എച്ചൂസ് മീ... കലോത്സവ വേദിയിലെ ഒരു രസക്കാഴ്ച  ഫോട്ടോ: അജയ് മധു
PHOTO FEATURE

'ആരാരും മനസിൽനിന്നൊരിക്കലും മറക്കുവാൻ ആകാത്ത വിധമുള്ളതായ'; താരമായി കൊല്ലം കലോത്സവം

വർണശബളമായ നാല് രാപകലുകൾക്കൊടുവിൽ, നൂറുകണക്കിന് പ്രതിഭകൾ മാറ്റുരച്ച കലാമാമങ്കത്തിന് തിരശീല

അജയ് മധു
മുദ്രനടനം... ഹൈസ്‌കൂൾ പെൺകുട്ടികളുടെ ഭരതനാട്യം മത്സരത്തിൽനിന്ന്
ചവിട്ടുനാടകം മത്സരവേദിക്ക് പുറത്ത് ക്യാമറയ്ക്ക് മുന്നിൽ ചവിട്ട് നാടകം അവതരിപ്പിക്കുന്ന ആശാൻ
കഥകളി വേദിയിൽനിന്നുള്ള കാഴ്ച
ആശാനെ മറന്നാലും മുദ്ര മറക്കല്ലേ...വേദിയിൽ ഓട്ടൻ തുള്ളൽ മത്സരത്തിന് മുൻപ് അവസാനഘട്ട പരിശീലനം നടത്തുന്ന മത്സരാർത്ഥി
ഹൈസ്‌കൂൾ പെൺകുട്ടികളുടെ ഭരതനാട്യം വേദിക്ക് മുന്നിലെ കാഴ്ച
കരുതൽ... കൂടിയാട്ടം മത്സരത്തിൽ പങ്കെടുക്കാൻ തയാറെക്കുന്നതിനിടെ സഹമത്സരാർത്ഥിയുടെ കണ്ണിൽ വീണ മുടി നീക്കം ചെയ്യുന്ന മത്സരാർത്ഥി
സോപാനത്തിലെ ചവിട്ടുനാടകം മത്സരവേദിയിൽ പത്രഫോട്ടോഗ്രാഫർമാർക്കുവേണ്ടി പോസ് ചെയ്യുന്ന മത്സരാർഥികൾ
ഇരുട്ടിലും വെളിച്ചത്തിലും ഇഴചേർന്ന ഭാവഭേദങ്ങൾ... ഹൈസ്കൂൾ വിഭാഗം ഓട്ടൻതുള്ളൽ മത്സരത്തിൽനിന്ന്
സംഘനൃത്ത മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥി അപ്രതീക്ഷിതമായി പെയ്ത മഴയിൽ
സസൂക്ഷ്മം... എല്ലാ വേദികളിലെയും സാന്നിധ്യമായിരുന്നു ഗൗരവമായി കല ആസ്വദിക്കുന്നവർ. ചവിട്ടുനാടകം ആസ്വദിക്കുന്ന പ്രേക്ഷകൻ
കാലാവസ്ഥക്ക് പുറമെയുള്ള മത്സരച്ചൂടിന് തത്കാലിക ശമനമാണ്ഐസ്ക്രീം. ഐസ്ക്രീം നിറച്ച പെട്ടികളുമായി മത്സരവേദിക്ക് സമീപമുള്ള സ്റ്റാളിലേക്ക് നീങ്ങുന്ന മിൽമ ജീവനക്കാർ
മത്സരാർത്ഥികൾക്കായി എത്തിച്ച സിംഹാസനത്തിൽ വിശ്രമിക്കുന്ന ഓട്ടോ തൊഴിലാളി
'ശുനകൻ വന്നു കാഴ്ചകൾ കാണാൻ'... സംഘനൃത്തമത്സരം കാണാൻ ആശ്രാമം മൈതാനിയിലെ വേദിയിൽ നായക്കുട്ടിയുമായെത്തിയ യുവതി
ഈ കടമ്പയും കടന്ന്... കനത്ത മഴയിൽ കലോത്സവത്തിന്റെ പ്രധാന വേദിയായ ആശ്രാമം മൈതാനിയിലുണ്ടായ വെള്ളകെട്ടിലൂടെ എച്ച് എസ് എസ് വിഭാഗം സംഘനൃത്തം മത്സരത്തിനായി നീങ്ങുന്ന വിദ്യാർഥിനികൾ
കലാസ്വാദനത്തിന് പ്രായമോ കാലാവസ്ഥയോ ഒന്നും തടസ്സമല്ല. സംഘനൃത്ത മത്സരം വീക്ഷിക്കാനെത്തിയ വയോധിക മഴയിൽനിന്ന് രക്ഷനേടാൻ കസേര ചൂടിയപ്പോൾ. ആശ്രാമം മൈതാനിയിൽ നിന്നുള്ള കാഴ്ച
ഉൾക്കാഴ്ചയിൽ നിറഞ്ഞാടി.... ചവിട്ടുനാടകം മത്സരത്തിനിടെ തലയിലെ കിരീടം കാഴ്ച മറച്ചെങ്കിലും ചുവട് പിഴയ്ക്കാതെ രംഗം പൂർത്തിയാക്കാനുള്ള മത്സരാർത്ഥിയുടെ ശ്രമം
ഇത് ഇന്നെങ്ങാനും തീരുമോ ആവോ? കൂടിയാട്ടം മത്സരത്തിനുശേഷം ചമയമഴിക്കുന്ന മത്സരാർത്ഥികൾ

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം

എറണാകുളം - അങ്കമാലി അതിരൂപത: നിലപാട് കടുപ്പിച്ച് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ, വിമത സംഘടനകൾക്ക് കടിഞ്ഞാൺ

മുപ്പത് മിനിറ്റില്‍ ഡെലിവറി; ഇ കൊമേഴ്സ് വിപണിയെ വിഴുങ്ങാന്‍ റിലയന്‍സ്