PEOPLE

കെ ജി ജോർജ്: ത്രില്ലറുകളുടെ രാജാവ്

സി എസ് സിദ്ധാർത്ഥന്‍

മലയാള സിനിമയില്‍ മരംചുറ്റി പ്രണയവും അതിവൈകാരികതയുമുള്ള കഥകള്‍ നിറഞ്ഞാടിനിന്ന കാലത്ത് പ്രമേയ വൈവിധ്യത്തിലൂടെ നവതരംഗം സൃഷ്ടിച്ച സംവിധായകനായിരുന്നു കുളക്കാട്ടില്‍ ഗിവര്‍ഗീസ് ജോര്‍ജെന്ന കെ.ജി ജോര്‍ജ്. പുതുതലമുറ സിനിമാ സംവിധായകരില്‍ ഏറ്റവും കൂടുതല്‍പേര്‍ പിന്തുടരുന്ന സംവിധായകനും അദ്ദേഹം തന്നെയാണ്. ഒരിക്കലും സ്വയം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്ന ജോര്‍ജിന്റെ യവനികയാണ് മലയാള സിനിമ കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രം. മലയാള സിനിമയില്‍ ത്രില്ലറുകളുടെ രാജാവായിരുന്നു ജോര്‍ജ്.

സ്വപ്നാടത്തിന് ആ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡും, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും സോമനും മല്ലികയ്ക്കും യഥാക്രമം മികച്ച സഹനടനും സഹനടിക്കുമുള്ള സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു

ജോര്‍ജിന്റെ ഓരോ സിനിമകളും പ്രമേയം കൊണ്ടു വ്യത്യസ്തമായിരുന്നു. 1974 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പഠനത്തിനിടയില്‍ രാമു കാര്യാട്ടിന്‍െ്റ സഹായിയായാണ് ജോര്‍ജ് സിനിമയിലേക്കെത്തുന്നത്. അതുകഴിഞ്ഞ് 1976 ല്‍ ആദ്യസിനിമയായ സ്വപ്നാടനം പിറവി കൊണ്ടു. ആ കാലത്ത് തീര്‍ത്തും ന്യൂ ജനറേഷന്‍ എന്നു വിശേഷിപ്പിക്കാവുന്ന പരീക്ഷണ ചിത്രമായിരുന്നു സ്വപ്നാടനം. അതുവരെ നിലനിന്നിരുന്ന അതിഭാവുകത്വം നിറഞ്ഞ മലയാള സിനിമാ ചട്ടക്കൂടുകളെ പാടെ ഇളക്കിമറിച്ചു കൊണ്ടു പണിത ഒരു സൈക്കോ- ഡ്രാമയായിരുന്നു സ്വപ്നാടനം.

അതുപോലൊരു ഓഫ്ബീറ്റായ സിനിമയുമായി ജോര്‍ജ് കടന്നു വന്നതോടെ മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം ആരംഭിക്കുകയായിരുന്നു. സ്വപ്നാടത്തിന് ആ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡും, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും സോമനും മല്ലികയ്ക്കും യഥാക്രമം മികച്ച സഹനടനും സഹനടിക്കുമുള്ള സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു.

1982 ല്‍ ജോര്‍ജ് പുറത്തിറക്കിയ യവനിക മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ ചിത്രമായാണ് വിലയിരുത്തപ്പെടുന്നത്. വളരെ സങ്കീര്‍ണമായ മനുഷ്യബന്ധങ്ങളെ അതേ സങ്കീര്‍ണതയോടു കൂടി പ്രേക്ഷകനിലേക്കെത്തിക്കുവാന്‍ കഴിഞ്ഞുവെന്നതാണ് യവനികയുടെ വിജയം. ഗോപിയെന്ന നടന്‍െ്റ അഭിനയപാടവത്തെ പരമാവധി വിനിയോഗിച്ച ചിത്രമായ യവനികയുടെ വികലമായ പതിപ്പുകളായിരുന്നു മലയാളത്തില്‍ പീന്നീടു വന്ന കുറ്റാന്വേഷന ചിത്രങ്ങള്‍.

യവനികയ്ക്ക് ശേഷം ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്കും ആദാമിന്റെ വാരിയെല്ലും പഞ്ചവടിപ്പാലവും ജോര്‍ജിന്റേതായി തുടര്‍വര്‍ഷങ്ങളില്‍ പുറത്തുവന്നു. കഥയിലും ആഖ്യാനത്തിലും ആശയത്തിലും വേറിട്ടുനിന്ന ചിത്രങ്ങളായിരുന്നു അവ. 1985 ല്‍ ഇരകള്‍ എന്ന സൈക്കോ ത്രില്ലറിലൂടെ ജോര്‍ജ് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു. വേശ്യാവൃത്തി നടത്തുന്ന സൂസന്‍ ഫിലിപ്പിന്റെ മരണത്തോടെയാണ് ഈ കണ്ണി കൂടി എന്ന മറ്റൊരു കുറ്റാന്വേഷണ ചിത്രം ജോര്‍ജ് ആരംഭിക്കുന്നത്. സിനിമയില്‍ ക്രൈം സീനിലെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ തെളിവു നശിക്കാതിരിക്കാന്‍ വഴി മാറി നടക്കുന്ന ഒരൊറ്റ സീനിലൂടെ ജോര്‍ജിന്‍െ്റ ഡയറക്ടര്‍ ബ്രില്ല്യന്‍സ് പ്രേക്ഷകര്‍ക്കു മനസിലാകും.

ത്രില്ലറുകള്‍ ഇഷ്ടപ്പെട്ടിരുന്ന ജോര്‍ജിന്റെ മറ്റു സിനിമകളും പ്രമേയ വൈവിധ്യം കൊണ്ടു ശ്രദ്ധേയമാണ്

കെ.ജി ജോര്‍ജിന്റെ കഥയ്ക്കു ഡെന്നിസ് ജോസഫ് തിരക്കഥയും സംഭാഷണവുമെഴുതിയ കഥയ്ക്ക് പിന്നില്‍ എന്ന സിനിമ, തമ്പി എന്ന നാടകകൃത്തിന്റെ മുന്നില്‍ അഭയം തേടി എത്തിയ ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്നു. കുറ്റവാളികള്‍ക്ക് വേണ്ടി നാടകകൃത്ത് നടത്തുന്ന ഉദ്വേഗജനകമായ അന്വേഷണവുമായി മറ്റൊരു മികച്ച ത്രില്ലര്‍ ചിത്രമായിരുന്നു അത്.

ത്രില്ലറുകള്‍ ഇഷ്ടപ്പെട്ടിരുന്ന ജോര്‍ജിന്റെ മറ്റു സിനിമകളും പ്രമേയ വൈവിധ്യം കൊണ്ടു ശ്രദ്ധേയമാണ്. മലയാള സിനിമയിലെ ആദ്യ ക്യാമ്പസ് സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ഉള്‍ക്കടല്‍, ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ സിനിമ എന്ന് വിശേഷിപ്പിക്കാവുന്ന പഞ്ചവടിപ്പാലം, മികച്ച സ്ത്രീപക്ഷ സിനിമയായ ആദാമിന്റെ വാരിയെല്ല്.... അങ്ങനെ സംവിധാനം ചെയ്ത സിനിമകളെല്ലാം അദ്ദേഹത്തിന്‍െ്റ ക്രാഫ്റ്റ് വെളിപ്പെടുത്തുന്നതായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും