നഞ്ചിയമ്മ 
PEOPLE

പതിവുകള്‍ പൊളിച്ചെഴുതി സച്ചിയുടെ ​'ദൈവമകൾ'; മികച്ച ​ഗായികയായി നഞ്ചിയമ്മ

ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്ന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടുന്ന ആദ്യമലയാളി വനിത

വെബ് ഡെസ്ക്

കേരളത്തിലെ തന്നെ ഏറ്റവും പിന്നാക്ക മേഖലയായ അട്ടപ്പാടിയില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച ചലച്ചിത്ര പുരസ്‌കാര വേദിയിലേക്കുള്ള ദൂരം ഒറ്റ പാട്ടില്‍ താണ്ടിയ പ്രതിഭ. പതിവ് രീതികളുടെ പൊളിച്ചെഴുത്തില്‍ നഞ്ചിയമ്മ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടുമ്പോള്‍ രചിക്കപ്പെടുന്നത് മറ്റൊരു ചരിത്രം കൂടിയാണ്. ആദിവാസി ഗോത്രവിഭാഗത്തില്‍ നിന്ന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടുന്ന ആദ്യമലയാളി വനിത കൂടിയാകുന്നു നഞ്ചിയമ്മ.

അട്ടപ്പാടിയിലെ ഇരുള ഗോത്ര വിഭാഗത്തില്‍പ്പെട്ട നഞ്ചിയമ്മ സ്വന്തം ഊരിലെ സകല സമിതിയിലെ നാടന്‍പാട്ട് ഗായികയായിരുന്നു. ഗോത്രവിഭാഗത്തിന് വേണ്ടി നിര്‍മ്മിച്ച ഒരു ഡോക്യുമെന്ററിയില്‍ പാടിയത് മാത്രമായിരുന്നു സിനിമ എന്ന മാധ്യമവുമായി നഞ്ചിയമ്മയ്ക്ക് അതുവരെയുണ്ടായിരുന്ന പരിചയം. അയ്യപ്പനും കോശിയുമെന്ന ചിത്രത്തിന് വേണ്ടി ലൊക്കേഷന്‍ തേടിയെത്തിയ സച്ചിയ്ക്ക് മുന്നില്‍ യാദൃശ്ചികമായി എത്തിപ്പെട്ടു നഞ്ചിയമ്മ. അവരുടെ വരികളുടെയും ഈണത്തിന്റെയും സാധ്യതകള്‍ തിരിച്ചറിഞ്ഞ സച്ചി ദൈവമകളെ.. എന്ന പാട്ട് അതേപടി ചിത്രത്തില്‍ ഉള്‍പ്പെടുത്തി.അങ്ങനെ നഞ്ചിയമ്മ മലയാള സിനിമയിലെ പിന്നണി ഗായികയുമായി. അയ്യപ്പനും കോശിയും തമ്മിലുള്ള കലഹത്തിന് ജീവന്‍ നല്‍കിയ വരികള്‍ പ്രേക്ഷകന്റെ ഹൃദയത്തിലാണ് തൊട്ടത്.

ആ ശബ്ദത്തിന്റെ മാസ്മരികത സിനിമയില്‍ കൂടുതല്‍ ഉപയോഗിക്കാനുള്ള സച്ചിയുടെ തീരുമാനത്തിലാണ് 'കലക്കാത്ത' എന്ന ഗാനത്തിന്റെ പിറവി. ജേക്‌സ് ബിജോയ് ചിട്ടപ്പെടുത്തി നല്‍കിയ സ്വന്തം വരികളെ നഞ്ചിയമ്മ മനസറിഞ്ഞു പാടി. കലക്കാത്ത എന്ന ഗാനവും നഞ്ചിയമ്മയും മലയാളികളുടെ ആഘോഷമായി. പൃഥ്വിരാജിനെയോ ബിജു മേനോനെയോ , സിനിമയെ പോലുമോ അറിയാതെ സച്ചിയുടെ കൈപിടിച്ച് പിന്നണി ഗാന രംഗത്തേക്ക് വന്ന നഞ്ചിയമ്മ ഇരുവര്‍ക്കും സച്ചിക്കുമൊപ്പം പ്രശസ്തിയുടെ പടവുകള്‍ കയറി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും സ്വന്തമാക്കി. അട്ടപ്പാടിയില്‍ നിന്ന് മലയാള സിനിമയിലേക്ക് സ്വന്തം പാട്ടുമായെത്തിയ നഞ്ചിയമ്മ അതേ പാട്ടിന്റെ മികവില്‍ ദേശീയ പുരസ്‌കാര വേദിയിലും തിളങ്ങുകയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ