OPINION

മന്ത്രിമാരെ സ്വേച്ഛാപരമായി പുറത്താക്കാൻ ഒരു പഴുതും ഭരണഘടന ഗവർണർക്ക് നൽകുന്നില്ല

ഡിസ്പ്ലഷര്‍ ഉണ്ടായാൽ ഗവര്‍ണര്‍ക്ക് നടപടി സ്വീകരിക്കാമെന്നോ എന്തുചെയ്യണമെന്നോ ഭരണഘടനയില്‍ പറയുന്നില്ല

റീന എബ്രഹാം

ഭരണഘടനയില്‍ ഗവര്‍ണറുടെ അധികാരങ്ങള്‍ വിശദീകരിക്കുന്ന ആര്‍ട്ടിക്കിള്‍ 164 ല്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് .

മുഖ്യമന്ത്രിയെ നിയമിക്കേണ്ടത് ഗവര്‍ണറാണ് , മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരെ നിയമിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവര്‍ണറാണ്. മന്ത്രിമാര്‍ ഗവര്‍ണറുടെ പ്ലഷറോടു കൂടിയാണ് ഭരണം നടത്തേണ്ടത്. പക്ഷെ പ്ലഷര്‍ പിന്‍വലിച്ചാലോ , ഡിസ്പ്ലഷര്‍ ഉണ്ടായാലോ ഗവര്‍ണര്‍ക്ക് നടപടി സ്വീകരിക്കാമെന്നോ എന്തുചെയ്യണമെന്നോ ഭരണഘടനയില്‍ പറയുന്നില്ല.

ഗവര്‍ണറുടെ പ്ലഷറോടു കൂടിയാണ് മന്ത്രിമാര്‍ ഭരണത്തില്‍ തുടരേണ്ടത് ; അങ്ങനെയുള്ളപ്പോൾ പ്ലളർ ഇല്ലാതായാൽ അത് അറിയിക്കാമല്ലോ

ആര്‍ട്ടിക്കിള്‍ 174 ല്‍ നിയമസഭ പിരിച്ചുവിടാനുള്ള ഗവര്‍ണറുടെ അധികാരത്തെ കുറിച്ച് പറയുന്നുണ്ട്. പക്ഷെ അതിന് അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെടുക അടിയന്തരാവസ്ഥ തുടങ്ങി കൃത്യമായ കാരണങ്ങളും വിശദീകരിക്കുന്നുണ്ട് . ഇതൊന്നുമല്ലാതെ ഒന്നോ രണ്ടോ മന്ത്രിമാരെ പിന്‍വലിക്കാമെന്നോ രാജി ആവശ്യപ്പെടാമെന്നോ ഭരണഘടനയില്‍ പറയുന്നില്ല . അങ്ങനെ ഏതെങ്കിലും ഒരു മന്ത്രിയോട് രാജി ആവശ്യപ്പെടണമെങ്കിലും നിയമിക്കുന്നതു പോലെ തന്നെ മുഖ്യമന്ത്രിയുടെ ഉപദേശത്തോടെ മാത്രമേ ഗവര്‍ണര്‍ക്ക് അതിനുള്ള അധികാരമുള്ളൂ

പിന്നെ എങ്ങനെ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ കത്ത് അയയ്ക്കും എന്ന് ചോദിച്ചാൽ ഗവര്‍ണറുടെ പ്ലഷറോടു കൂടിയാണ് മന്ത്രിമാര്‍ ഭരണത്തില്‍ തുടരേണ്ടത് എന്ന് പറയുമ്പോള്‍ പ്ലഷര്‍ ഇല്ലെങ്കില്‍ അക്കാര്യം അറിയിച്ചൂടെ എന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാമെന്ന് മാത്രം

ഒന്നോ രണ്ടോ മന്ത്രിമാരെ പിന്‍വലിക്കാമെന്നോ രാജി ആവശ്യപ്പെടാമെന്നോ ഭരണഘടനയില്‍ പറയുന്നില്ല

ബ്രിട്ടീഷ് ഭരണഘടനയില്‍ നിന്ന് ഉരുതിരിഞ്ഞുവന്നിട്ടുള്ള ഒരു വാക്കാണ് The doctrine of pleasure . ഉദ്യോഗസ്ഥര്‍ക്ക് രാജകുടുംബത്തിന്റെ പ്രീതിയില്‍ മാത്രമേ ജോലിയില്‍ തുടരാനാകൂവെന്നതാണ് ചട്ടം. പ്രീതി നഷ്ടപ്പെട്ടാല്‍ രാജകുടുംബത്തിന് ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് നീക്കാമെന്നതാണ് വ്യവസ്ഥ. അവിടെ എക്‌സിക്യൂട്ടീവിന്റെ തലവന്‍ രാജ്ഞി അല്ലെങ്കില്‍ രാജാവാണ്. സര്‍വാധികാരമുള്ള രാജ്ഞിക്കോ രാജാവിനോ ഉദ്യോഗസ്ഥരെ മുന്‍കൂര്‍ അറിയിപ്പിക്കാതെ എപ്പോള്‍ വേണമെങ്കിലും പുറത്താക്കാം. ഇതാണ് യഥാര്‍ത്ഥത്തില്‍ The doctrine of pleasure എന്ന സങ്കല്‍പ്പം.

ബ്രിട്ടീഷ് ഭരണകാലത്ത് ഇത് ഇന്ത്യയിലും നടപ്പാക്കി വന്നിരുന്നു. പക്ഷെ നമ്മുടെ ഭരണഘടനയില്‍ ഇപ്പോള്‍ ഈ നിയമം ആര്‍ട്ടിക്കിള്‍ 310 ല്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് ഇത്. മാത്രമല്ല The doctrine of pleasure എന്ന ബ്രിട്ടന്റെ സങ്കല്‍പം അതെ പോലെ നമ്മള്‍ എടുത്തിട്ടുമില്ല . ആര്‍ട്ടിക്കിള്‍ 311 ല്‍ അതിന് ചില വ്യവസ്ഥകളുണ്ട്. എല്ലാ ഉദ്യോഗസ്ഥരെയും അങ്ങനെ അങ്ങ് പിരിച്ചുവിടാനുമാകില്ല. ജഡ്ജിമാര്‍ ,സിഎജി , അങ്ങനെയുള്ളവരെയൊന്നും പിരിച്ചുവിടാനാകില്ല. ജഡ്ജിമാരെ ഇംപീച്ച് ചെയ്യാനെ പറ്റൂ.

അതൃപ്തി അറിയിച്ച സാഹചര്യത്തില്‍ ഇനി എന്ത് ?

മന്ത്രിസഭയില്‍ ആരൊക്കെയുണ്ടാകണമെന്നതും തുടരണമെന്നതും മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്. ഗവര്‍ണര്‍ക്ക് അതൃപ്തിയുണ്ടായി എന്നതു കൊണ്ട് മന്ത്രിയെ പുറത്താക്കേണ്ടതില്ല. പക്ഷെ ധനമന്ത്രിയോട് അതൃപ്തിയുള്ളതിനാല്‍ ധനവകുപ്പുമായി ബന്ധപ്പെട്ട് ഒപ്പിടേണ്ട ബില്ലുകളോ ഓര്‍ഡിനന്‍സോ ഗവര്‍ണര്‍ക്ക് ഒപ്പിടാന്‍ വിസമ്മതിക്കുകയോ പിടിച്ചുവയ്ക്കുകയോ ചെയ്യാം

പക്ഷെ സംസ്ഥാനത്ത് ഭരണസംവിധാനമില്ല , മന്ത്രിമാര്‍ ദേശവിരുദ്ധരാണ്, തന്റെ ജീവന് പോലും ഭീഷണിയുണ്ടായി എന്ന തരത്തിലുള്ള നിരന്തരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ വേണമെങ്കില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഗവര്‍ണര്‍ക്ക് പ്രസിഡന്റിന്റെ ഇടപെടല്‍ ആവശ്യപ്പെടാം . അതിനുള്ള ഗ്രൗണ്ട് ഒരുക്കലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്നത് എന്ന് കരുതിയാലും തെറ്റില്ല

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ