തെച്ചിക്കോട്ടുകാവ് ക്ഷേത്ര പരിസരത്ത് വിശ്രമിക്കുന്ന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഫോട്ടോ: അജയ് മധു
തലയെടുപ്പോടെ... മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം പൂരദിവസം നെയ്തലക്കാവിന്റെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.പതിമൂന്ന് പേരെ കൊന്നിട്ടുണ്ടെന്ന അപകീർത്തിയുണ്ടെങ്കിലും ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ആനയാണ് രാമചന്ദ്രൻ. ആദ്യമായി കോടതിയിൽ നിന്നും കൊലക്കേസിൽ ജാമ്യം കിട്ടിയ ആനയും ഇവൻ തന്നെ.317 സെന്റിമീറ്റർ ഉയരം. തിടമ്പേറ്റിയാൽ ആനകണക്കിൽ രാമന്റെ തലപ്പൊക്കം ഏതാണ്ട് 12 അടി.
ജന്മം കൊണ്ട് ബിഹാറിയായ രാമൻ ഷഷ്ഠിപൂർത്തിയിലേക്ക് കടക്കുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വരവോടെയാണ് ജനസാഗരമെത്തുന്ന നിലയിലേക്ക് പൂരവിളംബരം മാറിയത്. 2019ലാണ് രാമന് വിലക്കേർപ്പെടുത്തിയത്.സാമൂഹിക മാധ്യമങ്ങളിൽ രാമന്റെ ആരാധകരും മൃഗസ്നേഹികളും തമ്മിൽ കടുത്ത പോരാട്ടമാണ്. രാമന്റെ ചിത്രം പകർത്തുന്ന ആരാധകൻ.ഇക്കൊല്ലം വീണ്ടും പൂരത്തിനിറങ്ങിയ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന് തിടമ്പ് നൽകാൻ ആരാധകർ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് തള്ളി എറണാകുളം ശിവകുമാർ എന്ന കൊമ്പനാനയാണ് പൂര വിളമ്പരത്തിന് തെക്കേനട തള്ളിത്തുറക്കുകരാമചന്ദ്രൻ കൊലപ്പെടുത്തിയവരിൽ ആറ് പേർ പാപ്പാന്മാരായിരുന്നു. വിവാദങ്ങൾ പൊടിപൊടിക്കുമ്പോഴും തൃശൂര്കാര് കാത്തിരിക്കുന്നത് പൂരത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഈ 'ഗഡി'യെയാണ്