PEOPLE

ആത്മബന്ധമുള്ള സഹോദര തുല്യനായ പ്രതിഭയെ നഷ്ടമായി; ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ വേദനയോടെ മോഹൻലാൽ

കലാകേരളത്തിന്‌ തീരാ‍നഷ്ടമായി മാറിയ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ വേദനയോടെ മോഹൻലാൽ. ആത്മബന്ധമുള്ള സഹോദര തുല്യനായ പ്രതിഭയെയാണ് നഷ്ടപ്പെട്ടതെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. നമ്പൂതിരി സ്നേഹത്തോടെ സമ്മാനിച്ച എല്ലാ ചിത്രങ്ങളും, പ്രത്യേകിച്ച് സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം കാത്തുസൂക്ഷിക്കും. കലാകേരളത്തിന്‌ തീരാ‍നഷ്ടമായി മാറിയ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളെന്നും മോഹൻലാൽ കുറിച്ചു

മോഹൻലാലിന്റെ പോസ്റ്റിന്റെ പൂർണരൂപം

ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വർഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിൻ്റെ വിരൽ‌സ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എൻ്റെ പ്രിയപ്പെട്ട നമ്പൂതിരി സർ. കലാകേരളത്തിന്‌ തന്നെ തീരാ‍നഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ

ചിത്രങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന മോഹൻലാലിന്റെ ചിത്രശേഖരങ്ങളിലേറെയും നമ്പൂതിരി നൽകിയ ചിത്രങ്ങളാണ്. അവയിൽ മോഹൻലാലിന് ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് സൗന്ദര്യലഹരി.

സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം

മോഹൻലാലിന്റെ ആവശ്യപ്രകാരം ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയിലെ ഒരു ശ്ലോകത്തെ അടിസ്ഥാനപ്പെടുത്തി ആർട്ടിസ്റ്റ് നമ്പൂതിരി വരച്ച് നൽകിയ ചിത്രമാണിത്. ഏകദേശം അഞ്ചുവർഷം കൊണ്ടാണ് നമ്പൂതിരി സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം വരച്ചത്. ലോകത്ത് മറ്റാർക്കും വരയ്ക്കാൻ പറ്റാത്ത ചിത്രമെന്ന് അറിഞ്ഞ് തന്നെയാണ് അദ്ദേഹത്തോട് സൗന്ദര്യലഹരി നമ്പൂതിരിയോട് ആവശ്യപ്പെട്ടതെന്നാണ് മോഹൻലാൽ തന്നെ പറഞ്ഞിട്ടുള്ളത്.

സൗന്ദര്യലഹരി

മനസ്സിലെ ശ്ലോകത്തിലും എത്രയോ മനോഹരമായ ചിത്രമെന്നാണ് ആ ചിത്രത്തെ മോഹൻലാൽ വിശേഷിപ്പിച്ചത്. ഒരിക്കലും കാണാത്ത നിറമായിരുന്നു ചിത്രത്തിനെന്നും താൻ വീടുകൾ മാറിയപ്പോഴെല്ലാം പ്രധാന മുറിയിൽ ആ ചിത്രവും വച്ചതായും ചിത്രങ്ങളെക്കുറിച്ചറിയാവുന്നവരെല്ലാം ആ ചിത്രം കണ്ട് അദ്ഭുതപ്പെടാറുണ്ടെന്നും മോഹൻലാൽ പലകുറി പറഞ്ഞിട്ടുണ്ട്. ഒരിക്കൽ മോഹൻലാലിന്റെ വീട്ടിലെത്തിയ നമ്പൂതിരി പോലും ഇത് താൻ വരച്ചതാണോ എന്ന് ചോദിച്ചതായും മോഹൻലാൽ പറഞ്ഞിട്ടുണ്ട്. ചിത്രകാരനെപ്പോലും അദ്ഭുതപ്പെടുത്തുന്ന ആ ചിത്രം ലഭിക്കാനുള്ള ഭാഗ്യം തനിക്ക് വന്ന് ചേർന്നതിൽ അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നുവെന്നായിരുന്നു മോഹൻലാലിന്റെ പ്രതികരണം

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം