വലിയതുറയിലെ സിമെന്റ് ഗോഡൗണിൽ നാലുവര്ഷത്തിലേറെയായി താമസിക്കുന്ന മത്സ്യത്തൊഴിലാളി  ഫോട്ടോ: അജയ് മധു
PHOTO FEATURE

നരക ജീവിതം...

അജയ് മധു
തിരുവനന്തപുരം വലിയതുറ ഗോഡൗണിൽ ജനിച്ച ഇരുപത്തിയെട്ട് ദിവസം പ്രായമായ കുഞ്ഞ്. രാജ്യം വജ്രജൂബിലി ആഘോഷിക്കുന്ന വേളയിൽ ഹർ ഘർ തിരംഗയുടെ ഭാഗമായി സ്ഥാപിച്ച കൊടിയും കാണാം.
ഉപയോഗശൂന്യമായി അടച്ചിട്ട ഒറ്റ മുറിയുടെ തൊട്ടടുത്താണ് കുഞ്ഞിനെ താമസിപ്പിച്ചിരിക്കുന്നത്. രാത്രിയിയെ എലി, പഴുതാര എന്നിവയുടെ ശല്യം തീരാ തലവേദയനായി മാറിയിരിക്കുകയാണ്.
കാക്കയും മറ്റ് പറവകളും കയറാതിരിക്കാൻ ഭക്ഷണം പാകം ചെയ്യുന്നിടത്ത് മീൻ വല കെട്ടിയിരിക്കുന്നു
വലിയതുറയിലെ സിമെന്റ് ഗോഡൗണിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടികൾ
പതിനേഴോളം കുടുംബങ്ങളാണ് നാല് വർഷത്തിലേറെയായി വലിയതുറയിലെ സിമെന്റ് ഗോഡൗണിൽ അഭയം തേടിയത്
വലിയതുറയിലെ ഗോഡൗണിൽ നിന്നുള്ള കാഴ്ച
അസഹ്യമായ ചൂടു കാരണം ഗോഡൗണിന് പുറത്തിരുത്തി കുഞ്ഞിന് ഭക്ഷണം നൽകുന്നു
ഗോഡൗണിൽ താമസിക്കുന്ന കുടുംബങ്ങൾ സജ്ജീകരിച്ച ചെറു പ്രാർത്ഥനയിടത്തിന് അടുത്തിരുന്ന് ജോലി ചെയ്യുന്ന വൃദ്ധൻ
പതിനേഴു കുടുംബങ്ങൾക്കായി ആകെ രണ്ടു ശുചിമുറികളാണ് ഇവിടെയുള്ളത്. ഗോഡൗണിന് മുന്നിൽ കുഞ്ഞിനെ കുളിപ്പിക്കുന്ന അമ്മ
ഗോഡൗണിൽ വളരുന്ന കുഞ്ഞുങ്ങളെ മൃഗങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാക്കാൻ പെടാപ്പാട് പെടുകയാണ് അമ്മമാർ.
കടലമ്മയുടെ മക്കളുടെ പ്രധാന ആവശ്യം സ്വന്തമായി കിടപ്പാടമാണ്. അതിന് വേണ്ടിയുള്ള സമരത്തിലാണ് അവർ.വലിയത്തുറ സിമെന്റ് ഗോഡൗണിൽ അഭയം തേടിയ അമ്മയും കുഞ്ഞും.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും