PEOPLE

ആട്ടിടയനിൽനിന്ന് വൈസ് ചാൻസലർ വരെ; ജാവയെ സിമ്പിൾ ആക്കിയ ബാലഗുരുസ്വാമി

ഷബ്ന സിയാദ്

തമിഴ്നാട്ടിലെ കരൂർ ജില്ലയിലെ ചെറിയ ഗ്രാമത്തിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ച് ആടിനെ വളർത്തിയും ക്യഷി ചെയ്തും ജീവിച്ച കസ്തൂരിയെന്ന ബാലനാണ് അണ്ണാ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പദവിവരെയെത്തിയ പ്രൊഫസർ ഇ.  ബാലഗുരുസ്വാമി. തമിഴ്നാട് പ്ലാനിംഗ് കമ്മിഷനംഗം, യുപിഎസ് സി അംഗം, ഐ ടി ഉപദേശകൻ അങ്ങനെ നിരവധി പദവികളും അതിലേറെ പുരസ്കാരങ്ങളും കരസ്ഥമാക്കിയ ബാലഗുരുസ്വാമി തന്റെ ജീവിതം ഓർത്തെടുക്കുന്നത് നർമത്തിൽ ചാലിച്ച ചില കഥകളോട് കൂടിയാണ്. കമ്പ്യൂട്ടർ എഞ്ചിനീയറിങ് പഠനവുമായി ബന്ധപ്പെട്ട നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം ദേശീയ വിദ്യാഭ്യാസ നയം മുതൽ കേരളത്തിലെ ഗവർണർ സർക്കാർ തർക്കത്തിന്റെ വ്യാപ്തി വരെയുള്ള വിഷയങ്ങൾ ദ ഫോർത്തുമായുള്ള അഭിമുഖത്തിൽ പങ്കുവച്ചു. 

ഒരു സർവകലാശാലകളുടെയും പ്രവർത്തനത്തിൽ സർക്കാരിന്റെ ഇടപടെലുകളുണ്ടാകുന്നത് ഭൂഷണമല്ലെന്നാണ്  മുൻ വി സി കൂടിയായ ഡോ. ബാലഗുരുസ്വാമി പറയുന്നത്.  കേരളത്തിൽ സർക്കാർ-ഗവർണർ തർക്കം നിലനിൽക്കുന്നത് സർവകലാശാലകളുടെ പ്രവർത്തനത്തെ ബാധിക്കും. ഏഷ്യയിലെ ഏറ്റവും വലിയ സർവകലാശാലയിലെ വൈസ് ചാൻസലാറായിരുന്നു താൻ. അന്ന് മുഖ്യമന്ത്രി ജയലളിതയോട് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരമാണ് താനാവശ്യപ്പെട്ടത്. അണ്ണാ സർവകലാശാലയെ ഏറ്റവും നല്ല സർവകലാശാലയായി മാറ്റണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശം.

അതൊരു വെല്ലുവിളിയായി എടുത്ത് പ്രവർത്തിച്ച് സരവകലാശാലയെ ഏറ്റവും ഉന്നതിയിലെത്തിക്കാനായി. നിരവധി പരിഷ്കാരങ്ങൾ കാമ്പസിൽ നടത്തി.  സർവകലാശാലകൾക്ക് മേൽ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപെടുത്തരുതെന്ന നിബന്ധനയാണ് ഞാനന്ന് മുഖ്യമന്ത്രിക്ക് മുന്നിൽ വെച്ചത്. അത് പഠന നിലവാരത്തെ ബാധിക്കുന്ന കാര്യമാണ്. അതിനാൽ കേരളത്തിൽ ഇപ്പോഴുള്ള വിവാദത്തിലും വിദ്യാഭ്യാസ മന്ത്രിപോലും സർവകലാശാലയുടെ കാര്യങ്ങളിൽ ഇടപെടരുതെന്ന് തന്നെയാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരം ഇനിയും ഉയരേണ്ടതുണ്ട്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെങ്കിലും ഗുണനിലവാരം ഉറപ്പ് വരുത്താനാവില്ല. കരിക്കുലത്തിൽ കാതലായ മാറ്റം വരണം. അധ്യാപകരിൽ നിന്നാണ് ആദ്യം മാറ്റം വരേണ്ടത്. പഠന രീതിയിൽ മാറ്റം അനിവാര്യമാണ്. ഇന്ത്യയിലെ 50 ശതമാനം അധ്യാപകർക്കും എങ്ങനെയാണ് വിദ്യാർഥികളെ പഠിപ്പിക്കേണ്ടതെന്ന് അറിയില്ല. അധ്യാപകരുടെ സ്കിൽ വർദ്ധിപ്പിക്കണം. ഒപ്പം നൂതന ഗവേഷണ സാധ്യതകൾ തുറക്കുകയും വേണം. നിലവിലെ ദേശീയ വിദ്യാഭ്യാസ നയം പൂർത്തീകരിച്ചാൽ വികസിത രാജ്യത്തിന്റെ ഗണത്തിൽ ഇന്ത്യ എത്തും. ഒരു രാജ്യത്ത് വിദ്യാഭ്യാസ മേഖലയാണ് ഏറ്റവും മുഖ്യം.  യുവതലമുറയിൽ വലിയ മാറ്റങ്ങളുണ്ടാക്കുന്നതാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയമെന്നും അദ്ദേഹം കൂട്ടിചേർത്തു.     

ദുരിതം നിറഞ്ഞ ബാല്യകാലമായിരുന്നു ബാലഗുരുസ്വാമിയുടേത്. തന്റെ ബാല്യകാലത്തെ പോലെയല്ല ഇപ്പോൾ ഗ്രാമങ്ങൾ. നിറയെ സ്കൂളുകളുണ്ട്. എന്നാൽ ത്യാഗമനസ്തിതിയുള്ള അധ്യാപകർ കുറവാണ്. സർക്കാർ സ്കൂളുകളിലെത്തുന്ന അധ്യാപകർ ടിപ്പിക്കൽ സർക്കാർ ഉദ്യോഗസ്ഥരാകുന്നുണ്ട് പലപ്പോഴും. ടെക്നോളജിയിൽ വലിയ  മാറ്റം പുതിയ യുഗത്തിലുണ്ട്. എന്നാൽ ക്രിയേറ്റീവായി കാര്യങ്ങളെ പഠിക്കുന്നതിനോ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനോ പുതിയ തലമുറ പ്രാപ്തമല്ല. കമ്പ്യൂട്ടറും ഫോണും സ്മാർട്ടാകുന്നു. പക്ഷേ കുട്ടികൾ സ്മാർട്ടാകുന്നില്ല എന്നതാണ് നിലവിലെ അവസ്ഥയെന്നും അദ്ദേഹം പറയുന്നു. 

പഠനമെന്നത് സ്വപ്നത്തിൽ പോലുമില്ലാതിരുന്ന അക്കാലത്ത് പിന്നീട് പാടത്തെ പണിയ്ക്കാണിറങ്ങിയത്. പാടത്ത് കള പറിക്കുന്നതിനിടെ ഒരു മനുഷ്യനവിടെയെത്തി. അയാളാണ് പറഞ്ഞത് ഒരു വീടിന്റെ തിണ്ണയിൽ സ്കൂൾ നടത്തുന്നുണ്ടെന്ന്.

ആട് മേച്ചു നടന്ന ബാല്യത്തിൽ വഴിത്തിരിവായ ഒരു സംഭവമാണ് അദ്ദേഹത്തെ വിദ്യാഭ്യാസത്തിന്റെ വഴിയിലേക്ക് തിരിച്ചുവിട്ടത്. ഏഴാം വയസിലാണ്, ആടിനെ മേച്ച് നടക്കുന്നതിനിടെ പെട്ടെന്ന് മഴപെയ്തു. മഴയത്ത് നിന്ന് ഡാൻസ് ചെയ്യുന്നതിനിടെ രണ്ട് വലിയ ആടുകൾ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കെട്ടിടത്തിന് മുകളിൽ നിന്നും താഴെ വീണ് ചത്തു. തന്റെ കുഞ്ഞാടുകളുടെ അടുത്തെത്താനുള്ള വെപ്രാളത്തിലാണ് ആ തള്ളയാടുകൾ താഴെ വീണത്. ആ സംഭവം കുഞ്ഞുമനസിനെ ചെറുതായല്ല വേദനിപ്പിച്ചത്. അതോടെ ഇനി ആടുമേക്കൽ വേണ്ടെന്ന് തീരുമാനിച്ചു.

പഠനമെന്നത് സ്വപ്നത്തിൽ പോലുമില്ലാതിരുന്ന അക്കാലത്ത് പിന്നീട് പാടത്തെ പണിയ്ക്കാണിറങ്ങിയത്. പാടത്ത് കള പറിക്കുന്നതിനിടെ ഒരു മനുഷ്യനവിടെയെത്തി. അയാളാണ് പറഞ്ഞത് ഒരു വീടിന്റെ തിണ്ണയിൽ സ്കൂൾ നടത്തുന്നുണ്ടെന്ന്. അങ്ങനെ തിണ്ണപള്ളിക്കൂടത്തിലെ വിദ്യാർത്ഥിയായി. തിണ്ണപള്ളിക്കൂടകൾ സാധാരണ സ്കൂളാക്കാനുള്ള സർക്കാർ തീരുമാനം പിന്നെയും വെല്ലുവിളിയായി. മൂത്ത സഹോദരൻ പെരുമാളാണ് എല്ലാ പ്രോത്സാഹനവും തന്നത്. രാവിലെയും വൈകിട്ടും പാടത്ത് പണിയെടുക്കയും പിന്നീട് സ്കൂളിൽ പോയി പഠിക്കുകയും ചെയ്തു. പിന്നീട് പലരുടെയും സഹായത്താലും കനിവുകൊണ്ടും ബിരുദങ്ങൾ പലത് നേടി. ത്യാഗപൂർണമായ വിദ്യാഭ്യാസ കാലഘട്ടത്തിനൊടുവിലാണ് വി സി സ്ഥാനം വരെയെത്തിയത്.     

ഹെയർ സ്റ്റൈൽ സംബന്ധിച്ചും രസകരമായ അനുഭവഭങ്ങൾ അദ്ദേഹം ഓർത്തെടുത്തു. ഒരിക്കൽ അണ്ണാ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരിക്കെ മുഖ്യമന്ത്രി ജയലളിതയെ കാണാനിടയായി. പ്രത്യേക തരത്തിൽ നടുപകുത്ത ഹെയർ സ്റ്റൈൽ കണ്ടിട്ട് ജയലളിത കാര്യമന്വോഷിച്ചു. താനാ കാരണം പറഞ്ഞാൽ മുഖ്യമന്ത്രി ദേഷ്യപെടുമെന്നായിരുന്നു മറുപടി. ദേഷ്യം വരില്ലെന്നും കാരണം പറയാനും ആവർത്തിച്ചപ്പോൾ പറഞ്ഞു. കരുണാനിധിയോടുള്ള ആരാധന കൊണ്ട് ഹെയർസെറ്റൽ കരുണാനിധിയുടേത് പോലെയാക്കിയെന്ന്. ജയലളിത പൊട്ടിചിരിച്ചിട്ട് പറഞ്ഞു. കരുണാനിധിക്ക് മുടിയില്ലെന്ന്. എന്നാൽ 1960കളിലെ മുടി ഇതായിരുന്നുവെന്നും അതിനാലാണ് ഇപ്പോഴും ഈ രീതി പിന്തുടരുന്നതെന്നും പറയുകയുണ്ടായി.

പിന്നീട് എ പി ജെ അബ്ദുൾ കലാമുമായി ഒരുമിച്ച് ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടായി. അപ്പോൾ അദ്ദേഹത്തിന്റേതും സമാന രീതിയുള്ള തലമുടി. എന്നാൽ ബാലഗുരുസ്വാമിയെ ഇന്ത്യയിലെ എഞ്ചിനീയറിങ് വിദ്യാർഥികൾ അറിയുന്നത് തങ്ങളുടെ പഠന വിഷയങ്ങൾ ആയാസരഹിതമായി മനസിലാക്കിത്തന്ന പുസ്തകങ്ങളുടെ രചയിതാവായാണ്.

അദ്ദേഹം ഐഐടിയിൽ കമ്പ്യൂട്ടർ പഠനത്തിന് ചേർന്നപ്പോഴൊന്നും ഇന്ത്യയിൽ കമ്പ്യൂട്ടർ പുസ്തകങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. പിന്നീട് വിദ്യാർഥികളുടെ ആവശ്യപ്രകാരം പഠന കുറിപ്പുകൾ തയറാക്കിയിരുന്നു. അങ്ങനെ പതിയെ പതിയെ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിദ്യാർഥികളുടെ സഹായിയായി മാറിയ നിരവധി പുസ്തകങ്ങൾ അദ്ദേഹത്തിന്റെയതായി. ഇപ്പോഴും ജാവ, c , c++ എന്നിവയെപ്പറ്റി പഠിക്കാനുള്ള പ്രധാന ഗ്രന്ഥങ്ങളെല്ലാം ബാലഗുരുസ്വാമിയുടെ സംഭാവനയാണ്. ഇന്നിപ്പോ സാങ്കേതിക സർവകലാശാലകളിൽ ഉൾപ്പെടെ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെയാണ് വിദ്യാർഥികൾ അവരുടെ പഠനം പൂർത്തീകരിക്കുന്നത്.

വിമാന കമ്പനികള്‍ക്ക് തുടരെ ലഭിക്കുന്ന ഭീഷണി സന്ദേശം; വ്യാജ കോളര്‍മാരെ 'നോ ഫ്ലൈ' ലിസ്റ്റില്‍ ഉള്‍പ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍

ലെബനനില്‍ മുനിസിപ്പൽ കെട്ടിടത്തിന് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; മേയർ ഉൾപ്പടെ അഞ്ച് പേർ കൊല്ലപ്പെട്ടു

നിജ്ജാർ കൊലപാതകം: ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ കാനഡയുടെ നീക്കം; സിഖ് സമൂഹത്തിനോട് വിവരങ്ങള്‍ അഭ്യർഥിച്ച് പോലീസ്

വരാനിരിക്കുന്നതു ശുദ്ധോർജത്തിന്റെ യുഗം; ഫോസില്‍ ഇന്ധനങ്ങള്‍ കൂടുതൽ സുലഭമാവും, വില കുറയും

'ഷാഫി പറമ്പിലിന് പാർട്ടി വഴങ്ങി'; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർഥിത്വം പുനപരിശോധിക്കണമെന്ന് പി സരിൻ, നേതൃത്വത്തിന് രൂക്ഷവിമർശനം