കനത്ത വെയിലിൽ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന മത്സ്യത്തൊഴിലാളി  ഫോട്ടോ: അജയ് മധു
PHOTO FEATURE

വികസനത്തിൽ മുങ്ങിയവർ...

അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തുക, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ പുനഃരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മത്സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്.

അജയ് മധു
മത്സ്യത്തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
മത്സ്യബന്ധന വലയുമായി സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന മത്സ്യത്തൊഴിലാളികൾ
സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധത്തിൽ ബോട്ടുമായി പങ്കെടുക്കുന്ന മത്സ്യത്തൊഴിലാളി
സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന മത്സ്യത്തൊഴിലാളി പ്രതിഷേധത്തിൽ പങ്കെടുത്ത വയോധിക
അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തുക, തീര സംരക്ഷണം ഉറപ്പാക്കുക, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ പുനഃരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴിലാളികൾ യാനങ്ങളുമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധം
അശാസ്ത്രീയമായ വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തണമെന്ന ആവശ്യമുന്നയിച്ച് ബോട്ടുമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്ന യുവാക്കൾ
നഗരത്തിൽ പലയിടങ്ങളിലായി യാനങ്ങളുമായെത്തിയ മത്സ്യത്തൊഴിലാളികളെ പോലീസ് തടഞ്ഞെങ്കിലും ശ്രമം വിഫലമായി. ബോട്ടുകളുമായി പ്രതിഷേധക്കാർ എംജി റോഡ് പൂർണ്ണമായി ഉപരോധിച്ചപ്പോൾ
നശിക്കുന്ന തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ചീട്ട് കളിച്ച് പ്രതിഷേധിച്ചവർക്കിടയിൽ മീൻവല നെയ്യുന്ന തൊഴിലാളി
മണിക്കൂറുകളോളം നീണ്ട പ്രതിഷേധത്തിൽ ആയിരത്തോളം തൊഴിലാളികളാണ് പങ്കെടുത്തത്. പൊരിഞ്ഞ വെയിലിൽ ബോട്ടിന് മുകളിലിരുന്ന് പ്രതിഷേധത്തിൽ പങ്കെടുക്കുന്ന യുവാവ്

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ