3000 രൂപയ്ക്കു തിരുവനന്തപുരത്ത് ജോലി ആരംഭിച്ച ഷാലിന്‍ ഇന്ന് നിരവധി സ്ത്രീകള്‍ക്ക് സ്വന്തംകാലില്‍ നില്‍ക്കാന്‍ സഹായിക്കുന്ന 'ക്രിയ' എന്ന സോഷ്യല്‍ പ്ലാറ്റ്‌ഫോമിന്റെ സ്ഥാപകയാണ്. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ഓട്ടിസ്റ്റിക് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ട്രെയിനിങ്, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലിചെയ്യാന്‍ ആവശ്യമായ പരിശീലനം തുടങ്ങിയവയൊക്കെ ഷാലിന്‍സ് ക്രിയയുടെ ലക്ഷ്യങ്ങളാണ്.
ഷാലിന്‍സ് ക്രിയയുടെ 39 രൂപയ്ക്കു ഊണ് ഒരുക്കിയ എന്റെ ചോറ്റുപാത്രം പദ്ധതി അഞ്ച് പേരില്‍ തുടങ്ങി ഇന്ന് നൂറ്റമ്പതോളം പേരിലേക്ക് എത്തിയിരിക്കുന്നു. തിരുവനന്തപുരത്ത് തൈക്കാടുള്ള ഐ ഫ്രൂട്ട് എന്ന ലൈവ് ഐസ് ക്രീം കട പലര്‍ക്കും ഒത്തുചേരാനുള്ള ഒരു കൂടായി മാറിയിരിക്കുകയാണ്. എല്ലാത്തിനുമുപരി ജീവിതത്തില്‍ തനിച്ചായിപോയവര്‍ക്ക് കൈത്താങ്ങാവുകയാണ് ഷാലിന്‍ തന്റെ സംരംഭങ്ങളിലൂടെ.