കനത്ത ചൂടിൽ നിര്‍ജലീകരണം ഉണ്ടാകാതിരിക്കാൻ വെള്ളം കുടിക്കുന്ന ഭക്തർ. ഫോട്ടോ: അജയ് മധു
PHOTO FEATURE

കുംഭമാസച്ചൂടിലെ പൊങ്കാല

വേനലിന്റെ കാഠിന്യം ദിനംപ്രതി വർധിക്കുകയാണ്. കുംഭമാസച്ചൂടിൽ നടന്ന ആറ്റുകാൽ പൊങ്കാല കാഴ്ചകൾ

അജയ് മധു
ആറ്റുകാൽ ക്ഷേത്ര പരിസരത്ത് കനത്ത വെയിലിൽ പൊങ്കാലയർപ്പിക്കുന്ന ഭക്തർ.
വെയിലിൽ വാടാതെ... ക്ഷേത്ര പരിസരത്ത് പൊങ്കാലയർപ്പിക്കുന്ന ഭക്ത
കനത്ത ചൂടിനെത്തുടർന്ന് ആരോഗ്യവകുപ്പ് പൊങ്കാലയർപ്പിക്കുന്ന ഭക്തർക്കായി നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു.
33 ഡിഗ്രി സെൽഷ്യസാണ് തിരുവനന്തപുരം നഗരത്തിൽ പൊങ്കാല ദിനത്തില്‍ രേഖപ്പെടുത്തിയത്
സൂര്യപ്രകാശത്തിൽ നിന്നും രക്ഷനേടാൻ തുണികൊണ്ട് തലമറച്ചിരിക്കുന്ന സ്ത്രീ. ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
വെയിലിൽ നിന്നും രക്ഷനേടാൻ വീശറി തൊപ്പിയായി ഉപയോഗിക്കുന്ന ഭക്ത
കനത്ത ചൂടിനെ വകവയ്ക്കാതെ പൊങ്കാലയർപ്പിക്കുന്ന ഭക്തരുടെ ചിത്രം പകർത്തുന്ന വിദേശി
ആറ്റുകാൽ പൊങ്കാലയർപ്പിക്കുന്നതിനിടെ കനത്ത ചൂടിൽ തളർന്ന വയോധിക
ക്ഷേത്രപരിസരത്ത് പൊങ്കാലയർപ്പിക്കാനെത്തിയ പെൺകുട്ടി
കിഴക്കേക്കോട്ടയിൽ അനുഭവപ്പെട്ട തിരക്ക്
കനത്ത ചൂടിനൊപ്പം അടുപ്പിലെ ചൂട് കൂടി ആയാലോ
വെയിലിൽ നിന്നും രക്ഷതേടി തോർത്ത് തലയിൽ മൂടി ഭക്ഷണത്തിനായി കാത്ത് നിൽക്കുന്ന യുവതികൾ
ചൂടിൽ നിന്നും ശമനം നേടാൻ ഐസ് കഴിക്കുന്ന ഭക്ത
കനത്ത വെയിലിൽ നിന്നും രക്ഷനേടാൻ പൊങ്കാലയർപ്പിക്കാനെത്തിയവർ ആശ്രയിച്ചത് വികസനത്തിൽ അറ്റ് പോകാറായ വലിയ മരങ്ങൾക്ക് താഴെയാണ് . വലിയശാലയിൽ നിന്നുള്ള കാഴ്ച
ചൂടിൽ നിന്നും ശമനം നേടാൻ വെള്ളം കുടിക്കുന്ന വയോധിക
വെയിലിൽ നിന്നും രക്ഷനേടാൻ വിവിധ തരത്തിൽ തല മൂടിയിരിക്കുന്നവർ
പൊങ്കാലയോടനുബന്ധിച്ച് വിവിധയിടങ്ങളിൽ നടന്ന അന്നദാന വിതരണയിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പട്ടത്. കടുത്ത വെയിലിൽ ഭക്ഷണം വാങ്ങാൻ നിൽക്കുന്നവരുടെ നീണ്ട നിര. തമ്പാനൂരിൽ നിന്നുള്ള കാഴ്ച
കടുത്ത ചൂടിൽ നിന്നും രക്ഷ നേടാൻ കിള്ളിപ്പാലം ബൈപ്പാസിലെ ഡിവൈഡറിലെ അലങ്കാര ചെടിക്ക് കീഴെ അഭയം തേടിയ ഭക്തർ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ