ജീവിതത്തില്‍ തോറ്റുപോകുന്ന മനുഷ്യരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് കൈത്താങ്ങാവുക എന്നത് ചെറിയ കാര്യമല്ല. നിരാലംബരായ നിരവധി മനുഷ്യരുടെ ജീവിതത്തില്‍ ചിത്രകലയിലൂടെ വെളിച്ചം പകരുകയാണ് സുലോചന ടീച്ചര്‍. ആശ്രയ വുമൺ ചാരിറ്റബിൾ സൊസൈറ്റിയിലൂടെ നിരവധി സ്ത്രീകൾക്ക് സ്വന്തംകാലിൽ നിൽക്കാൻ അവസരമൊരുക്കുകയും ട്രാൻസ്ജൻഡേഴ്സ്, ക്യാൻസർ രോഗികൾ, ജയിൽ അന്തേവാസികൾ തുടങ്ങി നിരവധിപേർക്ക് ചിത്രകലയിലൂടെ ജീവിത വഴി തുറന്ന് കൊടുക്കുകയും ചെയ്തു ടീച്ചർ.