ഗോര്‍ബച്ചേവ് 
OPINION

"മരണം കൊണ്ട് ഗോര്‍ബച്ചേവ് വിശുദ്ധനാക്കപ്പെടുന്നില്ല''

'ഗോര്‍ബച്ചേവ് ചരിത്രത്തിലെ പ്രതിനായകൻ'

കെ ടി കുഞ്ഞിക്കണ്ണൻ

മരണം ആരുടേതായാലും ദു:ഖകരമാണ്. അതേ പോലെ മരണം ഒരാളെയും അവര്‍ ജീവിതകാലത്ത് ചെയ്ത അപരാധങ്ങളില്‍ നിന്നു മുക്തരാക്കുന്നുമില്ല. അതെ,മരണം കൊണ്ട് ഗോര്‍ബച്ചേവ് വിശുദ്ധനാക്കപ്പെടുന്നില്ല … അദ്ദേഹം ചരിത്രത്തിലെ ഒരു പ്രതിനായകനെന്ന നിലയില്‍ തന്നെയാണ് അനുസ്മരിക്കപ്പെടുക.

സോവ്യറ്റ് യൂണിയന്റെ പതനഗതിയില്‍ ലോക സാമ്രാജ്യത്വത്തിന്റെ അഭീഷ്ടമനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുകയായിരുന്നു 1985 ല്‍ അധികാരത്തിലെത്തിയ ഗോര്‍ബച്ചേവ്. അതദ്ദേഹത്തിന്റെ വ്യക്തിപരമായ വീഴ്ച എന്നതിനേക്കാളേറെ വീക്ഷണപരമായ തെറ്റായി തന്നെ കാണണം. സോവ്യറ്റ് സോഷ്യലിസ്റ്റ് വ്യവസ്ഥ നേരിട്ട പ്രതിസന്ധികളെ മുതലാളിത്ത കാഴ്ചപ്പാടുകളില്‍ നിന്ന് പരിഹാരം കാണാനാണ് ഗോര്‍ബച്ചേവ് തന്റെ പരിഷ്‌കാരങ്ങളിലൂടെ ശ്രമിച്ചത്.

ഗോര്‍ബച്ചേവ്

അത് സര്‍വാഴ്ചയുടെ ഭൂതകാലത്തിന്റെ പുനരായനത്തിനും യെല്‍റ്റ്‌സിന്റെ അധികാരാരോഹണത്തിനുമാണ് വഴിതുറന്നത്. സോവ്യറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിന്റെ തകര്‍ച്ചയിലാണത് അവസാനിച്ചത്. അമേരിക്കയുടെ ഏകധ്രുവ ലോകക്രമത്തിനായുള്ള സൈനിക നീക്കങ്ങള്‍ക്കും ആഗോളവല്‍ക്കരണ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കും അത് തുടക്കമിട്ടു, ഗതിവേഗം കൂട്ടി. ഇറാഖിലും സിറിയയിലും ലിബിയയിലും ലെബണലിലും അഫ്ഘാനിലും പലസ്തീനിലും യുദ്ധങ്ങളും കുട്ടക്കൊലകളും അഴിച്ചുവിടുന്നതാണ് സോവ്യറ്റനന്തര ലോകം ദര്‍ശിച്ചത്.

ലോകമെമ്പാടും മത വംശീയ ഭീകര സംഘങ്ങള്‍ മാനവികതക്കും സമാധാനത്തിനും ഭീഷണി സൃഷ്ടിച്ച് അഴിഞ്ഞാടുകയും തീവ്രവലതുപക്ഷ ശക്തികള്‍ ആധുനിക ജനാധിപത്യ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തി കൊണ്ട് യുറോപ്പിലും ലോകമെമ്പാടും അധികാരം കയ്യാളുന്ന ദാരുണമായ അവസ്ഥയിലേക്ക് ലോക രാഷ്ട്രീയമെത്തിച്ചേര്‍ന്നു.

ഗോര്‍ബച്ചേവിനെ ശീതയുദ്ധമവസാനിപ്പിച്ച് ലോകത്തെ സമാധാനത്തിലേക്ക് നയിച്ച മഹാനായിട്ടൊക്കെ വാഴ്ത്തുന്നവര്‍ ഈ യാഥാര്‍ങ്ങളെ കുറിച്ച് അജ്ഞ സൃഷ്ടിക്കുകയാണ്. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും മാധ്യമങ്ങളും ഗോര്‍ബച്ചേവിനെ കമ്യൂണിസ്റ്റ് ഭീകരതയില്‍ ലോകത്തെ രക്ഷിച്ച മിശിഹായായൊക്കെ കൊണ്ടാടുമ്പോള്‍, ലോക ജനതക്കു മേല്‍ പ്രതിരോധമില്ലാത്ത സാമ്രാജ്യത്വ അധിനിവേശങ്ങള്‍ക്ക് വഴി തുറന്ന, സോവ്യറ്റ് തകര്‍ച്ചയില്‍, ഗോര്‍ബച്ചേവിന്റെ പങ്കിനെയും ഉത്തരവാദിത്വത്തെയും സംബന്ധിച്ച് കൗശലപൂര്‍വ്വം മൗനം പാലിക്കുകയാണല്ലോ.

റീഗണോമിക്‌സിന്റെയും താച്ചറിസത്തിന്റെയും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സോവ്യറ്റ് യൂണിയനെ ജനാധിപത്യത്തിന്റെ കാറ്റും വെളിച്ചവും കടക്കാനെന്ന വ്യാജേന നിയോലിബറല്‍ മൂലധനവ്യവസ്ഥയുമായി കൂട്ടികെട്ടാനാണ് ഗ്ലാസ്നോസ്റ്റ്, പെരിസ്ട്രോയിക്ക എന്നൊക്കെ പേരിട്ട പരിഷ്‌ക്കാരങ്ങളിലൂടെ ഗോര്‍ബച്ചേവും കൂട്ടാളികളും നോക്കിയത്. സോവ്യറ്റ് യൂണിയന്റെ തകര്‍ച്ചക്ക് വേഗത കൂട്ടിയ ഗ്ലാസ്‌നോസ്റ്റിന്റെയും പെരി സ്‌ട്രോയിക്കയുടെയും ആവിഷ്‌ക്കര്‍ത്താവും കാര്‍മ്മികനുമെന്ന നിലയില്‍ മിഖായേല്‍ ഗോര്‍ബച്ചേവ് ചരിത്രത്തിലെ പ്രതിനായകനാണ് …

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ