ആഹ്‌ളാദത്തിന്റെയും ആഘോഷത്തിന്റെയും വര്‍ഷമായിരുന്നു 2023. പ്രത്യാശയും സാഹോദര്യവും പുലര്‍ന്ന വര്‍ഷത്തില്‍ പ്രതീക്ഷകളും പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. കടന്നുകയറ്റവും കൊഴിഞ്ഞുപോക്കുകളും വാര്‍ത്തകളായി. അങ്ങനെ സംഭവബഹുലമായ 2023-നെ ക്യാമറാ ലെന്‍സിലൂടെ ഇങ്ങനെ ചുരുക്കിക്കാണാം...
ചിത്രങ്ങൾ: അജയ് മധു
തലസ്ഥാനത്ത് ശംഖുമുഖത്ത്
ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യകിരണ്‍ ടീമിന്റെ അഭ്യാസപ്രകടനത്തിൽ നിന്നുള്ള കാഴ്ച കൺനിറഞ്ഞ കളിയാട്ടം... കോഴിക്കോട് നടന്ന 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കഥകളി വേദിക്ക് പിന്നിൽ മത്സരാർത്ഥിയെ സസൂക്ഷ്മതയോടെ ചമയമണിയിക്കുന്ന ആശാൻധനമന്ത്രി കെ.എൻ ബാലഗോപാൽ 2023 സാമ്പത്തിക വർഷത്തിലെ ബജറ്റ് അവതരണത്തിൽ നികുതി നിർദ്ദേശങ്ങൾ വായിക്കുന്നു. മന്ത്രി എം.ബി രാജേഷ് സമീപംമൂന്ന് വർഷത്തെ വിലക്കിന് ശേഷം തൃശൂർ പൂരദിനത്തിൽ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാൻ തയ്യാറെടുക്കുന്ന തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ കാലിൽ ചങ്ങലയിടുന്ന പാപ്പാൻ. രാമചന്ദ്രൻ കൊലപ്പെടുത്തിയവരിൽ ആറുപേർ പാപ്പാന്മായിരുന്നു.സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ തുടർച്ചയായ മൂന്നാം തവണയും സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ സദസ്സിൽ അവതരിപ്പിക്കുന്നതിനിടയിൽ പിന്നോട്ട് നീങ്ങിയ കെ.ഇ ഇസ്മായിലിനെ കൈ പിടിച്ചു മുന്നോട്ട് വരാൻ നിർദ്ദേശിക്കുന്ന ജനറൽ സെക്രട്ടറി ഡി .രാജ ഐ. എസ്. എൽ പത്താം സീസണിലെ കേരളാ ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ് സിയും ഏറ്റുമുട്ടിയപ്പോൾ നായകൻ അഡ്രിയാൻ ലൂണയുടെ പ്രകടനം തൃശൂർ പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിൽ നിന്നുള്ള കാഴ്ച ചേർത്തുപിടിച്ച് പെരുന്നാൾ... തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ പങ്കെടുക്കാനെത്തിയ കുരുന്നുകളുടെ സ്നേഹപ്രകടനം ഭരണകൂടത്തിന്റെ നിരുത്തരവാദം കാരണം കടൽക്ഷോഭത്തെത്തുടർന്ന് ദിവസങ്ങളോളം ഇരുട്ടിലായ തമിഴ്നാട് തീരത്തോട് ചേർന്ന് കിടക്കുന്ന പൊഴിയൂർ തീരദേശഗ്രാമം കോവിഡ് മഹാമാരിക്കാലത്തിന് ശേഷം സജീവമായ സുന്ദരപാണ്ട്യപുരത്തെ നയനമനോഹരക്കാഴ്ചകൾക്കിടയിലെ ഒരു ജീവിതക്കാഴ്ച.സന്ദർശകർക്കായി തന്റെ തത്തയുമായി കാത്തിരിക്കുന്ന കൈനോട്ടക്കാരൻജനസാഗരത്തിലലിഞ്ഞു... മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം ജനനിബിഢമായ കോട്ടയം തിരുനക്കര മൈതാനിയിൽ പൊതുദര്ശനത്തിനെത്തിച്ചപ്പോൾ ഇനി നിത്യതയിൽ... പുതുപ്പള്ളി സെ. ജോര്‍ജ് വലിയ പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അന്ത്യശുശ്രൂശകൾ നടക്കുന്ന വേളയിൽ തളർന്നിരിക്കുന്നു ഭാര്യ മറിയാമ്മ ഉമ്മൻ പ്രൗഢം, ഗംഭീരം; കേരളീയം... കേരളപിറവി ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കേരളീയം പരിപാടിയുടെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം വേദിയിലേക്ക് കേരളപിറവി ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കേരളീയം പരിപാടിയുടെ ഉദ്‌ഘാടന ചടങ്ങിൽ അടുത്ത വർഷത്തെ കേരളീയം പരിപാടിയുടെ വിളമ്പരത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കമൽഹാസൻ, മോഹൻലാൽ, മമ്മൂട്ടി, ശോഭന എന്നിവർ സെൽഫിയെടുക്കുന്നു. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, എന്നിവർ സമീപംകേരളീയം 2023ന്റെ ഉദ്‌ഘാടന ചടങ്ങിനെത്തിയ കമൽ ഹാസൻ വശ്യം, മോഹനം... കേരളീയം 2023ലെ സാംസ്‌കാരിക പരിപാടികൾക്ക് തുടക്കം കുറിച്ച് ശോഭന അവതരിപ്പിച്ച 'സ്വാതി ഹൃദയം' ഭരതനാട്യത്തിൽ നിന്ന്വിണ്ണിലമ്പിളി മണ്ണിലിറങ്ങിയപ്പോള്‍...ജനുവരിയിൽ ആരംഭിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരളയുടെ ആമുഖമായി ആർട്ടിസ്റ്റ് ലൂക് ജെറം ഒരുക്കിയ ലോകപ്രശസ്തമായ 'മ്യൂസിയം ഓഫ് മൂൺ' ഇൻസ്റ്റലേഷൻ ഏതാണ്ട് മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തിൽ 23 അടി വ്യാസമുള്ള ചന്ദ്രഗോളം ഉദിച്ചുയർന്നത്.രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം ഗുഡ് ബൈ ജൂലിയയുടെ പ്രദർശനം വീക്ഷിക്കുന്ന പ്രതിനിധികൾ