കൊമ്പൻസിനെതിരെ കാലിക്കറ്റ്എഫ്സിയുടെ കെർവൻസ് ബെൽഫോർട്ടിന്റെ ഗോൾ ശ്രമം ഫോട്ടോ: അജയ് മധു
PHOTO FEATURE

തീപാറും ഗോളുകളിൽ പകച്ച് കൊമ്പന്മാർ...

അജയ് മധു
തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്. സി- കാലിക്കറ്റ് എഫ്. സി മത്സരത്തിൽ പലസ്തീന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ കാണികൾ
കൊമ്പൻസിന്റെ ബ്രസീലിയൻ താരം ഡവി കൂൻ കാലിക്കറ്റിന്റെ സെനഗൽ താരം പപ്പെ അബ്ദുള്ളായേവിന്റെ മുന്നേറ്റം തടയുന്നു.
തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന കാലിക്കറ്റിന്റെ ഹെയ്തി താരം കെർവൻസ് ബെൽഫോർട്ടിനെ കൊമ്പൻസിന്റെ ലാൽമയിസംഗ പ്രതിരോധിക്കാൻ ശ്രമിക്കുന്നു
കാലിക്കറ്റ് എഫ്സിയുടെ തോയ് സിംഗിനെ പ്രതിരോധിക്കുന്ന കൊമ്പൻസിന്റെ റെനാൻ റോച്ച
ഇരുപതാം മിനിറ്റിൽ ആദ്യ ഗോൾ നേടിയ മുഹമ്മദ്‌ റിയാസിന്റെ ആഹ്ലാദം
കാലിക്കറ്റിന്റെ ബെൽഫോർട്ടിന്റെ മുന്നേറ്റം കൊമ്പൻസിന്റെ അഖിൽ തടയാൻ ശ്രമിക്കുന്നു
ഇരുപതാം മിനിറ്റിൽ കൊമ്പൻസ് എഫ്സിക്കെതിരെ കാലിക്കറ്റ്എഫ്. സിയുടെ പ്രതിരോധ താരം അബ്ദുൽ ഹക്കു ഹെഡറിലൂടെ ഗോൾ നേടുന്നു.
ഗോൾ നേടിയ അബ്ദുൽ ഹക്കുവിന്റെ ആഹ്ലാദം
കൊമ്പൻസ് താരം ഗണേശന്റെ പ്രതിരോധം തകർത്ത് ഏണസ്റ്റ് ബാർഫോയുടെ ഗോൾ
ഒന്നാം പകുതിയിൽ മൂന്ന് ഗോളുകൾ നേടിയ കാലിക്കറ്റ് എഫ്. സിയുടെ ആഹ്ലാദ നൃത്തം
കൊമ്പൻസ് എഫ്സിയുടെ ഫ്രീകിക്ക് ഗോൾ ശ്രമം വിഭലമാക്കുന്ന കാലിക്കറ്റ് എഫ്സി താരങ്ങൾ
തിരുവനന്തപുരം കൊമ്പൻസിന്റെ മുന്നേറ്റം തടയുന്ന റീചാർഡ് ഓസേ എജിമംഗ്
കൊമ്പൻസിന് വേണ്ടി ഒരു ഗോൾ നേടിയ ഡാവി കൂനിന്റെ മുന്നേറ്റം പ്രതിരോധിക്കുന്ന കാലിക്കറ്റ് താരം
കാലിക്കറ്റിന്റെ മുന്നേറ്റം തടയുന്ന കൊമ്പൻസ് താരം
കാലിക്കറ്റിന്റെ കോർണർ കിക്ക് ഗോൾ ശ്രമം പ്രതിരോധിക്കുന്ന കൊമ്പൻസിന്റെ പ്രതിരോധ നിര
കാലിക്കറ്റ് എഫ്. സി താരത്തിന്റെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന കൊമ്പൻസ് താരം
കൊമ്പന്മാരുടെ പ്രതിരോധങ്ങളെ മറികടന്ന് കാലിക്കറ്റ് എഫ്സിയുടെ ബെൽഫോർട്ട് ടീമിന് വേണ്ടി നാലാം ഗോൾ നേടുന്നു
4-1ന് കാലിക്കറ്റ് എഫ്. സിയുമായി പരാജയപ്പെട്ട കൊമ്പൻസ് താരത്തിന്റെ നിരാശ.ആറ് കളിയിൽ 10 പോയൻ്റുള്ള കാലിക്കറ്റ് ലീഗ്പട്ടികയിൽ രണ്ടാം സ്ഥാനത്തും ആറ് കളിയിൽ ആറ് പോയൻ്റുള്ള കൊമ്പൻസ് നാലാം സ്ഥാനത്തുമാണ്. 12 പോയിന്റോടെ കണ്ണൂർ വാരിയേഴ്സ് എഫ്. സിയാണ് ഒന്നാം സ്ഥാനത്ത്.

വാക്പോരിലും കയ്യാങ്കളിയിലും മുങ്ങി നിയമസഭ; ഭരണ- പ്രതിപക്ഷ പോരിനിടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു

ചോദ്യം വെട്ടിയതില്‍ പ്രതിഷേധം, സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം; നിയമസഭയില്‍ ഭരണ പ്രതിപക്ഷ വാക്കേറ്റം

ലോകം കണ്ടുനിന്നു, ഇസ്രയേൽ കൊന്നൊടുക്കി: ഗാസ ആക്രമണത്തിന്റെ 365 ദിനങ്ങൾ

യുദ്ധക്കൊതിമാറാത്ത ഭരണാധികാരികള്‍, ദുരിതം പേറുന്ന ജനത; അശാന്തിയൊഴിയാത്ത പശ്ചിമേഷ്യ

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: കേസന്വേഷണത്തിൽ കേരളാ പോലീസിന് ഗുരുതര വീഴ്ച, വിധിപ്പകർപ്പ് പുറത്ത്