1970കളിൽ നമ്മുടെ ആധുനികവാദ ചിത്രകലാ ഭാവുകത്വങ്ങൾ ആകമാനം ഇരുണ്ടുപോയിരുന്നു. ആ ഇരുട്ടൊക്കെയും ആ കാലം നിർമിച്ചതുമായിരുന്നു. അവിടേയ്ക്ക് ഉന്മേഷവും തെളിമയും ലാസ്യവും കൊണ്ടുവന്ന് മൗലികമായ ഒരു ജീവിതാനന്ദത്തിൻ്റെ അനുഭവസാധ്യതയുള്ള ഒരു ചിത്രകലാഭാഷ രൂപപ്പെടുത്തി, കാലാതീതമെന്നോണം അതിൽ തുടർന്ന മഹനീയ സാന്നിധ്യമാണ് എ രാമചന്ദ്രൻ.
അദ്ദേഹം ഇന്ന് നമുക്കായി അവശേഷിപ്പിച്ചിരിക്കുന്നത് ഏതിരുളിലും മനുഷ്യരാശിയെ പ്രതീക്ഷയിലേയ്ക്ക് നയിക്കാവുന്ന കാഴ്ചയുടെ കാന്തിയുള്ള ചിത്രഭാഷയാണ്. ചെറുവണ്ടായും പ്രാണിയായും പൂവായും പക്ഷിയായും... എന്നുവേണ്ട, ഗാന്ധിയായിപ്പോലും പലതായി മാറുന്ന രാമചന്ദ്രൻ്റെ സ്വയം മറന്ന വിന്യാസമുണ്ട്, ഏതു ചിത്രത്തിലും!
ആ ചിത്രങ്ങളെല്ലാം തിങ്ങിവിങ്ങുന്നുവല്ലോ മനസ്സിൽ ! മരണാനന്തരവും നമ്മുടെ ഹൃദയങ്ങളിലെ താമരപ്പൊയ്കകളിൽ സൗന്ദര്യത്തിൻ്റെ നിത്യാഭ്യാസിയായി
വിളങ്ങുക ചിത്രകാരാ !
യാത്ര പറയുന്നില്ല...
ആദരപൂർവം, നിത്യനമസ്കാരം