കനത്ത മഴയെതുടർന്ന് വീഴപുരം- ഇടത്വ റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന വൃദ്ധൻ ഫോട്ടോ: അജയ് മധു
പമ്പാ നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് വെള്ളക്കെട്ടുണ്ടായ പോളത്തുരുത്തിലെ വെള്ളം കയറിയ വീടിന് മുന്നിൽ ഗൃഹനാഥൻ പമ്പാ നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് വെള്ളം കയറിയ വീടുകളിലൊന്ന്. ആദ്യനില പൂർണ്ണമായി വെള്ളത്തിലായതിനെത്തുടർന്ന് രണ്ടാം നിലയിൽ അഭയം തേടി വീട്ടുകാർ.പമ്പാ നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് പോളത്തുരുത്തിലെ ശാരദയുടെ വീട് വെള്ളത്തിലായപ്പോൾ.പ്രദേശവാസികൾക്ക് ദുരിതമാണെങ്കിലും പുറത്ത് നിന്നുമെത്തുന്നവർക്ക് വെള്ളത്തിലൂടെയുള്ള യാത്ര സാഹസികതയാണ്. വീയപുരം ഇടത്വ റോഡിലൂടെ പാഞ്ഞു പോകുന്ന കാർ.കനത്ത മഴയിൽ വീയപുരത്ത് വെള്ളക്കെട്ടിൽ പെട്ട വീട്. യാത്രക്കായി ഉപയോഗിക്കുന്ന വഞ്ചിയും കാണാം.വീയപുരത്ത് വെള്ളത്തിലായ വീടിന്റെ ചിത്രം പകർത്തുന്ന പ്രദേശവാസി. കിഴക്കൻവെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി വെള്ളക്കെട്ടുണ്ടായ വീയപുരം ഇരതോട് റോഡിലൂടെ സുരക്ഷിത സ്ഥാനത്തേയ്ക്ക് കുട്ടിയുമായി നീങ്ങുന്നവർ. വീയപുരം ഹയർ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 8 കുടുംബങ്ങളാണ് അഭയം തേടിയത്.വെള്ളക്കെട്ടുണ്ടായ വീയപുരം ഇരതോട് റോഡിലൂടെ ബൈക്കിൽ പായുന്ന യുവാവ്. ശക്തമായ ഒഴുക്കുള്ള വെള്ളത്തിലൂടെ നീങ്ങുന്ന വീഡിയോ പകർത്തുന്ന സഹയാത്രികയേയും കാണാം.വീട്ടിലേക്കുള്ള വഴി... വെള്ളക്കെട്ടുണ്ടായ മാങ്കോട്ടച്ചിറയിലെ ചെറു റോഡ്. വെള്ളക്കെട്ടിൽ മനുഷ്യർക്കൊപ്പം കുടുങ്ങുന്നത് കുറെയേറെ മിണ്ടാപ്രാണികളും കൂടെയാണ്. മാങ്കോട്ടച്ചിറയ്യ്ക്ക് സമീപത്തെ കാഴ്ച യെല്ലോ അലെർട്ടിനെതുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതോടെ കുട്ടികൾക്ക് മഴക്കെടുത്തി ആഘോഷമാണ്. കടമാട് നിന്നുള്ള കാഴ്ച വെള്ളത്തിലായ തലവടി വെള്ളകിണറിലെ മാവേലി സ്റ്റോറിൽ നിന്ന് ആവശ്യ സാധനങ്ങൾ വാങ്ങാനെത്തിയ നാട്ടുകാർ തലവടി ഗവ: വി. എച്ച്. എച്ച്. എസിലെ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയ വീട്ടമ്മ.ആലപ്പുഴ ജില്ലയിൽ നിലവിൽ 58 ക്യാമ്പുകളിലായി 3730പേരാണ് അഭയം തേടിയിരിക്കുന്നത് തലവടി ഗവ: വി. എച്ച്. എച്ച്. എസിലെ ദുരിതാശ്വാസ ക്യാമ്പിൽ ലഭിച്ച ഭക്ഷണം പൂച്ചക്ക് പങ്കുവയ്ക്കുന്ന അന്തേവാസി.വെള്ളം കയറിയ ഇടത്വ കളങ്ങരയിൽ നിന്നുള്ള കാഴ്ച വെള്ളം കയറിയ വീടിന്റെ മുറ്റത് ചൂണ്ടയിടുന്ന ഗൃഹനാഥൻ. കളങ്ങര നിന്നുള്ള കാഴ്ച നിലേറ്റുപുറത്ത് വെള്ളത്തിലായ റോഡിലൂടെ നീങ്ങുന്നവർ പമ്പയാർ നിറഞ്ഞു കവിഞ്ഞു സമീപപ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലായപ്പോൾ. കരുവാറ്റ നിന്നുള്ള കാഴ്ച മഴയ്ക്ക് ശമനമുണ്ടെങ്കിലും ജലനിരപ്പ് ഉയർന്നതിനാൽ കുട്ടനാട്ടിലെ പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിലാണ്. പൂർണ്ണമായി മുങ്ങിയ തലവടിയിലെ ഒരു വ്യാപാര സ്ഥാപനം.