PHOTO FEATURE

വിണ്ണിലമ്പിളി മണ്ണിലിറങ്ങിയപ്പോള്‍...

അജയ് മധു

തിരുവനന്തപുരം കനകക്കുന്നില്‍ ചന്ദ്രനുദിച്ചു. ആ അദ്ഭുതക്കാഴ്ച കാണാന്‍ തടിച്ചുകൂടിയത് വന്‍ ജനാവലി.

ലോകപ്രശസ്തമായ 'മ്യൂസിയം ഓഫ് മൂണ്‍' ഇന്‍സ്റ്റലേഷന്‍ ഇതാദ്യമായാണ് കേരളത്തിലെത്തിയത്.

ആര്‍ട്ടിസ്റ്റ് ലൂക് ജെറമിലിന്റെ മേല്‍നോട്ടത്തിലാണ് ഏതാണ്ട് മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസമുള്ള ചന്ദ്രഗോളം തയാറാക്കിയത്.

ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായാണ് ഇൻസ്റ്റലേഷൻ

പ്രദർശനം പൂർണമായും സൗജന്യമായിരുന്നു

യുഎസ് കോൺസൽ ജനറൽ ക്രിസ്റ്റഫർ ഹോഡ്ജസ് 'മ്യൂസിയം ഓഫ് മൂൺ' കാണുന്നതിന് ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തെത്തിയിരുന്നു

നാസ സ്ഥാപിച്ച ലൂണാർ റെക്കനൈസൻസ് ഓർബിറ്റർ ക്യാമറ പകർത്തിയ യഥാർഥ ചിത്രങ്ങൾ കൂട്ടിയിണക്കിയാണ് ലൂക് ജെറം, മ്യൂസിയം ഓഫ് ദ മൂൺ ഉണ്ടാക്കിയത്

ഇരുപതുവർഷത്തോളമുള്ള പരിശ്രമത്തിനൊടുവിൽ 2016ലാണ് ലൂക് ജെറം ആദ്യപ്രദർശനം സംഘടിപ്പിച്ചത്

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും