PEOPLE

സി ആർ ഓമനക്കുട്ടന്റെ ആക്ഷേപഹാസ്യ പരമ്പര ദേശാഭിമാനി എന്തുകൊണ്ട് അവസാനിപ്പിച്ചു?

മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യം സി ആര്‍ ഓമനക്കുട്ടന്റേതായിരുന്നുവെന്നതില്‍ സംശയമില്ല

കെ ബാലകൃഷ്ണൻ

സി ആര്‍ ഓമനക്കുട്ടന്‍ മാഷെക്കുറിച്ചോര്‍ക്കുമ്പോള്‍ കോട്ടയത്തെക്കുറിച്ചുള്ള ആ കഥയാണാദ്യം ഓര്‍മവരിക. പബ്ലിക് സര്‍വീസ് കമ്മീഷന്റെ എഴുത്തുപരീക്ഷക്കു ശേഷമുള്ള അഭിമുഖമാണ് സന്ദര്‍ഭം. അഭിമുഖം നടത്തുന്ന സുന്ദരികളും സുന്ദരന്മാരും ചോദിക്കുന്നു, എന്താണ് പേര്, മറുപടി ഓമനക്കുട്ടന്‍. ഓമനക്കുട്ടന്‍ എന്നുമാത്രമോ എന്ന് വീണ്ടും ചോദ്യം വിശദാംശം തിരക്കി... മറുപടി...

ഓമനക്കുട്ടന്‍ ഗോവിന്ദന്‍ ബലരാമനെക്കൂടെ കൂടെക്കൂടാതെ, കാമിനിമണിയമ്മതന്‍ അംഗസീമനി ചെന്നുകേറിനാന്‍... അമ്മയുമപ്പോള്‍ മാറോടണച്ചിട്ടങ്ങുമ്മവെച്ചു കിടാവിനെ, അമ്മിഞ്ഞ കുടിപ്പിച്ചാനിപ്പിച്ച...

ഉദ്യോഗാര്‍ഥിയായ സി ആര്‍ ഓമനക്കുട്ടന്‍ നീട്ടിച്ചൊല്ലിയപ്പോള്‍ സുന്ദരികളും സുന്ദരന്മാരും മന്ദഹാസത്തോടെ മതിമതിയെന്ന് നിര്‍ത്തിക്കുന്നു... അടുത്ത ചോദ്യം സ്ഥലമേതാണെന്നായി. സ്ഥലം കോട്ടയം. എന്താണ് കോട്ടയത്തിന്റെ പ്രത്യേകതയെന്നായി ചോദ്യം.

സ്‌നേഹവും ലാളിത്യവും, സാധാരണത്വവുമായിരുന്നു സി ആറിന്റെ മുഖമുദ്ര

അതിന് വിശദമായ ഒരു കഥയാണ് സി ആര്‍ ഓമനക്കുട്ടന്‍ പറഞ്ഞത്. കോട്ടയത്തെ ഒരു പ്രഭാതം. അന്യനാട്ടുകാരനായ ഒരാള്‍ മഞ്ഞുകൊള്ളാതിരിക്കാന്‍ തലേക്കെട്ടുമായി നഗരത്തിലൂടെ പ്രഭാതസവാരി നടത്തുകയാണ്. അത് പൂര്‍ത്തിയായപ്പോള്‍ അയാള്‍ ഒരു നാടന്‍ ചായക്കടയില്‍ കയറി ചായ കുടിക്കുന്നു. അവിടെ ഇരിക്കുന്നവരോട് സ്വഗതംപോലെ ആ അതിഥിയുടെ ചോദ്യം... ഇവിടെ വലിയ പോക്കറ്റടിക്കാരുണ്ടെന്നൊക്കെയാണ് മുമ്പ് കേട്ടത്... അയാളുടെ മുഖത്ത് ഒരു പുച്ഛച്ചിരി വിടര്‍ന്നു.

കേട്ടുനില്‍ക്കുന്നവരിലൊരാളുടെ അതിപുച്ഛത്തോടെയുള്ള മറുപടി വന്നു ഓഹ്... നിങ്ങളുടെ തലയില്‍കെട്ടിവെച്ചത് എടുക്കാത്ത മുക്കാലല്ലേ...

അപ്പോഴാണ് അതിഥി ഞെട്ടിയത്. അസാധുവായ ഓട്ട മുക്കാല്‍ താന്‍ തോര്‍ത്തില്‍കെട്ടി തലേക്കെട്ടാക്കിയത് അവര്‍ അഴിച്ചുനോക്കിയിരിക്കുന്നു. താന്‍ നടന്നുപോകുന്നതിനിടയില്‍ അത് തുറന്നുനോക്കുകയും എടുക്കാത്തതാണെന്ന് മനസ്സിലാക്കി അവിടെത്തന്നെ കെട്ടിവെക്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും താനതറിഞ്ഞില്ല.

തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്ന കാലത്ത് വേണ്ടത്ര അംഗീകാരം ലഭിച്ച എഴുത്തുകാരനല്ല സി ആര്‍ ഓമനക്കുട്ടന്‍. അദ്ദേഹം ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയ മഹത്തായ സംഭാവന ഓര്‍ക്കേണ്ടവര്‍ ഓര്‍ക്കുന്നുമില്ല.

ഇന്റര്‍വ്യൂ ബോഡ് കുലുങ്ങിക്കുലുങ്ങിച്ചിരിച്ചു. തീര്‍ന്നോ എന്ന ചോദ്യത്തിന് ഇല്ലില്ല എന്ന മറുപടി... ചായ കുടിച്ച് 15-ന്റെ നോട്ടുകൊടുത്തപ്പോള്‍ കച്ചവടക്കാരന്‍ 15-ന്റെ നോട്ടോ എന്നു ചോദിച്ചപ്പോള്‍, അതേ കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറങ്ങിയതെന്ന് മറുപടി. എങ്കില്‍ ഇതാ പിടിച്ചോ എന്ന് മറുപടി. രണ്ട് ഏഴിന്റെ നോട്ടും 15 പൈസയുടെ നാണയവും... !സി ആര്‍ ഓമനക്കുട്ടന്റെ നര്‍മത്തിന്റെ ശൈലിയാണിത്. കോട്ടയം കഥകള്‍ എന്ന ആദ്യകാല കഥാസമാഹാരത്തിലാണ് ഈ കഥകള്‍.

തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്ന കാലത്ത് വേണ്ടത്ര അംഗീകാരം ലഭിച്ച എഴുത്തുകാരനല്ല സി ആര്‍ ഓമനക്കുട്ടന്‍. അദ്ദേഹം ഇടതുപക്ഷ-പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയ മഹത്തായ സംഭാവന ഓര്‍ക്കേണ്ടവര്‍ ഓര്‍ക്കുന്നുമില്ല.1977 ജനുവരി ആദ്യം അടിയന്തരാവസ്ഥക്ക് അയവുവരുത്തി പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ദേശാഭിമാനിയില്‍ വന്ന തലക്കെട്ട് 'അടിയന്തരാവസ്ഥ അറബിക്കടലില്‍' എന്നായിരുന്നു. പിറ്റേന്നത്തെ മലയാള മനോരമയില്‍ യേശുദാസന്റെ വലിയ കാര്‍ട്ടൂണ്‍. ഇഎംഎസും പാര്‍ട്ടിയും അറബിക്കടലില്‍ നിലകിട്ടാതെ കയത്തില്‍ മുങ്ങുന്നത്... അന്നത്തെ പ്രതിപക്ഷമായ സിപിഎം പക്ഷം 'അടിയന്തരാവസ്ഥ അറബിക്കടലില്‍' എന്ന മുദ്രാവാക്യമാണ് പ്രധാനമായും തിരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ചതെങ്കില്‍ കോണ്‍ഗ്രസ് പക്ഷമാകട്ടെ യേശുദാസന്റെ ആ അറബിക്കടല്‍ കാര്‍ട്ടൂണ്‍- നിലകിട്ടാക്കയത്തില്‍ ഇഎംഎസ്... ലക്ഷക്കണക്കിന് പോസ്റ്ററുകളായച്ചടിച്ച് പ്രചരിപ്പിക്കുകയായിരുന്നു.

കക്കയം മേഖലയില്‍ വിശദമായി അന്വേഷണം നടത്തി കക്കയം ക്യാമ്പ് കഥപറയുന്നു എന്ന വിശദമായ പരമ്പര ദേശാഭിമാനിയില്‍ എഴുതുന്നത്. മലയാള മാധ്യമചരിത്രത്തിലെ ഏറ്റവും വലിയ എക്‌സ്‌ക്ലൂസീവുകളിലൊന്നായി അത് ചരിത്രത്തില്‍...

ആ സന്ദര്‍ഭത്തിലാണ് ദേശാഭിമാനി ദിനപത്രത്തില്‍ ഒന്നാം പേജില്‍ ഏറ്റവും മുകളിലായി. അതായത് സൂപ്പര്‍ ലീഡായി ശവംതീനികള്‍ എന്ന പേരില്‍ ഒരു പരമ്പര വരുന്നത്. എഴുതുന്നത് സി ആര്‍. മലയാള മാധ്യമചരിത്രത്തിലെ വമ്പിച്ച ഒരു സംഭവംതന്നെയായിരുന്നു അത്. ആര്‍ ഇ സി വിദ്യാര്‍ഥിയായ രാജനെ പോലീസ് ഉരുട്ടിക്കൊന്നതിന്റെ കഥ... ഏഴോ എട്ടോ ദിവസം നീണ്ട ആ പരമ്പര കേരളത്തെ നടുക്കി. കെ കരുണാകരന്റെ ഭരണത്തില്‍ പോലീസ് നടത്തിയ നരമേധം... കരുണാകരന്റെ പരിചയക്കരനായ പ്രൊഫസര്‍ ഈച്ചരവാരിയര്‍ക്കുണ്ടായ കരള്‍പിളര്‍ക്കുന്ന അനുഭവം... ഈച്ചരവാരിയരുടെ കൂടെ കോളേജധ്യാപകനായി പ്രവര്‍ത്തിക്കുകയായിരുന്ന സി ആര്‍ ഓമനക്കുട്ടന്‍, വാരിയരുടെ ദുഃഖം അപ്പടി ഒപ്പിയെടുത്ത് സ്വന്തം ദുഃഖമായി അനുഭവിച്ച് കടുത്ത രോഷത്തോടെ ആവിഷ്‌കരിക്കുകയായിരുന്നു. ആക്ഷേപഹാസ്യത്തിന്റെ ശക്തി കേരളം അറിയുകയായിരുന്നു...

സി ആറിന്റെ ശവംതീനികള്‍ വന്നശേഷമാണ് ദേശാഭിമാനിയുടെ ലേഖകന്‍ അപ്പുട്ടന്‍ വള്ളിക്കുന്ന് കക്കയം മേഖലയില്‍ വിശദമായി അന്വേഷണം നടത്തി കക്കയം ക്യാമ്പ് കഥപറയുന്നു എന്ന വിശദമായ പരമ്പര ദേശാഭിമാനിയില്‍ എഴുതുന്നത്. മലയാള മാധ്യമചരിത്രത്തിലെ ഏറ്റവും വലിയ എക്‌സ്‌ക്ലൂസീവുകളിലൊന്നായി അത് ചരിത്രത്തില്‍...

മലയാളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യം സി ആര്‍ ഓമനക്കുട്ടന്റേതായിരുന്നുവെന്നതില്‍ സംശയമില്ല. കോളേജ് അധ്യാപകനായിരിക്കെത്തന്നെ ദേശാഭിമാനിയില്‍ സി ആര്‍ നിരന്തരം എഴുതിപ്പോന്നു. തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ സംസ്ഥാന ഇലക്ഷന്‍ ഡെസ്‌കില്‍ അതിഥിതാരമായി ദീര്‍ഘകാലം അദ്ദേഹമുണ്ടായിരുന്നു. ഇലക്ഷന്‍ പ്രത്യേക പേജിലെ നര്‍മ കുറിപ്പുകള്‍ തയ്യാറാക്കിയത് അദ്ദേഹമായിരുന്നു. കോളേജുകളില്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ എന്‍ സുഗതനും അക്കാലത്ത് ഇലക്ഷന്‍ ഡസ്‌കിലെ അവിഭാജ്യഘടകമായിരുന്നതായി ഓര്‍ക്കുന്നു.

അന്നൊരുദിവസം അഘശംസി എഴുതിയത് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസവുമായി ബന്ധപ്പെട്ടാണ്. എ കെ ആന്റണിയെ മഹത്വവല്‍ക്കരിച്ചും ഉമ്മന്‍ചാണ്ടിയെ ഇകഴ്ത്തിയും ( അതോ തിരിച്ചോ) അഘശംസി എഴുതി. സിപിഎം വിഭാഗീയത ദേശാഭിമാനിയിലും പടര്‍ന്നുപിടിച്ച കാലമാണ്. കെ മോഹനനാണ് അന്ന് എഡിറ്റോറിയല്‍ ചുമതല. ചീഫ് എഡിറ്ററാകട്ടെ വി എസ് അച്ചുതാനന്ദനും. അഘശംസിയുടെ പംക്തിയിലെ പരാമർശം സംബന്ധിച്ച് പത്രസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ജനറല്‍ എഡിറ്ററായ കെ മോഹനനാണ്. അദ്ദേഹത്തിന് തെറ്റുപറ്റിയെന്ന മട്ടില്‍ വി എസ് തുറന്നടിച്ചുപറഞ്ഞു

പിന്നീടാണ് ദേശാഭിമാനിയില്‍ ആഴ്ചയിലൊരു ദിവസം ആക്ഷേപഹാസ്യ പംക്തി അദ്ദേഹം കൈകാര്യം ചെയ്തത്. അഘശംസി എന്ന തൂലികാനാമത്തിലാണദ്ദേഹം അത് കൈകാര്യം ചെയ്തുപോന്നത്. ആ പംക്തി നിലച്ചതിന് പിന്നില്‍ സിപിഎമ്മിലെ വിഭാഗീയത പ്രധാന കാരണമായിരുന്നു. 2003-ലോ നാലിലോ ആണ് സിപിഎമ്മില്‍ വിഭാഗീയത അതിരൂക്ഷമായി മൂര്‍ഛിച്ചുകൊണ്ടിരിക്കുന്നത്. അന്നൊരുദിവസം അഘശംസി എഴുതിയത് കോണ്‍ഗ്രസ്സിലെ ഗ്രൂപ്പിസവുമായി ബന്ധപ്പെട്ടാണ്. എ കെ ആന്റണിയെ പുണ്യവല്‍ക്കരിച്ചും ഉമ്മന്‍ചാണ്ടിയെ ഇകഴ്ത്തിയും ( അതോ തിരിച്ചോ) അഘശംസി എഴുതി. സിപിഎം വിഭാഗീയത ദേശാഭിമാനിയിലും പടര്‍ന്നുപിടിച്ച കാലമാണ്. കെ മോഹനനാണ് അന്ന് എഡിറ്റോറിയല്‍ ചുമതല. ചീഫ് എഡിറ്ററാകട്ടെ വി എസ് അച്ചുതാനന്ദനും. അഘശംസിയുടെ പംക്തിയിലെ പരാമർശം സംബന്ധിച്ച് പത്രസമ്മേളനത്തില്‍ ചോദ്യമുയര്‍ന്നപ്പോള്‍ അതിന്റെ ഉത്തരവാദിത്തം ജനറല്‍ എഡിറ്ററായ കെ മോഹനനാണ്. അദ്ദേഹത്തിന് തെറ്റുപറ്റിയെന്ന മട്ടില്‍ വി എസ് തുറന്നടിച്ചുപറഞ്ഞു. വാസ്തവത്തില്‍ സി ആര്‍ അതെഴുതിയതിലോ എഴുത്തിന്റെ സാരത്തിലോ തെറ്റായിട്ടൊന്നുമില്ലായിരുന്നെങ്കിലും വിഭാഗീയതയുടെ കേന്ദ്രബിന്ദുക്കളിലൊന്നായി അത് പരിണമിച്ചു. അതോടെ അഘശംസിയുടെ പംക്തി നിലയ്ക്കുകയും ചെയ്തു.

സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിന്നാമ്പുറക്കഥകളുടെ ഖനിയായ അദ്ദേഹം അതിലേക്കിറങ്ങിയാല്‍പ്പിന്നെ കയറുക എളുപ്പമല്ല

സിനിമയിലും സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും ചരിത്രത്തിലും അഗാധമായ ജ്ഞാനമുണ്ടായിരുന്ന ഓമനക്കുട്ടന്‍ മാഷ്ക്ക് സംസ്ഥാനത്തിന്റെ ഏതുഭാഗത്തെയും സൗഹൃദക്കൂട്ടായ്മയില്‍ സ്ഥാനമുണ്ടായിരുന്നു. തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം നടക്കുമ്പോള്‍ രണ്ടോ മൂന്നോ വര്‍ഷം അദ്ദേഹം ഞങ്ങള്‍ താമസിച്ച് മുറിയില്‍ താമസിച്ചിട്ടുണ്ട്. എവിടെപ്പോയാലും മുറിയൊന്നുമെടുക്കണമെന്നില്ല. എവിടെയും സ്വീകാര്യനായിരുന്നു അദ്ദേഹം. മുറിയില്‍ കയറിവന്ന് കയ്യിലെ സഞ്ചി അവിടെ വെച്ചുകഴിഞ്ഞാല്‍ താന്‍ ഇവിടെയാണ് താമസിക്കുന്നതെന്ന പ്രഖ്യാപനമാണതില്‍ മനസ്സിലാക്കേണ്ടത്. സാഹിത്യത്തിന്റെയും രാഷ്ട്രീയത്തിന്റെയും പിന്നാമ്പുറക്കഥകളുടെ ഖനിയായ അദ്ദേഹം അതിലേക്കിറങ്ങിയാല്‍പ്പിന്നെ കയറുക എളുപ്പമല്ല. മകന്‍ അമല്‍ നീരദ് കൊല്‍ക്കത്തയില്‍ സിനാമസംവിധാനം പഠിക്കാന്‍ പോയതിനെക്കുറിച്ചൊക്കെ തിരുവന്തപുരത്തെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലെ മുറിയിലിരുന്ന് അദ്ദേഹം ദീര്‍ഘനേരം സംസാരിച്ചത് ഓര്‍മയിലുണ്ട്. സ്‌നേഹവും ലാളിത്യവും, സാധാരണത്വവുമായിരുന്നു സി ആറിന്റെ മുഖമുദ്ര... അദ്ദേഹത്തിന്റെ എണ്‍പതാം ജന്മാവാര്‍ഷികാഘോഷത്തിന്റെ വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഒന്നു പോയിക്കാണണമെന്ന് ആഗ്രഹിച്ചതായിരുന്നു...

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി