ യാത്ര നടക്കുമ്പോള്‍ ഒപ്പമെത്താന്‍ കിതച്ചോടുന്ന അറുപതുകാരും എഴുപതുകാരും (എന്തിന് ചില എണ്‍പതുകാര്‍ പോലും) ജനങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നതും ഈ വര്‍ഷത്തെ ഗാന്ധി ജയന്തിക്കാഴ്ച്ചകളില്‍പ്പെടുന്നുണ്ടല്ലോ!