മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവ് 
PEOPLE

ഗോർബച്ചേവ്, സ്വാതന്ത്ര്യമെന്ന ആശയത്താൽ വാഴ്ത്തപ്പെടുകയും വീഴ്ത്തപ്പെടുകയും ചെയ്ത ചരിത്ര പുരുഷൻ

വെബ് ഡെസ്ക്

സോവിയറ്റ് യൂണിയനില്‍ പ്രധാന രാഷ്ട്രീയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയും ശീതയുദ്ധം അവസാനിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്ത മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവ് ലോകത്തോട് വിടവാങ്ങി. 91 വയസ്സായിരുന്നു. റഷ്യയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ചയായിരുന്നു അന്ത്യം

കര്‍ഷക തൊഴിലാളിയില്‍ നിന്ന് പാര്‍ട്ടിയുടെ തലപ്പത്തേയ്ക്ക്

1931 ല്‍ സാധാരണ കര്‍ഷക കുടുംബത്തിലാണ് മിഖായേല്‍ സെര്‍ജെയ്വിച്ച് ഗോര്‍ബച്ചേവിന്റെ ജനനം. പഠനത്തോടൊപ്പം തന്നെ കാര്‍ഷിക ജോലിയും പിതാവിനെ സഹായിക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് യുവജന സംഘടനയായ കോംസമോളില്‍ 1946 ലാണ് ഗോര്‍ബച്ചേവ് അംഗത്വമെടുക്കുന്നത്. 1952 ല്‍ നിയമ പഠനത്തിനായി മോസ്‌കോ സര്‍വ്വകലാശാലയില്‍ എത്തിയപ്പോഴാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാകുന്നത്. 1955 ല്‍ മോസ്‌കോ സര്‍വ്വകലാശാലയില്‍ നിന്ന് നിയമ ബിരുദം പൂര്‍ത്തിയാക്കി. 1960 കളുടെ തുടക്കത്തില്‍ ഗോര്‍ബച്ചേവ് സ്റ്റാവ്രോപോള്‍ മേഖലയില്‍ കൃഷി വകുപ്പിന്റെ തലവനായി.

1952 ലാണ് ഗോര്‍ബച്ചേവ് പാര്‍ട്ടിയിൽ അംഗത്വമെടുക്കുന്നത്

ദശാബ്ദത്തിന്റെ അവസാനത്തോടെ ഗോര്‍ബച്ചേവ് മേഖലയിലെ പാര്‍ട്ടി ശ്രേണിയുടെ തലപ്പത്തേയ്ക്ക് വളര്‍ന്നു. ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് പാര്‍ട്ടി പ്രത്യയശാസ്ത്രജ്ഞനും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന മിഖായേല്‍ സുസ്ലോവിന്റെ ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെ 1971 ല്‍ ഗോര്‍ബച്ചേവ് സെന്‍ട്രല്‍ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയിലെ വളര്‍ന്നു വരുന്ന താരത്തിനായി അവര്‍ നിരവധി വിദേശയാത്രകളും ക്രമീകരിച്ചു. 1978 ല്‍ മോസ്‌കോയിലേയ്ക്ക് ഗോര്‍ബച്ചേവ് തിരിച്ചെത്തുകയും പാര്‍ട്ടിയുടെ അഗ്രികള്‍ച്ചര്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

1971 ല്‍ ഗോര്‍ബച്ചേവ് സെന്‍ട്രല്‍ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു

എന്നാല്‍ അഗ്രികള്‍ച്ചര്‍ സെക്രട്ടറി എന്ന നിലയില്‍ ഗോര്‍ബച്ചേവിന് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനായില്ല. പിന്നീട് പോളിറ്റ് ബ്യൂറോയുടെ കാന്റിഡേറ്റ് മെമ്പറായ ഇദ്ദേഹം 1980 ലാണ് മുഴുവന്‍ സമയ മെമ്പറാകുന്നത്. ആന്‍ഡ്രോപോവ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സമയത്തെ ഏറ്റവും സജീവമായിരുന്ന പോളിറ്റ് ബ്യൂറോ അംഗമായിരുന്നു ഗോര്‍ബച്ചേവ്. അഴിമതി അവസാനിപ്പിക്കുന്നതിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതിലും മികവ് കാട്ടിയ ഗോര്‍ബച്ചേവിനെ 1985 മാര്‍ച്ചിൽ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി അവരോധിച്ചു.

1985 മാര്‍ച്ചിൽ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി അവരോധിച്ചു

സാമ്പത്തിക നയങ്ങള്‍

പാര്‍ട്ടി സെക്രട്ടറിയായതോടെ തകര്‍ച്ചയുടെ വക്കിലെത്തിയ സോവിയറ്റ് സമ്പദ് വ്യവസ്ഥയെ പുനരൂജ്ജീവിപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വിജയിക്കണമെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ തന്നെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കണമെന്ന് ഗോര്‍ബച്ചേവ് തീരുമാനിച്ചു. അതിനായി ഗ്ലാസ്‌നോസ്റ്റ്, പെരിസ്‌ട്രോയിക്ക പരിഷ്‌കാരങ്ങള്‍ നടപ്പാക്കി. കൂടൂതല്‍ ജനാധിപത്യ രീതികള്‍ സോവിയറ്റ് യൂണിയനില്‍ നടപ്പാക്കുന്നതിലും ഏകാധിപത്യ രീതികള്‍ക്ക് അന്ത്യം വരുത്താനും ഗോര്‍ബച്ചേവിന് സാധിച്ചു. മാധ്യമങ്ങള്‍ക്ക് മേല്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ മാറ്റുകയും ജനങ്ങള്‍ക്ക് ഗവണ്‍മെന്റിനെതിരെ പ്രതികരിക്കാനുള്ള അവസരങ്ങള്‍ ഒരുക്കുകയും ചെയ്തു. അധികാര കേന്ദ്രീകരണം പൂര്‍ണമായി ഇല്ലാതാക്കാനും ഗോര്‍ബച്ചേവിന് സാധിച്ചു. സോവിയറ്റ് യൂണിയന്റെ കിഴക്കന്‍ യൂറോപ്പിലെ ആധിപത്യം അവസാനിപ്പിച്ചതും ഗോര്‍ബച്ചേവ് ആണ്.

കൂടൂതല്‍ ജനാധിപത്യ രീതികള്‍ സോവിയറ്റ് യൂണിയനില്‍ നടപ്പാക്കുന്നതിലും ഏകാധിപത്യ രീതികള്‍ക്ക് അന്ത്യം വരുത്താനും ഗോര്‍ബച്ചേവിന് സാധിച്ചു.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച

എന്നാൽ സമ്പദ് വ്യവസ്ഥയെ ഉണര്‍ത്താനുള്ള തീരുമാനങ്ങള്‍ പിൽക്കാലത്ത് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കു തന്നെയാണ് വഴിവെച്ചത്. സാമ്പത്തിക ഘടനയെ കൂടൂതല്‍ വീകേന്ദ്രീകരിക്കാനുള്ള തീരുമാനങ്ങള്‍ പ്രതികൂലമായി ബാധിച്ചു. പാര്‍ട്ടിക്ക് വേണ്ടി ഗോര്‍ബച്ചേവ് നടത്തിയ പരിഷ്‌കാരങ്ങള്‍ ധാരാളം എതിര്‍പ്പുകള്‍ക്ക് കാരണമായി. സോവിയറ്റ് യൂണിയനിലെ ഘടക റിപ്പബ്ലിക്കുകള്‍ക്കും അതൃപ്തി വര്‍ദ്ധിച്ചു. 1989-ഓടെ റിപ്പബ്ലിക്കുകള്‍ സ്വാതന്ത്യ്രം പ്രഖ്യാപിച്ച് യുഎസ്എസ്ആര്‍ വിട്ടുപോകാന്‍ തീരുമാനിച്ചു. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അസര്‍ബൈജാന്‍, എസ്റ്റോണിയ, ജോര്‍ജിയ, കസാഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ലാത്വിയ, ലിത്വാനിയ, താജിക്കിസ്ഥാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, യുക്രൈയിന്‍, ഉസ്ബെക്കിസ്ഥാന്‍ തുടങ്ങി 15 റിപ്പബ്ലിക്കുകളും വേര്‍പിരിഞ്ഞ് പുതിയ രാജ്യങ്ങളായി മാറി. ഒടുവിൽ സോവിയെറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെ പിരിച്ചുവിടുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയന്റെ ശവക്കുഴി തോണ്ടിയ വ്യക്തി എന്ന നിലയില്‍ സ്വന്തം രാജ്യത്ത് നിന്ദിക്കപ്പെട്ടു.

അങ്ങനെ ലെനിന്റെയും ജോസഫ് സ്റ്റാലിന്റെയും നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ച സോവിയറ്റ് യൂണിയന്‍ അതോടെ ഇല്ലാതായി. ബര്‍ലിന്‍ മതില്‍ തകരുന്നത് തടയാനും രക്തച്ചൊരിച്ചിലില്ലാതെ ശീതയുദ്ധം അവസാനിപ്പിക്കാനും ശ്രമിച്ച വ്യക്തിയെന്ന നിലയില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ പ്രശംസിക്കപ്പെട്ട മിഖായേല്‍ ഗോര്‍ബച്ചേവ് പക്ഷേ കമ്മ്യൂണിസ്റ്റ് സോവിയറ്റ് യൂണിയന്റെ ശവക്കുഴി തോണ്ടിയ ആളെന്ന നിലയില്‍ സ്വന്തം രാജ്യത്ത് നിന്ദിക്കപ്പെട്ടു.

ശീതയുദ്ധത്തെ തടഞ്ഞ് മേഖലയിൽ സമാധാനം പുലര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹത്തിന് 1990 ല്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനവും ലഭിച്ചു.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും