PEOPLE

ചാര്‍ട്ടേഡ് ശാസ്ത്രജ്ഞന്‍ പുരസ്‌കാരത്തിന് അര്‍ഹനായി മലയാളി എഞ്ചിനീയര്‍

മലയാളിയായ ഒരു എഞ്ചിനീയര്‍ ആദ്യമായാണ് ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്

വെബ് ഡെസ്ക്

സയന്‍സ് കൗണ്‍സില്‍ യുകെയില്‍ നിന്ന് ചാര്‍ട്ടേര്‍ഡ് ശാസ്ത്രജ്ഞന്‍ പുരസ്‌കാരത്തിന് അര്‍ഹനായി മലയാളിയായ ഷിനു യോഹന്നാന്‍. ശാസ്ത്രസാങ്കേതിക മേഖലയില്‍ ഉള്ള ഗവേഷണ മികവിന്റെയും, പ്രവര്‍ത്തി പരിചയത്തിന്റയും അടിസ്ഥാനത്തിലാണ് സയന്‍സ് കൗണ്‍സിലും, ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും ഈ അംഗീകാരം നല്‍കിയത്. ചാര്‍ട്ടേഡ് എഞ്ചിനീയര്‍, ഇന്റര്‍നാഷണല്‍ പ്രൊഫെഷണല്‍ എഞ്ചിനീയര്‍ തുടങ്ങിയ അംഗീകാരങ്ങള്‍ എന്‍ജിനീയറിങ് കൗണ്‍സിലില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ടര്‍ബോ പവര്‍ സിസ്റ്റം, യുകെയില്‍ ഗവേഷണ വികസന വകുപ്പില്‍ പ്രിന്‍സിപ്പല്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് ഷിനു യോഹന്നാന്‍.

ടര്‍ബോ പവര്‍ സിസ്റ്റം, യുകെയില്‍ ഗവേഷണ വികസന വകുപ്പില്‍ പ്രിന്‍സിപ്പല്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് ഷിനു യോഹന്നാന്‍.

ഒരു എഞ്ചിനീയര്‍ എന്ന നിലയില്‍ തനിക്ക് ലഭിച്ചത് വിലപ്പെട്ട അവാര്‍ഡും അംഗീകാരവുമാണ്. ഇതിന് സയന്‍സ് കൗണ്‍സിലിനോടും, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയോടും അതിന്റെ റിവ്യൂ പാനലുകളോടും നന്ദി അറിയിക്കുന്നുവെന്ന് ഷിനു യോഹന്നാന്‍ 'ദ ഫോര്‍ത്തി' നോട് പ്രതികരിച്ചു. ഇന്ത്യയില്‍ നിന്നും ശാസ്ത്രജ്ഞര്‍ പുരസ്‌കാരത്തിന് അര്‍ഹരായത് വിരലിലെണ്ണാവുന്ന വ്യക്തികള്‍ മാത്രമാണ്. മലയാളിയായ ഒരു എഞ്ചിനീയര്‍ ആദ്യമായാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നും ഈ അഗീകാരത്തിനു അര്‍ഹനാകുന്നത്.

മലയാളിയായ ഒരു എഞ്ചിനീയര്‍ ആദ്യമായാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്നും ഈ അഗീകാരത്തിനു അര്‍ഹനാകുന്നത്.

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും (ബി ടെക്), കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും (എംടെക് ) നേടിയിട്ടുണ്ട്. കോന്നി നെടുങ്ങോട്ട് വില്ലയില്‍ യോഹന്നാന്റെയും മോനി യോഹന്നാന്റെയും മകനാണ്. ഭാര്യ: ഒഴുമണ്ണില്‍ സ്നേഹ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ