കടലാക്രമണത്തെത്തുടർന്ന് തകർന്ന പൊഴിയൂർ നീരാടി റോഡ് ഫോട്ടോ: അജയ് മധു
PHOTO FEATURE

ദുരിതമൊഴിയാതെ പൊഴിയൂർ തീരം

കാലവർഷം ശക്തി പ്രാപിച്ചില്ലെങ്കിലും തിരുവനന്തപുരം പൊഴിയൂർ ഭാഗത്ത് കടലാക്രമണം ശക്തമാണ്. ഭരണകൂടത്തിന്റെ നിരുത്തരവാദത്തിന്റെ ഉദാഹരണമാണ് ദുരിതമൊഴിയാത്ത തമിഴ്നാട് തീരത്തോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശം

അജയ് മധു
കടലാക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ പൊഴിയൂർ സെന്റ് മാത്യൂസ് പള്ളിക്ക് മുന്നിൽ കെട്ടിക്കിടക്കുന്നു
കടലിൽ തള്ളിയ മാലിന്യങ്ങൾ പൊഴിയൂർ തീരത്ത് അടിഞ്ഞപ്പോൾ
കൊല്ലംകോട് റോഡിൽ തിരമാലയടിച്ചു കേറുന്നു
അധികാരികളുടെ അനാസ്ഥ തുടരുന്നെങ്കിലും യുദ്ധസന്നദ്ധരായാണ് പൊഴിയൂരിലെ ജനങ്ങൾ. വീടിനു മുന്നിൽ കടലാക്രമണത്തെ ചെറുക്കാൻ മണൽ ചാക്കുകൾ നിറച്ചിട്ടിരിക്കുന്ന മത്സ്യത്തൊഴിലാളി
കടലാക്രമത്തിൽ തകർന്ന് മണൽ നിറഞ്ഞ പൊഴിയൂർ നീരാടി റോഡിലൂടെ ബൈക്കിൽ നീങ്ങുന്നവർ
കടലാക്രമത്തിൽ തകർന്ന് മണൽ നിറഞ്ഞ പൊഴിയൂർ നീരാടി റോഡിലൂടെ സഞ്ചരിച്ച യാത്രക്കാരുടെ ബൈക്ക് മണ്ണിൽ പുതഞ്ഞപ്പോൾ
തകർന്ന കടൽഭിത്തി മറികടന്ന് തിരമാലകൾ തീരത്ത് അടിച്ചുകയറുന്നു
കടൽക്ഷോഭത്തെത്തുടർന്ന് തെക്കേ കൊല്ലംകോട് മേഖലയിൽ തീരമെടുക്കുന്നു. കടലാക്രമണത്തിൽ നിന്നും രക്ഷനേടാൻ ശ്രമിക്കുന്ന വൃദ്ധയെയും കടപുഴകുന്ന തെങ്ങും കാണാം
കടലാക്രമണത്തിൽ തകർന്ന പൊഴിയൂർ നീരാടി തീരദേശ റോഡ്
കടലാക്രമണത്തിൽ തകർന്ന പൊഴിയൂർ നീരാടി തീരദേശ റോഡിന്റെ മറ്റൊരു ദൃശ്യം. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സ്ഥലമായതിനാൽ പ്രത്യേക തീരദേശ റോഡ് പണിയുന്നതിന് ഭാഗമായി സ്ഥാപിച്ച കുറ്റിയും കാണാം
കടലെടുത്ത സ്ഥലത്തിന് മുന്നിൽ മത്സ്യത്തൊഴിലാളി ബേബി
ശക്തമായ കാറ്റിൽ തകർന്ന മേൽക്കൂര കെട്ടിയടയ്ക്കുന്ന മത്സ്യത്തൊഴിലാളികൾ
നാലുവർഷം മുൻപ് തമിഴ്നാട് തീരത്ത് പുലിമുട്ടുകൾ സ്ഥാപിച്ച ശേഷമാണ് പൊഴിയൂരിനെ കടലാക്രമണം ഇത്രയും ശക്തമായി ബാധിച്ചു തുടങ്ങിയത്. കടലെടുക്കുന്ന പൊഴിയൂർ തീരം തമിഴ്നാട് പുലിമുട്ട് നിർമിത മേഖലയിൽ നിന്നുള്ള കാഴ്ച
തീരമെടുത്തതിനെത്തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടിയാണ് പ്രദേശത്തെ മത്സ്യത്തൊഴിലാളികളെ ബാധിച്ചിരിക്കുന്നത്. കടൽ മത്സ്യബന്ധനത്തിന് പോകാനാകാത്തത് മാത്രമല്ല കരമടി മത്സ്യബന്ധനം വഴി ഉപജീവനം നടത്തുന്ന വയോധികരായ മത്സ്യത്തൊഴിലാളികൾ കൂടി തൊഴിൽ രഹിതരായി.
വൈദ്യുതി വിളക്കുകൾ അണഞ്ഞ തെക്കേ കൊല്ലംകോട് മേഖലയിൽ ഇരുട്ടിലൂടെ നീങ്ങുന്ന മത്സ്യത്തൊഴിലാളികൾ
കടലാക്രമണത്തിന്റെ ഒരു രാത്രികാഴ്ച
താത്കാലികമായി മണൽ ചാക്കുകൾ ഇട്ടു പൊളിഞ്ഞ കടൽഭിത്തികൾ കിട്ടുന്നതിനും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുമെത്തിയ അധികൃതരെ മത്സ്യത്തൊഴിലാളികൾ ബുധനാഴ്ച തടഞ്ഞു. കരിങ്കല്ലുകൾ കൊണ്ടുള്ള കടൽഭിത്തി സുരക്ഷിതമല്ലെന്നും പുലിമുട്ടുകൾ സ്ഥാപിക്കണമെന്നുമാണ് തീരദേശവാസികളുടെ ആവശ്യം
കടലാക്രമണത്തിൽ തകർന്ന വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ ബുധനാഴ്ച പ്രതിഷേധങ്ങൾക്കൊടുവിൽ ആരംഭിച്ചിട്ടുണ്ട്
ദുരിതാശ്വാസ ക്യാമ്പിൽ രാഷ്ട്രീയക്കാരുമായുണ്ടായ തർക്കത്തിൽ ക്യാമ്പിൽ നിന്നും തീരത്തേക്ക് തന്നെ പലരും തിരിച്ചെത്തി
താത്കാലികമായി കടലാക്രമണത്തിന് ബുധനാഴ്ചയോടെ ചെറിയ ശമനം ഉണ്ടായെങ്കിലും ഭീതിയോടെയാണ് തീരദേശവാസികൾ കഴിയുന്നത്.
കടലാക്രമണത്തിൽ വെള്ളം കയറാതിരിക്കാൻ ജനലുകൾ കെട്ടിയടക്കുന്നവർ
തീരം കടലെടുത്തതിനെപ്പറ്റി ആകുലതകളും വാർത്തകളും പുറത്തുവന്നിട്ടും തങ്ങളുടെ ജനപ്രതിനിധി തിരിഞ്ഞുനോക്കിയില്ലെന്ന പരാതി സജീവമാണ്. മണൽമൂടിയ തെക്കേ കൊല്ലംകോട് റോഡിലെ കാഴ്ച

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

രാഹുലിന് വന്‍ ഭൂരിപക്ഷം, വിജയം 18,806 വോട്ടുകൾക്ക്, പ്രിയങ്കയുടെ ഭൂരിപക്ഷം 408036 | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

'കെ സുരേന്ദ്രനെ അടിച്ചുപുറത്താക്കി ചാണക വെള്ളം തളിക്കണം'; രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാര്യര്‍

ചെങ്കോട്ട കാത്ത് എല്‍ഡിഎഫ്; ചേലക്കരയില്‍ പ്രദീപിന്റെ ലീഡ് 11000 കടന്നു