കേവലം മാധ്യമസ്വാതന്ത്ര്യം നിഷേധിക്കുന്നത് മാത്രമല്ല ഗവർണറുടെ മാധ്യമ വിലക്കിൽ ഉള്‍പ്പെടുന്നത്. ഒരുപാട് തലങ്ങള്‍ ഇതിനുണ്ട്. ജനാധിപത്യ സമൂഹത്തില്‍ മാധ്യമങ്ങളോട് ഒരു വിവേചനപൂര്‍വമായ ഇടപെടല്‍ ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് കണ്ടിട്ടില്ല. ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഒരാളല്ല, ഭരണഘടനാ പദവിയില്‍ നിയുക്തനായ ഒരാളാണ് ഗവര്‍ണര്‍. ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു സമീപനം ഉണ്ടാകുന്നത് ഭരണഘടനയോടുള്ള ഒരു അവഹേളനമാണ്. ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യം, സ്വാതന്ത്ര്യം, എന്നിവ നിഷേധിക്കുന്ന സമീപനമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.
91 (എ) ഭരണഘടനാ അനുച്ഛേദത്തിൻ്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യങ്ങളുടെ സ്വാതന്ത്ര്യത്തെ അത് തിരഞ്ഞൈടുക്കാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തോടുമെല്ലാമുള്ള നിഷേധാത്മക നടപടിയാണിത്. ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. പ്രേക്ഷകര്‍ എന്ന് പറയുന്നത്. ഏതെങ്കിലും ഒരു ചാനല്‍ മാത്രം കാണാനോ അല്ലെങ്കില്‍ ഏതാനും ചാനലുകള്‍ മാത്രം കാണാനോ അല്ല. കേരളത്തില്‍ ഇന്ന് ലഭ്യമാകുന്ന എല്ലാ ചാനലുകളും കാണുക എന്നത് പ്രേക്ഷകരുടെ അവകാശമാണ്. ആ അവകാശത്തോടുള്ള നിഷേധവും വെല്ലുവിളിയുമാണ് ഉണ്ടായിരിക്കുന്നത്.
ഇന്ന് അപ്രതീക്ഷിതമായി രണ്ട് ചാനലുകളെ ഇറക്കി വിട്ടപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ അതിനോട് വളരെ പെട്ടന്ന് തന്നെ പ്രതികരിച്ചു. മറ്റ് മാധ്യമങ്ങള്‍ക്ക് പെട്ടന്ന് പ്രതികരിക്കാന്‍ കഴിഞ്ഞിട്ടില്ല.പക്ഷെ അവര്‍ ഈ വിഷയത്തിലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു. കഴിഞ്ഞ തവണ ഉണ്ടാകാതിരുന്ന ഒരു കാര്യമാണ് .ഇത്തവണ മാധ്യമങ്ങള്‍ ശക്തമായ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. അതൊരു പോസിറ്റീവായിട്ടുള്ള കാര്യമാണ്. മീഡിയ വണ്‍ മാധ്യമ കൂട്ടായ്മകളില്‍ ഇക്കര്യം ഉന്നയിക്കും. കൃത്യമായ നിലപാടെടുക്കാന്‍ ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്.
( മീഡിയ വൺ എഡിറ്റർ പ്രമോദ് രാമനുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്)